എന്തല്ലാമാണ് ഞാൻ ചിന്തിച്ചു കൂട്ടുന്നത്? ഞാൻ ചിന്തിച്ചു കൂട്ടുന്നതൊന്നും എനിക്കോ മറ്റുള്ളവർക്കോ ഗുണം കിട്ടുന്നതായി ഇതു വരെ അനുഭവമില്ല. പിന്നെ എന്തിനാണ് ഞാൻ ഇത്രയും സമയം പാഴാക്കുന്നത്?
ഗുണമില്ലാത്തതിനെ ആഗ്രഹിക്കുന്ന ആരോ എന്നിലുണ്ടാവാം അതിന് ഇങ്ങനെയുള്ള ചിന്തകൾ വേണ്ടിവരുന്നുണ്ടാകാം. പ്രവർത്തിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയൽ, ചിന്തിക്കുന്നതേ പ്രവർത്തിക്കുകയുള്ളൂ എന്ന തീരുമാനം വന്നാൽ ചിന്തയുടെ മഴവെള്ളപാച്ചിൽ കുറയുന്നതായ് കാണാം.
ചിന്തകളെ സ്നേഹിക്കുന്ന ആൾ ഉള്ളിലുണ്ട് എന്നതിനുപരി എന്നിലെ മൗനസമ്മതമല്ലേ എല്ലാറ്റിനും കാരണം?
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment