Friday, 30 September 2016

വാടക

ഈ ഭൂമിയില്‍ ജന്മം എടുക്കുന്ന ഓരോ ആത്മാവും ഭൂമിയുടെ വാടകക്കാരായിത്തീരുന്നു. അവര്‍ വാടക നല്‍കേണ്ടതായിട്ടുണ്ട്. എപ്രകാരം ഒരു വീട്ടില്‍ താമസിക്കുന്നവര്‍ വാടക നല്കേണമോ, അപ്രകാരം ഭൂമിയുടെ വാടകയും നമ്മള്‍ കൊടുത്തു തീര്‍ക്കണം. നമ്മുടെ കര്‍മങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള താല്‍ക്കാലിക തലം മാത്രമാണ് ഈ ഭൂമി. നാം ഈ ഭൂമിയുടെ ഉടമസ്ഥര്‍ എന്ന നിലയില്‍ ആണ് പെരുമാറുന്നത്. ആരും ഇവിടുത്തെ സ്ഥിര താമസക്കാരല്ല. ഇന്നത്തെ നമ്മുടെ സ്ഥാനത്ത് നാളെ മറ്റൊരാള്‍ വരും. ഇവിടെ ജീവിക്കുന്ന സമയത്ത് നാം ഭൂമിയുടെ കടം കൊടുത്തു തീര്‍ക്കണം. അല്ലെങ്കില്‍ ഇവിടെ നിന്നും രക്ഷപ്പെടാനാവില്ല. വാടക കൊടുക്കാതെ ഒളിച്ചു കടക്കുന്ന വാടകക്കാരെ ഉടമ കയ്യോടെ പിടി കൂടി തിരികെ കൊണ്ടു വരുന്നതു പോലെ, നാമും ഭൂമിയിലേക്ക്‌ വീണ്ടും വീണ്ടും വരേണ്ടതായി വരും. ഓരോ തിരിച്ചു വരവും കൂടുതല്‍ കടം സൃഷ്ടിക്കുന്നു

     കടപ്പാട്  ഗുരു             പാരമ്പരയോട്

No comments:

Post a Comment