Friday, 30 September 2016

ഏതാണ് ശ്രേഷ്ഠം

ധനം , കാമം ,  ധര്‍മ്മം, നിര്‍വാണം,
ഇവയിൽ ഏതാണ് ശ്രേഷ്ഠം

ധനം ഉണ്ടെങ്കില്‍ നമുക്ക് വേണ്ടതെല്ലാം സ്വന്തമാവും. കൂടാതെ ദാനധര്‍മ്മങ്ങള്‍ കൊണ്ട് പുണ്യവും നേടി ജീവിതം ധന്യമാക്കാം.

അര്‍ത്ഥം ഉണ്ടാക്കാനോ ഉണ്ടെങ്കില്‍ തന്നേ അതു നന്മക്കു ഉപയോഗിക്കാനോ കാമം – അതു ചെയ്യാനുള്ള ആഗ്രഹം ആവശ്യമാണ്! അതുകൊണ്ട് കാമം അര്‍ത്ഥത്തേക്കാളും ശ്രേഷ്ഠം ആണ്!

അര്‍ത്ഥവും കാമവും ഉണ്ടായാലും അയാള്‍ക്ക് ധര്‍മ്മം എന്താണെന്നു അറിയാതെ നല്ലത് ചെയ്യുവാനോ പുണ്യം നേടുവാനോ കഴിയില്ല! എന്നാല്‍ ധര്‍മ്മിക്ക് അര്‍ത്ഥവും കാമവും കൂടാതെ തന്നേ ജീവിതമുക്തി നേടാം! അതുകൊണ്ട് ധര്‍മ്മം മറ്റു രണ്ടിനെക്കാളും ശ്രേഷ്ഠം ആണ്!

എന്താണ് ധര്‍മ്മ അധര്‍മ്മങ്ങള്‍? അവയും മറ്റെല്ലാറ്റിനെയും പോലെ ആത്മ സൃഷ്ടം ആണ്! അവയെയും ഭേദഭാവമില്ലാതെ കാണാന്‍ കഴിയും! ഈ അവസ്ഥയെ നിര്‍വാണം എന്നു പറയുന്നു. പാപ പുണ്യങ്ങള്‍,സുഖദുഖങ്ങള്‍, നന്മതിന്മകള്‍ ഇവയെല്ലാം തുല്യമായി കണ്ടു ഭേദ ചിന്തയില്ലാതെ സ്വീകരിക്കുന്ന അതു സര്‍വശ്രേഷ്ഠം

കടപ്പാട് ഗുരു പാരമ്പരയോട്

1 comment:

  1. ദീര്‍ഘ നാളിങ്ങനെ മേല്കുമേൽ മേവട്ടെ
    സുര്യ ചന്ദ്രാദികൾ കാവലാൾ ആകട്ടേ
    ഇരവും പകലും മാറി മാറി വന്നാലും
    സത്യ ധർമ്മാദികൾ കൂട്ടിനുണ്ടാകട്ടെ
    താവക വീഥിയിൽ എന്നുമെന്നും
    സ്വപ്‌നങ്ങൾ പൂക്കട്ടെ ജീവിതവല്ലിയിൽ
    തേനൂറും മധുര ഫലങ്ങളായി
    ശാദ്വലമാകട്ടെ ജീവിത സൈകതം
    പുഷ്പങ്ങൾ കൊണ്ടു നിറഞ്ഞിടട്ടെ
    ആയിരം സ്വപ്‌നങ്ങൾ ആമോദമേകുന്ന
    ശാശ്വത നേട്ടങ്ങളായിട്ടു മാറിടട്ടെ
    ആയുരാരോഗ്യവും, ഭാവുകങ്ങളും നേരുന്നു

    ReplyDelete