1. എനിക്ക് എന്റെ മനസ്സിനോട് വലിയ ഇഷ്ടമാ , എന്നാൽ എന്റെ മനസ്സ് അത്രയ്ക്ക് നല്ലതല്ല എന്ന് അറിഞ്ഞിട്ടും എനിക്ക് വലിയ ഇഷ്ടമാ
2. എന്നെ മറ്റുള്ളവർക്ക് ഇഷ്ടമാകണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് , എന്നാൽ മറ്റുള്ളവരുടെ ആഗ്രഹം എന്താണ് എന്ന് അറിയാൻ എനിക്ക് ഇഷ്ടം ഇല്ല
3. എന്നെ നോക്കി ആരും ചിരിക്കാത്തത് ഞാൻ ആരെയും നോക്കി ചിരിക്കാത്തത് കൊണ്ടല്ലേ
4. വായന നല്ലതാണ് എന്ന് എനിക്ക് അറിയാമെങ്കിലും ഞാൻ വായിക്കാറില്ല , വയിക്കാറില്ലാത്തത് മോശമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വായിക്കാറില്ല
5. എന്നാ ഞാൻ നന്നാവുന്നത് എന്ന് ഞാൻ എന്നോട് ചോദിക്കണം അല്ലാതെ മറ്റുളവർ എന്നോട് പറയുന്നത് കേട്ട് കൊണ്ടിരിന്നിട്ട് ഒരു കാര്യവും ഇല്ല
6. ഞാൻ അറിയുന്നു ഞാൻ ചിന്തിക്കുന്നത് എന്റെ മാത്രം സങ്കൽപ്പങ്ങൾ എന്ന് , എന്നാൽ എന്ത് കൊണ്ട് ഞാൻ അറിയുന്നില്ല മറ്റുള്ളവർ ചിന്തിക്കുന്നത് അവരുടെ സങ്കൽപ്പങ്ങൾ കൊണ്ട് എന്ന്
7. എനിക്ക് വലുത് എന്റെ മണ്ടത്തരങ്ങൾ ആണ് , അത് മറ്റുളളവരും അംഗീകരിക്കണം എന്നത് എന്റെ മറ്റൊരു മണ്ടത്തരവും ആണ്
8. നിങ്ങൾക്ക് അറിയുമോ എനിക്ക് എന്നോട് മാത്രമേ സ്നേഹമുള്ളൂ , നിങ്ങളെ പോലെ തന്നെയാ ഞാനും
9. ഉള്ളിലോട്ടു നോക്കുവാൻ എല്ലാരും പറയുന്നു എന്നാൽ എന്റെ ഉള്ളിലോട്ടു നോക്കുവാൻ എന്റെ ഉള്ള് സമ്മതിക്കുന്നില്ല
10. അവസാനം ഞാൻ ഒന്ന് പറഞ്ഞോട്ടെ , എനിക്ക് പറയുവാൻ അവസാനമായി ഒന്നും ഇല്ല.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment