ഹൃദയം
~~~~~~
ഹൃദയത്തെ സംബന്ധിച്ച് ശിഷ്യർക്ക് വിശദീകരിച്ചു കൊടുക്കുകയായിരുന്നു ഗുരു.
" ആഹാരവും പാനീയവും ലഭിക്കാതെ വന്നാൽ ശരീരം മൃതമാവില്ലേ ? "
" തീർച്ചയായും ". ശിഷ്യർ പറഞ്ഞു.
" അതുപോലെയാണു ഹൃദയവും. സ്നേഹവും ജ്ഞാനവും ലഭിക്കാതെ വരുമ്പോൾ ഹൃദയവും മൃതമാകുന്നു . അതുകൊണ്ടാണു ഹൃദയം മരിച്ചുപോയ നിരവധി മനുഷ്യരെ
നാം നമ്മുടെ ചുറ്റിലും കാണുന്നത്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment