Friday, 30 September 2016

നമ്മളെ കാണാൻ ഉള്ളിലേക്ക് നോക്കൂ

ഓരോരുത്തരുടെയും ആത്മീയ ഹൃദയത്തില്‍ പ്രകാശനത്തിനുവേണ്ടിയുള്ള നിഗൂഢമായ ഒരു ആഗ്രഹം ഉണ്ട്. ലോക ജീവിതത്തില്‍ മാനസികമായ കൂട്ടിക്കുഴക്കലില്‍പ്പെട്ട് അത് പാര്‍ശ്വവത്കരിക്കപ്പെടുകയോ, ഇല്ലാതാകുകയോ, വളച്ചൊടിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. ശരിയായ പ്രകാശനം നമ്മുടെ യധാരത്ഥ വ്യക്തിത്വത്തിന്‍റേതാണ്. മനുഷ്യന്‍ താല്‍ക്കാലികമായ കീര്‍ത്തിക്കും, നിസ്സാര നേട്ടങ്ങള്‍ക്കും വേണ്ടി യത്നിക്കുന്നു. മരണം വരെ, കുറച്ചുകാലം മാത്രം നിലനില്‍ക്കുന്ന ഈ പ്രതാപങ്ങളില്‍‍ ഉല്ലസിക്കുകയും, അടുത്ത ജന്മത്തില്‍ ഇതുതന്നെ തുടരുകയും ചെയ്യുന്നു. ശാശ്വതമായ സുഖത്തിനുവേണ്ടി പരിശ്രമിക്കേണ്ടതിനുപകരം, നമ്മുടെ മനസ്സ്, താല്‍ക്കാലിക സുഖങ്ങളിലും, നിസ്സാരങ്ങളായ സന്തോഷങ്ങളിലും ആണ് സമയം പാഴാക്കുന്നതെന്ന് നാം അറിയുന്നില്ല. എത്രയോ കാലമായി, എത്ര ജന്മങ്ങളായി, മനുഷ്യനെ അവന്‍റെ വ്യാമാഹങ്ങളില്‍നിന്ന് പുറത്ത് കൊണ്ടുവരുവാന്‍ വിവേകശാലികളായ‍ ‍ജ്ഞാനികള്‍ ശ്രമിച്ചിട്ടുണ്ട്. മനുഷ്യനെ അവനിലേക്ക്‌ തന്നെ കൊണ്ടുവരുവാന്‍‍ അവര്‍ പരിശ്രമിച്ചു. എന്നിട്ടും വാസ്തവത്തില്‍ താന്‍‍ ആരാണെന്ന് മനുഷ്യന്‍ അറിഞ്ഞുകൂട!!! പലരും ആചാരപരമായ ആത്മീയ ശീലങ്ങളില്‍ കുടുങ്ങിപ്പോയി. പലരും, ബുദ്ധിപരമായ പാണ്ഡിത്യത്തെ, അത് ആത്മീയമായ അനുഭവജ്ഞാനമാണെന്ന് ‍തെറ്റായി ധരിച്ച്, ജീവിതകാലം മുഴുവന്‍, ബുദ്ധിവിഷയകമായ തലത്തില്‍ ചുറ്റിത്തിരിഞ്ഞു. അത് അവര്‍ക്ക് ആത്മീയമായ ഔന്നത്യത്തിന്‍റെ ഒരു തെറ്റായ അനുഭൂതിയും, സമൂഹത്തില്‍ ഉയര്‍ന്ന പദവിയും നല്‍കി. പലരും താരതമ്യപ്പെടുത്തുവാനും, തരംതിരിക്കുവാനും ശ്രമിച്ചു. വളരെ കുറച്ചുപേര്‍ മാത്രം, ലഭ്യമായ തോണിയും, തോണിക്കാരനേയും ഉപയോഗപ്പെടുത്തിക്കൊണ്ട്‌, മറുകരയില്‍ എത്തി. അവരുടെ ഒരേ ഒരു കൈമുതല്‍ വിശ്വാസവും ക്ഷമയും ആയിരുന്നു. അത്ര ലളിതമാണ് അത്. പുഴ കടക്കാന്‍ അത് മതിയായിരുന്നു. ഏതൊരു മനുഷ്യന്‍റെയും ഏറ്റവും ഗാഢമായ ആഗ്രഹം സത്യമായ ആത്മീയ പ്രകാശനമാണ്. അത് വ്യക്തമായി മനസ്സിലാക്കാന്‍‍ ആവാത്തതായതുകൊണ്ട്, മനുഷ്യന്‍ യഥാര്ത്ഥമായതിനു പകരമായി, സ്പഷ്ടമായ ലൌകിക പ്രകാശനങ്ങളെ തേടി. അത് ഒരിക്കലും മനുഷ്യന് നീണ്ടുനില്‍ക്കുന്ന സുഖാനുഭവം നല്‍കിയില്ല. തെറ്റായ ആസക്തികള്‍ ഉണ്ടാക്കുകയും, അവ ആത്മീയ പദ്ധതിയെ തടസ്സപ്പെടുത്തുകയും ചെയ്തു. ശരിയായ പരമാര്‍ത്ഥം ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാതെയും പോയി.

കടപ്പാട് ഗുരു പാരമ്പരയോട്

No comments:

Post a Comment