ഓരോരുത്തരും വ്യക്തി എന്ന നിലയില്‍ സ്വതന്ത്രരാണ്. ചില സാഹചര്യങ്ങളില്‍ പല വ്യക്തികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതായി വരാറുണ്ട്. ഒന്നിച്ചുള്ള കര്‍മം പൂര്‍ത്തിയാകുമ്പോള്‍ അവര്‍ പിരിയുന്നു. മനസ്സുകളെ അടുപ്പിച്ചു നിര്‍ത്തുന്ന വികാരങ്ങള്‍ മൂലം, വേര്‍പിരിയുന്നത് പലപ്പോഴും തീവ്രമായ വേദന ഉളവാക്കുന്നു. ഇത്തരം വികാരങ്ങള്‍ മനുഷ്യനെ ഭൂമിയോട് ബന്ധിപ്പിക്കുന്ന ചങ്ങല പോലെയാണ്. അത് വീണ്ടും വീണ്ടും നമ്മെ ഭൂമിയിലേക്ക് തന്നെ, അത്തരം സാഹചര്യത്തിലേക്കു തന്നെ, എത്തിക്കുന്നു. കടിഞ്ഞാണ്‍ ഇല്ലാത്ത വികാരങ്ങള്‍ മുക്തിയെ തടസ്സപ്പെടുത്തുന്നു. സഹജീവികളോട് ദയയും, അനുകമ്പയും, സ്നേഹവും പോലുള്ള വികാരങ്ങള്‍ തോന്നേണ്ടത് അത്യാവശ്യമാണ്. കാരണം, നമുക്ക് അവരോടുള്ള കടമകള്‍ ചെയ്യാന്‍ അത് നമ്മെ സഹായിക്കും. പക്ഷെ നാം വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പോകരുത്. അത് അലസതക്കും നിരാശക്കുമെല്ലാം വഴി വെക്കും
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment