Tuesday, 20 December 2016

ഭഗവദ്ഗീത( part 15)


അദ്ധ്യായം മൂന്ന് :  കര്മ്മnയോഗം


ശ്ലോകം 16


ഏവം പ്രവര്ത്തിനതം ചക്രം

നാനുവര്ത്തതയതീഹ യഃ

അഘായുരിന്ദ്രിയാരാമോ

മോഘം പാര്ത്ഥ  സ ജീവതി


അര്ഥംപ :


അല്ലയോ അര്ജ്ജു ന, ഇങ്ങനെ പ്രവര്ത്തി ക്കുന്ന യജ്ഞകര്മ്മ ചക്രത്തെ ഈ ലോകത്തില്‍ ഏതൊരുവന്‍ അനുവര്ത്തിതക്കുന്നില്ലയോ, പാപായുസ്സും ഇന്ദ്രിയാരാമനുമായ അവന്‍ ജീവിതം പാഴാക്കുന്നു.


ഭാഷ്യം :


അല്ലയോ ധനുര്ദ്ധദര, യജ്ഞത്തിന്റെ പഴക്കമേറിയ പൌരാണിക സിദ്ധാന്തം എന്താണെന്ന് ഞാന്‍ ചുരുക്കത്തില്‍ നിന്നോട് പറഞ്ഞു. ശരിയായ ധര്മ്മ്ത്തിന്റെ കാതല്‍ യജ്ഞങ്ങളാണ്. സമ്പത്തിന്റെ അഹങ്കാരം കൊണ്ട് യജ്ഞങ്ങള്‍ അനുഷ്ഠിക്കാതെ വീഴ്ച്ചവരുത്തുന്ന ഒരുവന്‍ പാപിയാണ്. അവന്‍ ഇന്ദ്രിയ വിഷയങ്ങളില്‍ മുഴുകി ജീവിക്കുക നിമിത്തം ലോകത്തിന് ഒരു ഭാരമായിരിക്കും. അവന്റെ അസ്തിത്വം അകാലത്ത് ആകാശത്തില്‍ നിറഞ്ഞു നില്ക്കു ന്ന മഴപെയ്യിക്കാന്‍ കഴിവില്ലാത്ത കാര്മേ.ഘങ്ങളെ പോലെ ഫലശൂന്യമാണ്. ഒരുവന്‍ അവന്റെ ധാര്മ്മിദക യജ്ഞങ്ങളുടെ മാര്ഗ്ഗമത്തില്‍ കൂടി ചരിക്കാതെ പിന്തിരിഞ്ഞാല്‍ , അവന്റെ ജീവിതം അജാഗളസ്തനം പോലെ നിഷ്പ്രയോജനമാണ്. അതുകൊണ്ട് ആരും സ്വധര്മ്മംങ്ങള്‍ വെടിയാന്‍ പാടില്ല. ഹൃദയംഗമമായി പിന്തുടരേണ്ട ഏക മാര്ഗ്ഗംപ അതു മാത്രമാണ്. ആത്മാവ് ശരീരത്തിലും ശാരീരിക ജീവിതത്തിലും തങ്ങി നില്ക്കുമമ്പോള്‍ കര്ത്തീവ്യങ്ങളും കര്മ്മ ങ്ങളും ഒരുവന് ചെയ്യേണ്ടി വരുന്നു. അപ്പോള്‍ പിന്നെ വിഹിതമായ കര്മ്മ ങ്ങള്‍ ചെയ്യുന്നതിനു പിറുപിറുക്കുന്നത് എന്തിനാണ്? അല്ലയോ സവ്യസാചി, കേള്ക്കു ക. മനുഷ്യനായി ജന്മമെടുത്ത ഒരുവന്‍ കര്ത്തചവ്യങ്ങള്‍ നിര്വ്വനഹിക്കുന്നതിനു വൈമുഖ്യം കാണിച്ചാല്‍ അവന്‍ ഒരു മൂഢനാണ്.



അദ്ധ്യായം മൂന്ന് : 

 കര്മ്മ-യോഗം


ശ്ലോകം17


യസ്ത്വാത് മരതിരേവ സ്യാത്‌

ആത്മതൃപ്തശ്ച് മാനവഃ

ആത്മന്യേവ ച സന്തുഷ്ടഃ

തസ്യ കാര്യം ന വിദ്യതേ.


