Thursday, 29 September 2016

മനുഷ്യൻ

.മനുഷ്യൻ
~~~~~~~~~

ഒരിക്കല്‍ പാര്‍വ്വതി ദേവി പരമശിവനോട്‌ മനുഷ്യനെ എത്രയായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ ചോദിച്ചതിന്‌ നലായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ മറുപടി പറഞ്ഞു. അവ 1. സര്‍വ്വസാരം, 2. ബഹിര്‍സാരം, 3. അന്തസാരം, 4. നിസ്സാരം എന്നിങ്ങനെയാകുന്നു എന്ന്‌ പറഞ്ഞു. സര്‍വ്വസാരം എന്ന്‌ പറഞ്ഞാല്‍ മുഴുവന്‍ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം.. ബഹിര്‍സാരം എന്ന്‌ പറഞ്ഞാല്‍ ഉള്ള്‌ പൊള്ളയായത്‌ എന്ന്‌ അര്‍ത്ഥം.  അന്തസ്സാരം എന്നു വെച്ചാല്‍ ഉള്ള്‌ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം. ഉദാഹരണമായി . നിസ്സാരം എന്ന്‌ പറഞ്ഞാല്‍ ഒന്നിനും ഒരു ഉറപ്പ്‌ ഇല്ലാത്തത്‌ എന്ന്‌ അര്‍ത്ഥം.   ഓരോ മനുഷ്യരുടേയും സ്വഭാവങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും.

ഒരു മനുഷ്യന്റെ തലയിലാണ്‌ ബുദ്ധിയിരിക്കുന്നത്‌. ആ ബുദ്ധിയില്‍ നിന്നാണ്‌ ‘അഹം’ എന്ന ‘ഞാന്‍’ ഉണ്ടാകുന്നത്‌. ഈ ‘ഞാനാണ്‌’ ജ്ഞാനം

എല്ലാവരിലും നാലുവിധ ഗുണങ്ങളും ഉണ്ടായിരിക്കും. അവ 1. സാത്വീക ഗുണം 2. രജോ ഗുണം 3. തമോ ഗുണം 4. നിര്‍ഗുണം. സാത്വീക ഗുണത്തില്‍ എല്ലായ്‌പ്പോഴും നന്മ നിറഞ്ഞിരിക്കും. രജോ ഗുണത്തില്‍ നന്മയും തിന്മയും ഇടകലര്‍ന്നിരിക്കും. തമോഗുണത്തിലാകട്ടെ എല്ലായ്‌പ്പോഴും തിന്മ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ നിര്‍ഗുണത്തിലാകട്ടെ ഒരു ഗുണവും ഉണ്ടായിരിക്കുകയില്ല. മേല്‍ പറഞ്ഞ എല്ലാ ഗുണങ്ങളും എല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌.

മനഃ ശാസ്‌ത്ര പരമായി മനുഷ്യന്റെ സ്വഭാവങ്ങള്‍ പ്രധാനമായി നാലായി തരം തിരിച്ചിട്ടുണ്ട്‌. അവ 1. പിതൃ സ്വഭാവം, 2. മാതൃ സ്വഭാവം, 3. പക്വ സ്വഭാവം, 4. ശിശു (കുട്ടി) സ്വഭാവം എന്നിങ്ങിനെയാണ്‌. പിതൃ സ്വഭാവത്തില്‍ കര്‍ക്കശം വളരെ കൂടുതലാണ്‌. മക്കളെ അമിതമായി ശിക്ഷിക്കുക, ശാസിക്കുക തുടങ്ങിയവ പിതൃ സ്വഭാവത്തില്‍ കൂടുതലായി കാണപ്പെടുന്നു. മാതൃ സ്വഭാവത്തില്‍ അമിതമായ പരിലാളനയാണ്‌ കാണപ്പെടുന്നത്‌. പക്വ സ്വഭാവത്തില്‍ കാര്യങ്ങള്‍ ആരായുന്ന ഒരു സ്വഭാവമാണ്‌ കാണപ്പെടുന്നത്‌. കുട്ടികളുടെ സ്വഭാവത്തിലാകട്ടെ അവര്‍ വെറും വികാര ജീവികളായിട്ടാണ്‌ കാണപ്പെടുന്നത്‌. കുട്ടികളില്‍ അമിതമായ സന്തോഷം, ഭയം എന്നിവ കാണപ്പെടുന്നു. മേല്‍ പറഞ്ഞ നാല്‌ സ്വഭാവ ഗുണങ്ങളും എല്ലാവരിലും അതായത്‌ മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഒരുപോലെ ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌. 
                                      ഗുരുകൃപ

No comments:

Post a Comment