Friday, 30 September 2016

സത്ത

എല്ലാറ്റിന്റേയും സത്ത അഥവ സത്വം ഒന്നാകുന്നു. ഏകത്തിന്റേയും, സമ്പൂര്‍ണ്ണ തയുടേയും, ബഹുത്വത്തിന്റേയും പ്രകടിത അപ്രകടിത സ്ഥിതിയില്‍ ഈശ്വരന്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നു. മനുഷ്യ മനസ്സുകളുടെ ഭാവനകള്‍ക്കപ്പുറമായി നിലനില്‍ക്കുന്നു. നമ്മുടെ ഭൗതീക പ്രപഞ്ചം കാണപ്പെടുന്നത്‌ എല്ലാം വളരെ വ്യത്യസ്‌തങ്ങളായിട്ടാണ്‌. ഇവിടെ ഒരോന്നിലും ജീവന്‍ നിറഞ്ഞു നില്‍ക്കുന്നു. ദൈവ സത്തയുണ്ട്‌. ദൈവ സാന്നിദ്ധ്യമുണ്ട്‌. എല്ലാറ്റിനും തികഞ്ഞ അവബോധമുണ്ട്‌. ഒരു കല്ലിനു പോലും അതിന്റേതായ അവബോധമുണ്ട്‌. അല്ലെങ്കില്‍ പിന്നെ ആ കല്ലിന്‌ അങ്ങിനെയായി രിക്കുവാന്‍ കഴിയുകയില്ല. അതങ്ങിനെയാകാന്‍ സാധിച്ചിട്ടെല്ലായെങ്കില്‍ പരമാണുവും, തന്മാത്രകളും ചിതറിപ്പോകുമായിരുന്നു. ആറ്റത്തിന്റെ ഘടനയില്‍ മാറ്റം സംഭവിച്ചിരിക്കും. പ്രപഞ്ചമാകുന്ന ഈ ലോകം നിറഞ്ഞു നില്‍ക്കുന്നതു തന്നെ അതിന്റെ രൂപത്തിലും ഭാവത്തിലും അധിഷ്‌ഠിതമായിട്ടാണ്‌. പദാര്‍ത്ഥപരമായ രൂപത്തിലും, വിചാരപരമായ രൂപത്തിലും അങ്ങിനെ ഇവിടെ സ്ഥിതി ചെയ്യുന്നു.

                         കടപ്പാട്  രാജീവ് ചേട്ടൻ
(ഗുരുകൃപ )

No comments:

Post a Comment