നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും കര്‍മം ചെയ്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍, അനുഭവങ്ങള്‍, എല്ലാം കര്‍മഫലമായി ഉണ്ടാവുന്നത് ആണ്. നമ്മുടെ ഓരോ ചിന്തയും, വാക്കും, പ്രവൃത്തിയും അവയോടു ചേര്‍ന്ന് നില്‍ക്കുന്ന വികാരങ്ങളും കൂടിയാണ് നമ്മുടെ ഇപ്പോഴത്തെ ജീവിതവും, ഇനി വരാനിരിക്കുന്ന ജീവിതവും നിശ്ചയിക്കുന്നത്. ഇത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഇപ്പോള്‍, ഇന്ന് മാത്രമാണ്. ഇന്നലെകള്‍ കഴിഞ്ഞിരിക്കുന്നു. നാളെ ആകട്ടെ നമുക്ക് തീരുമാനിക്കാനും കഴിയില്ല. അത് കൊണ്ട് കര്‍മവും സംഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. കര്‍മഫലമായുണ്ടാവുന്ന ജീവിത അനുഭവങ്ങളെ സ്വന്തം സൃഷ്ടിയായി കരുതി സ്വീകരിക്കുവാനോ, തിരസ്കരിക്കുവാനോ നമുക്ക് കഴിയും. ചെറുത്തുനില്‍പ്പ് കൂടുതല്‍ വേദനയും, വീണ്ടും അത്തരം അനുഭവങ്ങളും പ്രദാനം ചെയ്യുന്നു. നാം ഏതെങ്കിലും അനുഭവത്തെ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നത് ആ അനുഭവം നീണ്ടു പോവാനും, അതിനെക്കാള്‍ ത്രീവമായ അനുഭവങ്ങളിലേക്ക് എത്തിപ്പെടാനും മാത്രമേ സഹായിക്കൂ. അതുകൊണ്ട് ജീവിതത്തെ ചെറുത്തു നില്‍ക്കാതെ സ്വീകരിക്കുക. ആര്‍ക്കറിയാം ഭാവി നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത് എന്താണെന്നു? അല്ലെങ്കില്‍ തന്നെ ഭാവിയെകരുതി ആകുലപ്പെട്ടിട്ടു എന്ത് കാര്യം?
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment