Friday, 30 September 2016

ജന്മം

പ്രാരാബ്ധ കര്‍മ്മങ്ങളുടെ പ്രേരണകൊണ്ട്‌ നാം ജന്മം എടുത്തപ്പോള്‍,  ജീവിതയാത്ര മുഴുമിക്കാനുള്ള ഇന്ധനവും കൂടെ കൊണ്ടുവന്നിരുന്നു.  മരണംവരെയുള്ള കാര്യപരിപാടിയും തരംതിരിച്ച് വയ്ച്ചിരുന്നു.  ഈ ജീവിതത്തില്‍ ശേഖരിച്ചുകൂട്ടിയത് ഈ പറഞ്ഞതില്‍ പെടുന്നില്ല. പുതിയവ ഈ ജന്മത്തില്‍ ഉപയോഗിച്ചുതീര്‍ക്കാന്‍ കഴിയുമോ എന്നും പറയാനാവില്ല.  മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട യാത്രയില്‍ അവകൂടി ഉള്‍പ്പെടുത്താന്‍ സൌകര്യപ്പെടുമോ എന്നതിനെ ആശ്രയിച്ചിരിക്കും അത്.  അതായത്,  യാത്രയിലെ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായതുകൊണ്ട്,  പുതിയവ അടുത്ത ജന്മത്തിലേക്ക് മാറ്റി വയ്ക്കേണ്ടി വന്നേക്കും.  മാറ്റങ്ങള്‍, കുന്ന് കയറാന്‍ തുടങ്ങുന്നതിനുമുമ്പ് സൈക്കിളിന്‍റെ യന്ത്രഭാഗങ്ങള്‍ക്ക് എണ്ണയിടുന്നത് പോലുള്ള കാര്യങ്ങളില്‍ ഒതുങ്ങാനാണ് സാദ്ധ്യത.  അത് യാത്രയെ ചെറിയ തോതില്‍ സഹായിച്ചേക്കാം. നമുക്ക് പരിമിതികളുണ്ട്. ഇത് വിധിയാണ്.

കടപ്പാട് ഗുരു പാരമ്പരയോട്

No comments:

Post a Comment