Thursday, 29 September 2016

*അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍*

*അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍*

1. പെട്ടെന്ന് കോപിക്കുന്നു.
2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു !
4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു !
6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും.
8. ക്ഷമിക്കാന്‍ സാധിക്കില്ല.
9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
10. വിധേയപ്പെടില്ല.
11. പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്നു.
12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
കുടുങ്ങിക്കിടക്കും.
14. ദൈവത്തില്‍ ആശ്രയിക്കില്ല.
15. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും.
16. തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
17. സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
18. നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
19. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
20. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
21. വീരവാദം മുഴക്കുന്നു.

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
------------------------------------------------

⚫ "എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല".
⚫ "അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു".
⚫ "എനിക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലാ".
⚫ "ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ".
⚫ "എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല".
⚫ "നിനക്ക് എന്നെ ശരിക്കും അറിയില്ല".
⚫ "ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്".
⚫ "എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം".
⚫ "ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം".
⚫ "ഞാനിതെത്ര കണ്ടതാ".
⚫ "എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ".
⚫ "നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ".

മുകളിൽ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നിങ്ങൾക്കു ബാധകമാണെങ്കിൽ..

ചിന്തിക്കുക: "ഞാൻ ഒരു അഹങ്കാരിയാണോ ???

മാറ്റം വരുത്തുക...

വൈകിയിട്ടില്ലാ...

(( കടപ്പാട്  ഗുരു പാരമ്പരയോട് ))

1 comment:

  1. കല്‍പന കിട്ടേണ്ട താമസം- ക്രോധാവിഷ്ടരായ രാക്ഷസന്മാര്‍ എവിടെനിന്നോ ശേഖരിച്ച കുറെ പഴയ തുണി കൊണ്ടുവന്ന് ഹനുമാന്റെ വാലില്‍ ചുറ്റാന്‍ തുടങ്ങി. അന്നേരമാണ് കാണുന്നത്- വാലിനു നീളവും വണ്ണവും കൂടിക്കൂടി വരുന്നു! വായുപുത്രന്റെ ശരീരം വിജ്രംഭിക്കയാണ്. കൃത്തിവാസരാമായണത്തില്‍ പറയുന്നത്, ഹനുമാന്റെ വാല്‍ അമ്പതു യോജനയോളം നീളംവെച്ചുവെന്ന്. മൂന്നുലക്ഷം വാനരന്മാരാണത്രേ അതു അമര്‍ത്തിപ്പിടിച്ചത്. മുപ്പത് മന്ന് വസ്ത്രം വേണ്ടിവന്നുവത്രേ വാല്‍ ചുറ്റാന്‍. പിന്നേയും വാല്‍ നീളം വച്ചുകൊണ്ടിരുന്നു. തുണി തികയാതെ വന്നപ്പോള്‍, ഇതുമതി എന്നു തീര്‍ച്ചയാക്കി തുണിച്ചുറ്റില്‍ എണ്ണയൊഴിച്ച് വാല്‍പ്പന്തത്തിന് തീകൊളുത്തി.

    ‘ഒരു കഥ കേട്ടിട്ടുണ്ട്’- മുത്തശ്ശി പറഞ്ഞു: തീ കൊളുത്തിയ നേരം ഹനുമാന്‍ ശരീരമൊന്നു വീര്‍പ്പിച്ചുവത്രേ. അപ്പോഴെന്താ? കെട്ടിയിരുന്ന കയറെല്ലാം പൊട്ടി. വായുപുത്രന്‍ നിവര്‍ന്നുനിന്നു. വാലിന്ററ്റത്തു തീയുണ്ട്. അന്നേരം മാരുതി തന്റെ വാലറ്റം രണ്ടുകൈകൊണ്ട് കൂട്ടിപ്പിടിച്ച് രാവണന്റെ മീശയ്ക്കു തീകൊളുത്തിയത്രേ. പത്തു മുഖങ്ങളിലും തീ പടര്‍ന്നപ്പോള്‍ അതൊരു ദീപക്കാഴ്ചയായി. അത് അണയ്ക്കാന്‍ ലങ്കേശന്‍ തന്റെ ഇരുപതു കൈകള്‍കൊണ്ട് മുഖത്തടിക്കാന്‍ തുടങ്ങി. സഭാവാസികള്‍ ചിരിയടക്കി…

    ‘കഥ നന്നായിട്ടുണ്ട്, കേട്ടോ മുത്തശ്ശി-‘ വരുണും ശരത്തും മുത്തശ്ശിയെ അഭിനന്ദിച്ചു. ശ്രീലക്ഷ്മിയും ശ്രീഹരിയും ചിരിയടക്കാന്‍ പാടുപെട്ടു.

    ‘വാല്മീകി രാമായണത്തില്‍ ഹനുമാനെ സഭയില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നത് കെട്ടിവരിഞ്ഞ നിലയിലാണ്- മുത്തശ്ശി കഥ തുടര്‍ന്നു: ‘അശോകവനിക തകര്‍ത്ത വാനരനല്ലേ? രാക്ഷസജനം- സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം- വഴിയോരങ്ങളില്‍ ആ ഭീകരവാനരനെ കാണാന്‍ തിങ്ങിക്കൂടി. ഇത്ര വലിയൊരു കുരങ്ങിനെ അവരാദ്യമായി കാണുകയാണ്. അവരും അത്ഭുതത്തോടെ നോക്കിനിന്നു. ഹനുമാനും രസം തോന്നി.

    ‘ഹനുമാനെന്താ രസം’ മുത്തശ്ശി തിരക്കി.
    ‘ആരാലും സംശയിക്കപ്പെടാതെ, ലങ്കയിലെ എല്ലാ കരുതേലര്‍പ്പാടും നോക്കിക്കണ്ടുകൂടേ? ആ അവസരം വായുപുത്രന്‍ മുതലെടുത്തു. ലങ്കാപുരി അരിച്ചുപെറുക്കി നോക്കിക്കണ്ടു: തെരുവുകള്‍, ഗൂഢസ്ഥലങ്ങള്‍, ഒളിവാതിലുകള്‍…എല്ലാം നല്ല പകല്‍വെളിച്ചത്തില്‍.

    ഹനുമാന്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്ന കാര്യം രാക്ഷസികള്‍ പറഞ്ഞ് സീത അറിഞ്ഞു. വാലില്‍ തീകൊളുത്തിയാണ്. നഗരം കാണിക്കുന്നതെന്നു കേട്ടപ്പോള്‍ ദേവി അഗ്‌നിദേവനോട് പ്രാര്‍ത്ഥിച്ചു: ദേവാ, വായുപുത്രനോട് കരുണ കാട്ടണേ…. ദേവിയുടെ പ്രാര്‍ത്ഥന ഫലിച്ചു: തീ കത്തിക്കാളുന്നുണ്ടെങ്കിലും എരിതീയിന്റെ വേവും ചൂടും ഹനുമാന് അനുഭവപ്പെട്ടില്ല. ഹനുമാന് ആശ്ചര്യം തോന്നി: വലിയ തീനാളം കാണുന്നു; പക്ഷേ, തനിക്ക് കാരുണ്യവും സ്വാമിയുടെ തേജസ്സും എന്റെ പിതാവിന്റെ സ്‌നേഹവും മൂലമാവാം പാവകന്‍ എന്നെ പൊള്ളിക്കാഞ്ഞത്.

    ReplyDelete