കടലിലെ വെള്ളത്തിന് ഉപ്പു രസമുണ്ട്. വെള്ളത്തില്‍ മുഴുവനായും ഉപ്പ് ലയിച്ചിരിക്കുകയാണ്. നാം കടലിലെ ഉപ്പിനാണോ അതോ വെള്ളത്തിനാണോ പ്രാധാന്യം കൊടുക്കുക. ഉപ്പ് വെള്ളത്തില്‍ ലയിച്ചിരിക്കുകയാണല്ലോ. വെള്ളം ഇല്ലായിരുന്നുവെങ്കില്‍ ഉപ്പിന് വെള്ളത്തില്‍ ലയിക്കുവാന്‍ സാധിക്കുകയില്ലായിരുന്നു. ഉപ്പിന് അലിയുവാന്‍ ഇടം കൊടുത്തതാരാണ്? അപ്പോള്‍ ഉപ്പാണോ വെള്ളമാണോ പ്രാധാനം. അതുപോലെ ഈശ്വരന് അലിയുവാന്‍ ഇടം നല്‍കിയത് ആരാണ്? ചരാചരങ്ങളായ വസ്‌തുക്കളോ, അതോ? മണ്ണിലും, വിണ്ണിലും, ഇരുമ്പിലും, തൂണിലും ഈശ്വരന്‍ ഉണ്ടെന്ന് പറയപ്പെടുന്നു. വസ്‌തുവിനാണോ അതോ അതില്‍ ലയിച്ചിരിക്കുന്ന ഒന്നിനാണോ പ്രാധാന്യം നല്‍കേണ്ടത്. രണ്ടിനുമല്ല, മിറച്ച് സകലതിനുമാണ് എന്ന് നിശ്ചയം. എല്ലാമായിരിക്കുന്നതാണ് ഈശ്വരന്‍. ഒന്നില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുമില്ല. എന്നാല്‍ ഒന്നിലും ലയിച്ചിരിക്കുന്നുമില്ല. എല്ലാമായതാണ് ഈശ്വരന്‍.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment