'' ഈ മതഭ്രാന്തരുടെ തലയിലാകെ നിഗമനങ്ങളാണ്. ആത്യന്തികമായ നിഗമനങ്ങളിൽ അവർ എത്തിയിരിക്കുന്നു. അവർ അതിൽ ജീവിക്കുക മാത്രമല്ല, അവരുടെ നിഗമനങ്ങൾ ലോകത്തിൽ മുഴുവൻ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുകയാണ്. എന്നാൽ അവർ വിചാരിക്കുന്നതോ, ഈ മനുഷ്യരാശിയിലാകെ കാരുണ്യം വിതറുന്നു എന്നും.
എന്തൊരു മഠയത്തരമാണെന്ന് നോക്കൂ. സ്വന്തം അറിവിനെക്കുറിച്ച് തീർച്ചയുള്ളവരായി തീർന്നിരിക്കുന്നു. അതീവ മതഭ്രാന്തരായ ഇക്കൂട്ടർ എത്രത്തോളം മഠയരായിരിക്കുന്നു! ഓർക്കുക: നിങ്ങൾ എത്ര കണ്ട്വിവേകിയായിത്തീരുന്നുവോ, അത്രകണ്ട് നിങ്ങളുടെ അറിവില്ലായ്മയെക്കുറിച്ച് ബോധവാനായിത്തീരുന്നു.
വിവേകിയായ സോക്രട്ടീസ് തന്രെ അന്ത്യനാളുകളിൽ പറഞ്ഞു,'' എനിക്ക് ഒരു കാര്യം മാത്രമേ അറിയാവൂ, അത് എനിക്കൊന്നും അറിയില്ല എന്നതാണ്.'' പാശ്ചാത്യ നാട്ടിലെ മഹാനായ ഒരു തത്വചിന്തകൻ, വിവേകിയായ മനുഷ്യനായിത്തീർന്ന സുദിനമാണന്ന്. അതെ, അന്നായിരിക്കണം സോക്രട്ടീസ് ജാഗരണം പ്രാപിച്ചത്.''
ഓഷോ
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment