Friday, 30 September 2016

അവധൂത ചിന്തകൾ

1. "അതിൽ ജീവിച്ചാൽ " എല്ലാം "അതിജീവിക്കാം "

2. പ്രായം ഏറുന്നു എന്ന് അറിയുമ്പോൾ പ്രായം കുറയ്ക്കുവാൻ ഉള്ള പാഴ്ശ്രമം തുടങ്ങും

3. എല്ലാവരും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നാൽ ആരും സ്നേഹം കൊടുക്കുവാൻ തയ്യാറും അല്ല

4. ജീവിതത്തിൽ നമ്മൾ അനുഭവിച്ചത് എല്ലാം നമ്മുടെ പാഠങ്ങൾ ആയി മാറട്ടെ

5. മനസ്സിൽ ഞാൻ കണ്ടു എന്ന് പറയുമ്പോൾ എന്ത് കൊണ്ടാ കണ്ടത് ?

6. എന്നെ തല്ലരുത് അമ്മാവാ ഞാൻ നന്നാവൂല്ലാ എന്ന് പറയുമ്പോൾ അവൻ അതിന്റെ അർത്ഥം മനസ്സിലാക്കുന്നുണ്ടോ ?

7. കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് അറിഞ്ഞിട്ടും കുടിക്കുന്നു അപ്പോൾ ഹാനികരം എന്ന് അറിഞ്ഞില്ല എന്ന് അല്ലെ അർത്ഥം

8. സ്വപ്നം കണ്ട് ഉറങ്ങുന്ന എന്നെ ഞാൻ സ്വപ്നം കണ്ടു

9. ഞാൻ ഉറങ്ങി എന്ന് ഉറങ്ങിയതിനു ശേഷം എനിക്കു പറയാൻ ആകില്ല , ഞാൻ ഇപ്പോൾ എണീക്കും എന്ന് ഉണരുന്നതിനു മുൻപും എനിക്ക് പറയാനാകില്ല . അങ്ങനെ ഞാൻ എന്റെ അഹംങ്കാരം കുറച്ചു

10. ജീവിതം വിചിത്രം ആയിപ്പോയി കണ്ട ചിത്രം എല്ലാം വിചിത്രം ആയിപ്പോയി

കടപ്പാട് ഗുരു പാരമ്പരയോട്

1 comment:

  1. നൊച്ചൂർ സ്വാമിയുടെ പ്രഭാഷണത്തിൽ കേട്ട ഒരു ഉദാഹരണം വളരെ രസം ആയി തോന്നി. അത് ഷെയർ ചെയ്യട്ടെ.
    ഗോപന്മാരോടൊത്ത് കൃഷ്ണൻ കളിക്കുമ്പോൾ ബ്രഹ്മാവ് പറയുകയാണ് എന്തൊരു ഭാഗ്യം ബ്രഹ്മം സ്ഥൂലരൂപമെടുത്ത് കുട്ടികൾക്ക് ആനന്ദം അനുഭവിപ്പിക്കുന്നു. അവർക്ക് മാത്രമല്ല അവരുടെ ഇന്ദ്രിയങ്ങളിലൂടെ ഇന്ദ്രിയങ്ങളുടെ ദേവന്മാരായ ഞങ്ങൾക്കും ഇത് അനുഭവിക്കാൻ സാധിച്ചല്ലോ എന്തൊരു ഭാഗ്യം. അതിനൊരു ഉദാഹരണം പറഞ്ഞതാണ് വെളിച്ചം ഫിലിമിലൂടെ കടന്ന് സക്രീനിൽ കുറെ സംഗതികൾ കാണുന്നു. ഒരു കൂട്ടർചിരിക്കുന്നു, ഒരു കൂട്ടർ കരയുന്നു, ഒരു കൂട്ടർ പൂജചെയ്യുന്നു അപ്പുറത്ത് യുദ്ധം നടക്കുന്നു. ഇതിലെ ആ ഫിലിം എടുത്തുകളഞ്ഞാൽ എന്താവും സ്ക്രീൻ മുഴുവൻ പ്രകാശം.
    അതേ പോലെ നമ്മുടെ ഉള്ളിൽ ചിത്പ്രകാശം വാസനകളാകുന്ന ഫിലിമിൽ തട്ടി ഇന്ദ്രിയങ്ങളാകുന്ന ലെൻസിലൂടെ നമ്മളിൽ ഈ ലോകത്തെ കാണിക്കുന്നു. എന്നാൽ ആ വാസനകളാകുന്ന ഫിലിം എടുത്ത് കളഞ്ഞാലോ എങ്ങും പ്രകാശം മാത്രം. ലോകം എവിടേയോ പോയി മറഞ്ഞു

    ReplyDelete