Saturday, 17 December 2016

.മായാ

" യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ് ?"

"ഈശ്വരനാണ് എല്ലാപേരുടെയും ഗുരു "- ഗുരു പറഞ്ഞു .

"ഈശ്വരന്‍ ആരാണ് ?"

"ഗുരു വാണ് നിന്റെ ഈശ്വരന്‍ " -ദൈവം പറഞ്ഞു

" എങ്കില്‍  ഗുരോ ഞാന്‍ ആരാണ് "?

"എല്ലാം ഈശ്വരനെങ്കില്‍ നീയും അതെ ഈശ്വരന്‍ തന്നെ "- ഗുരു പറഞ്ഞു !!

അപ്പോള്‍ ഞാന്‍ തന്നെ ഈശ്വരനും ഞാന്‍ തന്നെ ഗുരുവും

എന്നാല്‍  ആശ്ചര്യം!! എനിക്കിപ്പോഴും ഗുരുവും ഈശ്വരനും ഞാനും മൂന്നും മൂന്നായി തന്നെ ഇരിക്കുന്നുവല്ലോ ?!

എന്ത് കൊണ്ട് ?

ഞാന്‍ അങ്ങിനെ അതിശയപ്പെട്ടിരിക്കുംപോള്‍ മറ്റൊരു  ശബ്ദംകൂടി കേട്ടു!!!

"നീയും ഗുരുവും ഈശ്വരനും ഉണ്ടങ്കില്‍ ഞാന്‍ കൂടി ഇവിടുണ്ട് " !! 

"ആരാണത്"??

വേറെ ആരാവാന്‍??  ഞാന്‍ തന്നെ ....മായാ !!

*Guru kripa *

No comments:

Post a Comment