Friday, 30 September 2016

നമ്മുടെ പ്രവർത്തി 

നാം എങ്ങനെ  പ്രവര്‍ത്തിക്കുന്നു ‍എന്നത്   നമ്മുടെ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു.  ഗുണങ്ങള്‍  സത്ത്വം,  രജസ്സ്,  തമസ്സ് എന്ന് തരംതിരിക്കപ്പെട്ടിരിക്കുന്നു. താരതമ്മ്യേന ഏതു ഗുണമാണ് കൂടുതല്‍ ശക്തമായത്‌  എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും  സ്വഭാവം. രജോഗുണമുള്ള  ഒരാള്‍  എപ്പോഴും  അസാമാന്യമായ  ഉത്സാഹം  ഉള്ളവനും,  വികാരങ്ങള്‍ എളുപ്പത്തില്‍ മാറുന്ന പ്രവണത ഉള്ളവനും ആയിരിക്കും. സത്വഗുണമുള്ള  ഒരാള്,  സ്വമേധയാ,  ഏറ്റവും പവിത്രമായ ‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍  (രാവിലെ 3 മണി മുതല്‍ 6 മണിവരെ) തന്‍റെ  ദിനകൃത്യങ്ങള്‍ തുടങ്ങും.  മുഖ്യമായും തമോഗുണമുള്ള ആള്,  താന്‍ ‍ ചെയ്യേണ്ട കാര്യങ്ങള്‍ നീട്ടിവയ്ക്കാനും,  ലഹരിപദാര്‍ത്ഥങ്ങളില്‍  മുഴുകാനുമുള്ള  പ്രവണത കാണിക്കും.  ഓരോരുത്തനിലും  ഗുണങ്ങളുടെ  ഒരു മിശ്രിതമാണ്  ഉള്ളത്.  ഗുണങ്ങളുടെ  തോതില്‍  വ്യത്യാസമുണ്ടാകും.  ഏതു  ഗുണത്തിനാണ് പ്രാമുഖ്യം എന്നതായിരിക്കും  ആ മനുഷ്യന്റെ  സ്വഭാവ്ഗുണം  നിശ്ചയിക്കുന്നത്.  ഗുണങ്ങള്‍  ഇന്ദ്രിയങ്ങളുമായി  സൂക്ഷ്മബന്ധങ്ങള്‍  ഉണ്ടാക്കി,  ഇന്ദ്രിയ വസ്തുക്കളോട്  ആഗ്രഹമുണ്ടാക്കാന്‌  സഹായിക്കുന്നു.  ദൈവികമായ  ബോധത്തില്‍,  അല്ലെങ്കില്‍  ആത്മജ്ഞാനത്തില്‍,  ഗുണങ്ങള്‍ തികഞ്ഞ  സമതുലിതാവസ്ഥയില്‍  നിലകൊള്ളുന്നു. ഇത് കര്‍മ്മം ഇല്ലാത്ത അവസ്ഥയാണ്.  അസംതുലിതാവസ്ഥ  കര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നു.  എല്ലാം  സൂക്ഷ്മമായ  ദിവ്യതയില്‍നിന്ന്  ഉണ്ടായതാണ്. ജന്മപ്രകൃതി  ദൈവികതയില്‍നിന്ന്  ഉണ്ടായതാണ്.  ഗുണങ്ങള്‍ പ്രകൃതിയില്‍നിന്ന്  ഉണ്ടായതാണ്.

ഗുണങ്ങളുടെ ബലം നമ്മുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്നു.

കടപ്പാട് ഗുരു പാരമ്പരയോട്

No comments:

Post a Comment