എല്ലാത്തിനേയും സ്വര്‍ഗതുല്യമാക്കി മാറ്റാനുള്ള രഹസ്യതാക്കോല്‍ ഒരു ബുദ്ധിമാന്റെ കൈയിലുണ്ട്. അയാളുടെ പക്കല്‍ അസ്വസ്ഥതയെ വിവേകമാക്കിയും നിരാശയെ ആശയാക്കിയും മാറ്റാനുള്ള സിദ്ധൗഷധമുണ്ട്. ഓരോ അവസരത്തെയും വളര്‍ച്ചയുടെ ഏണിപ്പടികളായി അയാള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ബുദ്ധിയില്ലാത്ത മനുഷ്യന്റെ കൈയില്‍ സ്വര്‍ഗത്തെ നരകമാക്കാനുള്ള താക്കോലാണുള്ളത്. എവിടെ പോകുന്നുവോ അവിടെയെല്ലാം അയാള്‍ നരകം സൃഷ്ടിക്കുന്നു. അയാള്‍ക്ക് നരകത്തിലേക്ക് പോകേണ്ട ആവശ്യമില്ല. അയാള്‍ പോകുന്നിടമെല്ലാം നരകമായി മാറുന്നു.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment