Friday, 30 September 2016

എല്ലാ വേദനയും

എല്ലാ വേദനയും, ആഹ്ലാദവും നമ്മുടെ മുന്‍ജന്മങ്ങളില്‍ അശ്രദ്ധമോ സശ്രദ്ധമോ ആയി നാം തന്നെ തിരഞ്ഞെടുത്തവ ആണ്. ദൈവം ഇക്കാര്യത്തില്‍ ഇടപെടാറില്ല. ഇപ്പോഴത്തെ നമ്മുടെ ജീവിതത്തില്‍ ആത്മാവ് ഇടപെടുന്നില്ലല്ലോ. നമ്മുടെ യാത്രക്ക് വേണ്ട ഇന്ധനം നല്‍കി കൊണ്ട് അത് നിര്‍വികാരവും, ഉപാധിരഹിതവും ആയി നില കൊള്ളുന്നു. നിങ്ങളുടെ ആത്മാവും ദൈവവും ഒന്ന് തന്നെയാണ്. രണ്ടും ഉപാധികള്‍ ഇല്ലാതെ നിലകൊള്ളുന്നു. നമ്മുടെ ശരീരം ഒരു വാടകവീടാണ്. നിശ്ചിതകാലത്തേക്ക് വാടകയ്ക്ക് എടുത്തത്. വെള്ളവും വൈദ്യുതിയും പോലെയാണ് മനസ്സും ബുദ്ധിയും. സമയം വിലപ്പെട്ടതാണ്‌. കര്‍മങ്ങള്‍ നീട്ടി വക്കുന്നത് സമയം പാഴാക്കലാണ്. കര്‍മങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും അങ്ങനെ തന്നെ. സുഖത്തിലും ദുഖത്തിലും ഉള്ള സമത്വഭാവം യാത്ര സുഗമമാക്കുന്നു. ചെറുത്തു നില്‍ക്കാതെ സ്വീകരിക്കുക എന്നതാണ് ഏക പോംവഴി; കാരണം ഇത് നിങ്ങള്‍ തിരഞ്ഞെടുത്ത അനുഭവങ്ങള്‍ തന്നെയാണ്. നിങ്ങള്‍ ആഗ്രഹിച്ച ജീവിതം. അത് ആസ്വദിക്കുക.

  കടപ്പാട്  ഗുരു പാരമ്പരയോട്

No comments:

Post a Comment