അര്ഥംക :


എന്നാല്‍ ആരാണ് ആത്മാവില്ത്ത-ന്നെ പ്രീതിയുള്ളവനും ആത്മാവില്ത്ത ന്നെ തൃപ്തിയുള്ളവനും ആത്മാവില്ത്ത ന്നെ സന്തോഷമുള്ളവനായും ഇരിക്കുന്നത്. അവനു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല.


ഭാഷ്യം :


ശരീരികമായ ജീവിതം നയിക്കുമ്പോഴും പരമാത്മവില്‍ ആനന്ദം കണ്ടെത്തുന്നവന്‍, കര്മ്മമത്തിന്റെ മലിനീകരണത്തില്നി്ന്ന് മോചിതനാകുന്നു. അവന്‍ ആത്മജ്ഞാനമുണ്ടായി തൃപ്തി ലഭിക്കുമ്പോള്‍ അവന്റെ ജോലി തീര്ന്നു . അവന്റെ കര്മ്മുബന്ധങ്ങളെല്ലാം കൊഴിഞ്ഞു വീണ് അവന്‍ സ്വതന്ത്രനാകുന്നു. ആത്മാവില്‍ തന്നെ രമിക്കുന്നതുകൊണ്ട് അവന് ഈ ലോകത്തില്‍ ചെയ്യേണ്ടതായി മറ്റൊന്നുമില്ല.


അദ്ധ്യായം മൂന്ന് :  കര്മ്മrയോഗം


ശ്ലോകം 18


നൈവ തസ്യ കൃതേനാര്ത്ഥോ 

നാകൃതേനേഹ കശ്ചന

ന ചാസ്യ സര്വ്വന ഭൂതേഷു

കശ്ചിദര്ത്ഥവവ്യപാശ്രയഃ


അര്ഥംദ :


അവന് (ആത്മാവില്തപന്നെതൃപ്തനായിരിക്കുന്ന ബ്രഹ്മജ്ഞാനിക്ക്) ഈ ലോകത്തില്‍ കര്മ്മംയ കൊണ്ട് ഒരു പ്രയോജനവുമില്ല. കര്മ്മം  ചെയ്യാഞ്ഞാല്‍ അവനു ഒരു ദോഷവുമില്ല. ബ്രഹ്മാവ് മുതല്ക്കു ള്ള സകലജീവികളില്‍ ആരേയും വല്ല കാര്യത്തിനുവേണ്ടി അവന് അശ്രയിക്കേണ്ടതുമില്ല.


ഭാഷ്യം :


ഒരുവന്‍ സംതൃപ്തനായി കഴിഞ്ഞാല്‍ ‍പിന്നെ അത് നേടി എടുത്ത മാര്ഗ്ഗം  ആവശ്യമില്ലാത്തതായിത്തീരുന്നു. ആകയാല്‍ ഒരുവന്‍ ആത്മാനന്ദത്തില്‍ നിമഗ്നനായി കഴിഞ്ഞാല്‍ പിന്നീട് പ്രവൃത്തി കൊണ്ട് ഒരു പ്രയോജനവുമില്ല. അര്ജ്ജുകന, ആത്മജ്ഞാനം ലഭിക്കുന്നതുവരെ മാത്രമേ ഒരുവന്‍ സാധനകള്‍ അനുഷ്ഠിക്കേണ്ടതായിട്ടുള്ളു


അദ്ധ്യായം മൂന്ന് :  കര്മ്മcയോഗം


ശ്ലോകം19


തസ്മാദസക്തഃ സതതം

കാര്യം കര്മ്മത സമാചര

അസക്തോ ഹ്യാചരന്‍ കര്മ്മc

പരമാപ്നോതി പുരുഷഃ


അര്ഥം് :


അതു കൊണ്ട് കര്മ്മ-ഫലത്തെ ഇച്ഛിക്കാതെ അവശ്യം ചെയ്തു തീര്ക്കേ ണ്ട കര്മ്മംഫ വേണ്ട പോലെ അനുഷ്ഠിക്കു. എന്തെന്നാല്‍ ഫലാപേക്ഷ കൂടാതെ കര്മ്മംമ ചെയ്യുന്ന പുരുഷന്‍ മോക്ഷത്തെ പ്രാപിക്കും.


