Friday, 30 September 2016

മോചനം

കര്‍മ്മത്തിന്‍റെ കാഠിന്യത്തില്‍നിന്ന് പലതരം ആത്മീയാനുഷ്ഠാനങ്ങള്‍കൊണ്ട് മോചനം നേടാന്‍ കഴിയും.  എന്നാല്‍, വാസനകള്‍ ഉത്ഭവിക്കുന്നത് കര്‍മ്മമാകുന്ന വേദിയില്‍നിന്നാണ് എന്ന് അറിയുക.  വാസനകള്‍ ചിന്തയെ ഉണര്‍ത്തുന്നു.  ചിന്ത വാക്കിനോ,  പ്രകാശനത്തിനോ കാരണമാകുന്നു.  വാക്ക് പ്രവൃത്തിയിലേക്ക് നയിക്കുന്നു.  പ്രവൃത്തി,  നല്ലതോ ചീത്തയോ ആയ സുഖാസ്വാദനത്തിലേക്ക് നയിക്കുന്നു.  ആസ്വാദനത്തിന് അതിനോടുചേര്‍ന്ന ഒരു വികാരമുണ്ട്‌.  എന്നാല്‍,  അതില്‍ ജീവിച്ചുകൊണ്ട്,  എന്തിനുവേണ്ടി നിങ്ങള്‍ വന്നുവോ ആ പ്രധാന കര്‍മ്മം നിങ്ങള്ക്ക് തീര്‍ക്കേണ്ടതുണ്ട്. നിങ്ങളെന്നല്ല, ആര്‍ ശ്രമിച്ചാലും,  അത് മാറ്റാന്‍ കഴിയുകയില്ല.

കടപ്പാട് ഗുരു പാരമ്പരയോട്

No comments:

Post a Comment