Friday, 30 September 2016

അനുഗ്രഹത്തിനായി നാം കാത്തിരിക്കണം

അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. ശരിയായ സമയത്തില്‍ നമുക്കു അതു കിട്ടും. എന്തിനും കാലം ആവശ്യമാണ്‌. ഗര്‍ഭധാരണം നടന്നു കഴിഞ്ഞു പത്തു മാസം പൂര്‍ത്തിയായതിനു ശേഷം മാത്രമേ കുഞ്ഞു പുറത്തു വരുന്നുള്ളൂ. അടുപ്പില്‍ അരി, വെള്ളം എല്ലാം ഒന്നിച്ചു വെച്ചിട്ട് ഉടനെ ചോറ് പാകം ആകുന്നില്ല. അതിനു വേണ്ട സമയം എടുത്തു മാത്രമേ പാകമാകുന്നുള്ളൂ. ഒരു വിത്തു ഇട്ടു കഴിഞ്ഞാല്‍ ഉടനെ മരമാകുന്നില്ല. അതിന്റെതായ കാലം എടുത്തു മരമാകുന്നു. അതു പോലെ എല്ലാത്തിനും കാലം ആവശ്യമാണ്‌. ഭഗവത് അനുഗ്രഹത്തിനും കാലം ആവശ്യമാണ്‌. ധ്രുവന്‍, ഭരതന്‍, തുടങ്ങിയ ഭക്തര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരുന്നു. നാം നാമജപം ചെയ്തു കൊണ്ടു കാത്തിരിക്കണം. ശരിയായ സമയത്തില്‍ ഭഗവാന്‍ അനുഗ്രഹിക്കുന്നു. കാത്തിരിക്കാനുള്ള ക്ഷമ നമുക്കു ആവശ്യമാണ്‌.

കടപ്പാട് ഗുരു പാരമ്പരയോട്

No comments:

Post a Comment