Friday, 30 September 2016

ഗായത്രീ മന്ത്രത്തിന്റെ ശക്തി വിശേഷം

ഓരോ അക്ഷരങ്ങളും കമ്പനത്താൽ ഓരോ പ്രത്യേകശക്തികളെ സൃഷ്ടിക്കുന്നുവെന്ന് പൗരാണികത വെളിപ്പെടുത്തുന്നു. ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരത്തിൽ നിന്നും ഓരോ ശക്തി വിശേഷങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് . ഓരോ ശബ്ദത്തിനും ഓരോ ശക്തികളുണ്ടെന്നും ആ ശക്തികളെ കേന്ദ്രീകരിച്ച് മന്ത്രം ചൊല്ലിയാൽ വിവിധഫലം ലഭിക്കുന്നു എന്ന് ശബ്ദ് ശാസ്ത്രം പറയുന്നു. ശബ്ദങ്ങളുടെ ശക്തി അഥവാ ഊർജ്ജത്തെ ആധികാരികമായും അടിസ്ഥാനപരമായും നിരീക്ഷിച്ചും പരീക്ഷിച്ചുമാണ് പൗരാണിക ശസ്ത്രജ്ഞർ മന്ത്രങ്ങൾ രൂപീകരിച്ചിരിക്കുന്നത് എന്നു കാണാം. അങ്ങനെ യഥാവിധി നിർമ്മിച്ചിരിക്കുന്ന മന്ത്രത്തിന്റെ ശബ്ദ്ശക്തി അപാരം തന്നെയാണ്.

സൃഷ്ടിക്കു മുമ്പ് എല്ലാത്തിനും കാരണമായിനിലകൊണ്ട സത്ത മാത്രമാത്രമായ അവസ്ഥയെ 'നാദത്തെ' നാദബ്രഹ്മമെന്നും ഓങ്കാരമെന്നും പരംസത്യമെന്നുമൊക്കെ സങ്കൽപ്പിക്കുന്നു. ആ നാദം ബിന്ദുലയമാണ്. അങ്ങനെയുള്ള ബിന്ദുവിനെ നാദത്തിന്റെ ഊർജ്ജമൊന്നു വിളിക്കാം. ആ ബിന്ദു തന്നെയാണ് സ്പന്ദനത്തിന്നു കാരണമായിരിക്കുന്നതും. സത്തമാത്രമായ നാദത്തിൽ ഏതെങ്കിലും ക്ഷോഭമുണ്ടായാൽ ബിന്ദുസ്ഫോടനം സംഭവിക്കുന്നു. ആ സ്ഫോടനത്തിൽനിന്നും ഉണ്ടാകുന്ന ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ചൂടിന്റെയും ശക്തി തരംഗങ്ങളാണ് ആഘാതങ്ങളും പ്രത്യാഘതങ്ങളും സൃഷ്ടിക്കുന്നത്. ഇവയിൽനിന്നും പ്രസരിക്കുന്ന എനർജി അഥവാ ഊർജ്ജ ശക്തിവിശേഷം ആണ് ഗായത്രീമന്ത്രത്തിന്റെ ഇരുപത്തിനാല് അക്ഷരങ്ങളിലായി പ്രത്യക്ഷീകരിക്കുന്നതും.
ഗായത്രീ മന്ത്രത്തിൽ ഓരോ അക്ഷരങ്ങളിലും പ്രത്യക്ഷമാകുന്ന ശക്തികളും അതിന്റെ ഫലങ്ങളും

നമ്പർ   അക്ഷരം - ശക്തി -      ഫലം
~~~~~~~~~~~~~~~~~~~~~~~~~~~~~
1 -          തൽ -           താപിനി - സാഫല്യം
2 -          സ -              സഫല -     പരാക്രമം

3 -         വി -             വിശ്വ -     പരിശ്രമം

4 -        തുർ -           തുഷ്ടി -      സൗഭാഗ്യം
5 -       വ -               വരദ -       യോഗം

6 -      രേ -             രേവതി -    പ്രേമം
7 -    ണി -             സൂക്ഷമ -    ധനം
8 -    യം -            ജ്ഞാന -      പ്രകാശം
9 -     ഭർ -            ഭർഗ -          സംരക്ഷണം
10 -    ഗോ -         ഗോമതി -     ബുദ്ധി
11 -    ദേ -           ദേവിക -     വിജയം
12 -    വ -          വാരാഹി -   ചേർച്ച
13 -     സ്യ -       സിംഹിണി - തിരുമാനം
14 -    ധീ -           ധ്യാനം -     ജീവൻ
  
15 -     മ -           മര്യാദ -      കാലം

16 -    ഹി -     സ്പുട -      തപസ്

17 -     ധി -      മേധ -       പ്രവചനം

18 -   യോ -    യോഗമായ -    ശ്രദ്ധ

19 -     യോ -      യോഗിനീ -    ഉൽപാദനം

20 -     ന -            ധാരിണി -      പാലനം

21 -      പ്ര -        പ്രഭവ -        ആദർശം

22 -     ചോ -     ഊഷ്മ -       സാഹസം
 
23 -     ദ -         ദൃശ്യ -        വിവേചനം

24 -   യാത് -    നിരഞ്ജന -      സേവനം

ഗായത്രീ മന്ത്രജപത്തിലൂടെയും ധ്യാനത്തിലൂടെയും ഒരു സാധകനിൽ ഇരുപത്തിനാലു അവസ്ഥാവിശേഷങ്ങൾ സംജാതമാകുകയാണ്. ഇതയാളെ പൂർണമനുഷ്യനാക്കുന്നു.

  കടപ്പാട്  ഗുരു പാരമ്പരയോട്

No comments:

Post a Comment