ഭാഷ്യം :


ആകയാല്‍ ‍ആഗ്രഹങ്ങള്‍ ‍കൈവെടിഞ്ഞു യഥായോഗ്യമായ കര്മ്മാങ്ങള്‍ ‍നീ ചെയ്യണം. സ്വാര്ത്ഥയചിന്തയില്ലാതെ കര്ത്തോവ്യങ്ങള്‍ നിര്വ്വചഹിച്ചിട്ടുള്ളവര്‍ യഥാര്ഥ്ത  ത്തില്‍ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ട്.


അദ്ധ്യായം മൂന്ന് :  കര്മ്മയോഗം


ശ്ലോകം 20


കര്മ്മ ണൈവ ഹി സംസിദ്ധിം

ആസ്ഥിതാ ജനകാദയഃ

ലോകസംഗ്രഹമേവാപി

സംപശ്യന്‍ കര്ത്തു്മര്ഹമസി


അര്ഥംയ :


ജനകാദികള്‍ കര്മ്മം് അനുഷ്ടിച്ചു കൊണ്ടു തന്നെയാണ് മോക്ഷത്തെ പ്രാപിച്ചത്. മാതൃക കാണിച്ച് സമൂഹത്തിനു നന്മ വരുത്തുകയെന്ന ലക്ഷ്യത്തെ മുന്നി ര്ത്തി  നീയും കര്മ്മം  ചെയ്യാന്‍ കടപ്പെട്ടവനാണ്.


ഭാഷ്യം :


നോക്കുക മിഥിലാധിപനായ ജനകന്‍ തുടങ്ങിയവര്‍ വിഹിതകര്മ്മിങ്ങള്‍ ഉപേക്ഷിക്കാതെയാണ് മോക്ഷം നേടിയത്. അതു കൊണ്ട് അര്ജ്ജുധന, ധര്മ്മിപ്രകാരമുള്ള പ്രവര്ത്ത നങ്ങളില്‍ നീ വിശ്വാസ്യത പുലര്ത്തങണം. അത് മറ്റൊരു തരത്തില്‍ കൂടിയും നിനക്ക് സഹായകരമായിരിക്കും. നിന്റെ കര്ത്തതവ്യങ്ങള്‍ നിസ്വാര്ത്ഥകമായി ചെയ്യുമ്പോള്‍ നീ മറ്റുള്ളവര്ക്ക്ത ശരിയായ നേതൃത്വം നല്കുന്നു. നിന്റെ പ്രവര്ത്തി  അവര്ക്ക്  മാതൃകയായും ഭവിക്കുന്നു. അത് സന്ദര്ഭപവശാല്‍ ദുരിതങ്ങളില്‍ നിന്ന് ലോകത്തെ രക്ഷിക്കുന്നതിനും ഉതകുന്നു. നിഷ്കാമ കര്മ്മിമകളായി നിസ്വാര്ത്ഥിരായി പ്രവര്ത്തിനച്ച് സമ്പൂര്ണ്തയില്‍ എത്തിയവര്‍ പോലും ലോക സംഗ്രഹത്തിനായി മറ്റുളളവരെ ധര്മ്മതത്തിന്റെ മാര്ഗ്ഗരത്തില്‍ കൂടി ചരിപ്പിക്കുന്നതിനായി, കര്മ്മളങ്ങള്‍ ‍ചെയ്യാന്‍ ബാദ്ധ്യസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ ‍കൂടി ചരിപ്പിക്കുന്നതിനായ , കര്മ്മ ങ്ങള്‍ ചെയ്യാന്‍ ബദ്ധൃസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്മാകരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി നയിക്കുന്നത് പോലെ , ജ്ഞാനിയായ ഒരുവന്‍ അജ്ഞാനികളെ ധനമാര്ഗ്ഗ ത്തിലേക്ക് കൂട്ടികൊണ്ട് പോകണം. അവര്‍ ‍അപ്രകാരം ചെയ്തില്ലെങ്കില്‍ അജ്ഞന്മാടര്ക്ക്  അവരുടെ കര്ത്ത്വ്യത്തെപ്പറ്റി എങ്ങിനേ ബോധവാന്മാരാകാന്‍ കഴിയും

                                  കടപ്പാട്           ഗുരുപരമ്പരയോട്
                                                                       തുടരും .....

No comments:

Post a Comment