സൃഷ്ടിയുടെ അടിസ്ഥാനപരമായ ഒരു കാര്യം, ആത്മാവിന് അത് സ്വീകരിക്കുന്ന ശരീരത്തിന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നതാണ്. ആത്മാവ് ഒരു സിംഹത്തിന്‍റെ ശരീരം സ്വീകരിച്ചാല്‍ അത് പൂര്‍ണമായും സിംഹത്തിന്‍റെ സ്വഭാവം കാണിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും, തനതായ സ്വഭാവ വിശേഷതയുണ്ട്. മനുഷ്യനും മാലാഖക്കും സ്വന്തം നിയമങ്ങളുണ്ട്. ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്യാനാവില്ല. അതേ സമയം, ഓരോ വര്‍ഗത്തിന്‍റെയും പോതുസ്വഭാവത്തിനുള്ളില്‍ തന്നെ വൈജാത്യങ്ങളുമുണ്ട്. സാമ്യങ്ങളും വൈവിധ്യവും പ്രകടമായിരിക്കും. അതിനാല്‍ തന്നെ ആത്മാവ് മനുഷ്യശരീരം സ്വീകരിക്കുമ്പോള്‍ അത് മനുഷ്യന്‍റെ നാശവും മരണവും ഉള്‍പ്പടെയുള്ള പൊതുവായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. അത് മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളും കരുത്തും കാണിക്കുന്നു. ഒരു പ്രത്യേക വംശത്തിന്‍റെ അടിസ്ഥാനപരമായ സ്വഭാവങ്ങള്‍ ഒഴിവാക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. എപ്പോള്‍ ഒരു ആത്മാവ് സ്വയം സ്വീകരിച്ച ശരീരത്തിന്‍റെ ആവശ്യങ്ങള്‍ക്കും അപ്പുറത്തേക്ക് വികസിക്കുന്നുവോ, അപ്പോള്‍ അത് മുക്തമായി തീരുന്നു. എന്നിരുന്നാലും സ്വന്തം ആത്മാവില്‍ ഊന്നിയുള്ള നിരന്തര ശ്രദ്ധ ആവശ്യമായ ഒരു പ്രക്രിയ ആണത്.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment