Friday, 30 September 2016

വേദത്തിന് പൂ൪ണ്ണത

ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷാ, വ്യാകരണം, ഛന്ദസ്സ് എന്നിങ്ങനെ വേദത്തിന് ആറ് അംഗങ്ങളാകുന്നു.
വേദങ്ങളുടെ ആറ് അംഗങ്ങളില്‍വച്ച് ഛന്ദസ്സാസ്ത്രം വേദപുരുഷന്‍റെ കാലുകളാകുന്നു. ശബ്ദശാസ്ത്രം (വ്യാകരണം) മുഖമാകുന്നു. കല്പശാസ്ത്രം കരങ്ങളാകുന്നു. ജ്യോതിശാസ്ത്രം കണ്ണുകളാകുന്നു. ശിക്ഷാശാസ്ത്രം നാസികയാകുന്നു. നിരുക്തം ചെവികളാകുന്നു. ഇങ്ങനെ ആറ് അംഗങ്ങളെക്കൊണ്ട് വേദത്തിന് പൂ൪ണ്ണത സിദ്ധിക്കുന്നു എന്ന് ഋഷീശ്വരന്മാ൪ വിശദമായി പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന് കരചരണാദികളായ അവയവങ്ങളെപ്പോലെയാണ് വേദത്തിന് ശബ്ദശാസ്ത്രാദികളായ അവയവങ്ങള്‍ ഉപകരിക്കുന്നത്.

കടപ്പാട് ഗുരു പാരമ്പരയോട്

1 comment:

  1. കർതൃത്വ നാശമാണ് "യോഗം"
    പ്രാരാബ്ധവശാലാണ് ഒരു ശരീരമെടുക്കുന്നത് എന്നു പറയപ്പെടുന്നു. പ്രാരാബ്ധം എന്നുപറയുന്നത് "അഹ"ത്തിന്റെയാണ്; പ്രാരാബ്ധത്തെ തീർക്കുകയെന്നതിനെയാണ് യഥാർത്ഥത്തിൽ കർമ്മമെന്നുപറയുന്നത്, അഥവാ പ്രാരാബ്ധങ്ങൾ ഒഴിച്ചുകളയുന്നതാണ് കർമ്മം. പ്രാരാബ്ധത്തെ ഒഴിച്ചുമാറ്റുക എന്നാൽ കർമ്മം ചെയ്യുന്ന ആളെ (കർമ്മി) പടിപടിയായി ഇല്ലായ്മചെയ്യുക എന്നു ആത്യന്തികമായ താല്പര്യം. ഇങ്ങനെ "കർമ്മം ചെയ്യുന്ന ആൾ" അപ്പാടെ ഒരു സന്നിധിയിൽ ലയിക്കുമ്പോൾ അത് യോഗമായി. അതിനാൽ കർമ്മിത്വനാശമാകുന്നു കർമ്മയോഗം.
    ഭക്തിയുടെയും ജ്ഞാനത്തിന്റെയും കാര്യവും ഇതല്ലാതെ മറ്റൊന്നുമല്ല; ഭക്തൻ എന്ന പ്രത്യേകിച്ചൊരാൾ ഇല്ലാതാകുമ്പോൾ അത് ഭക്തിയോഗമാകുന്നു, ജ്ഞാനി എന്ന പ്രത്യേകിച്ചൊരാൾ ഇല്ലാതാവുമ്പോൾ അതു ജ്ഞാനയോഗവുമായി. മൂന്നായാലും-കർമ്മവും, ഭക്തിയും, ജ്ഞാനവും-അവിടെ നിലനിൽക്കുന്നുണ്ടുതാനും; എന്നാൽ കർതൃത്വത്തിന്റെ നിശ്ശേഷ പതനം അവിടെയുണ്ടാകും. എവിടെ കർതൃത്വബുദ്ധി ഇല്ലാതാവുന്നുവോ, അവിടെ വ്യക്തിബോധം നശിക്കുന്നു; പിന്നെ ഉള്ളത് "പൊരുൾ" മാത്രം എന്ന തിരിച്ചറിവ്; ഇതു യോഗസ്ഥിതി.

    ReplyDelete