Monday, 19 December 2016

*എന്താണ് വേദം?*

*എന്താണ് വേദം?*

സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.

*വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?*
വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.

*വേദങ്ങള്‍ എത്ര? ഏതെല്ലാം?*
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം

*ഓരോ വേദത്തിന്റെയും വിഷയമെന്താണ്?*
ഋഗ്വേദം - ജ്ഞാനം
യജുര്‍വേദം - കര്‍മ്മം
സാമവേദം -  ഉപാസന
അഥര്‍വവേദം - വിജ്ഞാനം

*ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം*.
ഋഗ്വേദം - 10522 മന്ത്രങ്ങള്‍
യജുര്‍വേദം - 1975 മന്ത്രങ്ങള്‍
സാമവേദം -  1875 മന്ത്രങ്ങള്‍
അഥര്‍വവേദം - 5977 മന്ത്രങ്ങള്‍
നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍

*വേദം എന്തിനു വേണ്ടി പ്രകാശിതമായി?*
സകല ജീവജാലങ്ങളുടെയും അഭ്യുടയത്തിനും നി:ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി.

*ഏതേത് വേദങ്ങള്‍ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?*
ഋഗ്വേദം - അഗ്നി
യജുര്‍വേദം - വായു
സാമവേദം -  ആദിത്യന്‍
അഥര്‍വവേദം - അംഗിരസ്

*ആരാണ് ഋഷി?*
ഋഷി ദര്‍ശനാത്, സ്തോമാന്‍ ദദര്‍ശ. നേരിട്ട്കണ്ടതിനാല്‍ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാല്‍ ശബ്ദവും അര്‍ത്ഥവും ചേര്‍ന്നതാണ്. അങ്ങനെ മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി.

*എന്താണ് ഛന്ദസ്സ്?*
ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ ക്രമം അഥവാ സ്വരൂപം ഛന്ദസ്സാണ്. അക്ഷരങ്ങളുടെ പരിമാണം- അളവ് എന്നാണ് ഇതിനര്‍ത്ഥം. അര്‍ത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്.

*ദേവതയുടെ നിര്‍വചനം എന്താണ്?*
ദേവോ ദാന്വാദാ,  ദീപനാദ്വാ, ദ്യോതനാദ്വാ, ദ്യുസ്ഥാനേ ഭവതീതി വാ. ദാനഗുണം , ദീപനഗുണം , ദ്യോതനഗുണം, നഭമണ്ഡലസ്ഥിതത്വഗുണം എന്നിവ ഏതെല്ലാം പദാര്‍ത്ഥങ്ങളിലുണ്ടോ ആ പദാര്‍ത്ഥം ദേവതയാകുന്നു. ആ പദാര്‍ത്ഥം ചേതനമാകാം, അചേതനമാകാം.

*ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്?*
പദാര്‍ത്ഥങ്ങളുടെ ഗുനകര്‍മ്മ സ്വഭാവങ്ങളെ നിര്‍ണ്ണയിച്ച് പറയുന്ന ജ്ഞാനമാണ് ഋഗ്വേദം. സ്തുതി പ്രധാനവുമാണ്.

*യജുര്‍വേദത്തിലെ മുഖ്യവിഷയമെന്താണ്?*
ശ്രേഷ്ഠതമമായ കര്‍മ്മം അഥവാ യജ്ഞാമാണിതിലെ പ്രതിപാദ്യം. *മാനവരനുഷ്ടിക്കേണ്ട കര്‍ത്തവ്യകര്‍മ്മങ്ങളാണ് യജുസിന്റെ വിഷയം*.

*സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്?*
ഉപാസനയാണ് മുഖ്യവിഷയം.

*അഥര്‍വവേദത്തിന്റെ മുഖ്യവിഷയം?*
അഥര്‍വം സംരക്ഷണപ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യവിഷയം. *മന്ത്രവാദവും ആഭിചാരക്രിയകളും അഥര്‍വത്തില്‍ ആരോപിതമാണ്*. *ഈ ആരോപണം വസ്തുനിഷ്ടം അല്ല*.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment