നമ്മുടെ അവബോധത്തെ മനസ്, ബുദ്ധി, ശരീരം എന്നിവ നിരന്തരം പ്രലോഭിപ്പിക്കുന്നു. എപ്പോള്‍ ഒരാള്‍ നിരന്തര സ്ഥൈര്യത്തോടെ മനസ്, ശരീരം, ബുദ്ധി എന്നിവയുടെ തലത്തില്‍ നിന്നും ഉന്നതമായ ആത്മീയ അവബോധത്തിലെക്ക് ഉയരുന്നുവോ അപ്പോള്‍, അയാള്‍ കൈവല്യം കൈവരിക്കുന്നു. ഓരോ വംശത്തിനും പൊതുസ്വഭാവങ്ങള്‍ ഉണ്ട്. അവയുടെ ആവശ്യങ്ങളും ഒരേ പോലെയുള്ളതാണ്. സസ്യഭുക്കായ പശുവിനു പുല്ല് മാത്രമേ വേണ്ടു. എന്നാല്‍ കടുവക്ക് മാംസം തന്നെ ആഹാരമായി വേണം. അതിനു പുല്ല് കൊണ്ട് എന്ത് പ്രയോജനം? ഒരു മാലാഖയുടെ പ്രവര്‍ത്തനതലം അതിനു ലക്‌ഷ്യം നേടാന്‍ വേണ്ടത്ര ഉയര്‍ന്നത് ആയിരിക്കും. ലക്‌ഷ്യബോധത്തോട് കൂടിയുള്ള അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ശക്തിയും അതിനുണ്ടായിരിക്കും. ഓരോരുത്തരുടെയും പ്രവര്‍ത്തനതലങ്ങള്‍ അവരവരുടെ ലക്‌ഷ്യം നേടാന്‍ സഹായകമായ അത്ര ഔന്നത്യമുള്ളതായിരിക്കും. ഉന്നത ആത്മീയ വികാസം നേടിയവര്‍, മനുഷ്യസഹജമായ ദൌര്‍ബല്യങ്ങള്‍ക്ക് അതീതരായിരിക്കും എന്നുള്ളത് അബദ്ധധാരണ മാത്രമാണ്. ദൌര്‍ബല്യത്തിന്‍റെ തോതില്‍ വ്യത്യാസം വന്നേക്കാം. പക്ഷെ വര്‍ഗ സ്വഭാവം മാറ്റാന്‍ കഴിയില്ല. അത് മാറണമെങ്കില്‍ ദേഹവും, വംശവും മാറണം. ഒരു നരി മനുഷ്യശരീരം സ്വീകരിച്ചാല്‍ അത് മനുഷ്യന്‍റെ രൂപവും ഭാവവും സ്വീകരിക്കുന്നു. പലപ്പോഴും അത് നരിയുടെ സ്വഭാവം കാണിച്ചെക്കാം എങ്കില്‍പ്പോലും അത് മനുഷ്യസഹജമായ ശക്തിയും ദൌര്‍ബല്യവും പ്രകടിപ്പിക്കും. ആത്മാവ് ഒരു ശരീരം സ്വീകരിക്കുമ്പോള്‍ അതിന്‍റെ വംശീയമായ സ്വഭാവം കൂടിയാണ് സ്വീകരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങള്‍ അതിനു ബാധകമാണ്. ശരീരം ജരാനരകള്‍ക്കും, മരണത്തിനും വിധേയമാണ്.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment