പ്രേമം
~~~~~
എല്ലാവരും വാനോളം പാടി നടക്കുന്ന ഒരു സംഗതിയാണ് പ്രേമം. എന്താണ് പ്രേമം? ചിലര്‍ പ്രേമത്തിനെ കാമമായി കരുതിപ്പോരുന്നു. എന്നാല്‍ പ്രേമം കാമമല്ല. സ്‌നിഗ്‌ധതയെ ആഗിരണം ചെയ്‌ത് സംയോജിപ്പിക്കുന്ന ഒരു സ്വഭാവമാണ്. ശരിയായ പരസ്‌പര ലയനമാണ് സ്‌നേഹം. അലിഞ്ഞു ചേരല്‍, ഒന്നിക്കല്‍, ഭാഗങ്ങളെ സംയോജിച്ചു നിറുത്തുന്ന ശക്തിവിശേഷം എന്നൊക്കെ പ്രേമത്തിനെ ഒരു തരത്തില്‍ നിര്‍വചിക്കാം. പ്രപഞ്ചത്തില്‍ എല്ലാ സൃഷ്‌ടികളും പരസ്‌പരം ആകര്‍ഷണ ശക്തിയിലാണ് നിലനില്‍ക്കുന്നത്. അപ്പോള്‍ സൃഷ്‌ടിയില്‍ മുഴുവനും കാണപ്പെടുന്ന ആകര്‍ഷണ ശക്തി വിശേഷത്തെ പ്രേമം എന്ന് പറയുന്നു. ഒരു കസേരയുടെ നാലു കാലുകളും പരസ്‌പരം ബന്ധിച്ചുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പരസ്‌പര ലയനം അഥവ ബന്ധം ഇല്ലായിരുന്നുവെങ്കില്‍ ആ സൃഷ്‌ടി ഉണ്ടാകുമായിരുന്നില്ല. പലരും പ്രേമത്തെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയായി കണ്ട് ഒരു ബിസിനസ്സാക്കി തീര്‍ത്തിട്ടുണ്ട്. അത് തെറ്റാണ്.
മനഃശാസ്‌ത്രപരമായി പ്രേമം വൈകാരിക തലത്തിലെ ഒരു അവസ്ഥയാണ്. പ്രേമത്തിനെ ആംഗ്ലേയ ഭാഷയില്‍ ലൗ ( LOVE) എന്നാണ് പറയപ്പെടുന്നത്. ഇതിലെ അക്ഷരങ്ങളെ ഒന്ന് വിപുലികരിച്ച് പഠിക്കുവാന്‍ നോക്കാം.
L = ലിസണ്‍,
O = ഓപ്പണ്‍നസ്സ്,
V = വാല്യൂസ്,
E = എന്‍കറേജ്‌മെന്റ് എന്നതിന്റെ ചുരുക്കം മാത്രമാണ് ലൗ.
L = ലിസണ്‍,
ലിസണ്‍ എന്നുവെച്ചാല്‍ ശ്രദ്ധ എന്നാണ് അര്‍ത്ഥം. കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും രണ്ടും വളരെ വ്യത്യസ്‌തമാണ്. നന്നായി ശ്രദ്ധിക്കണമെങ്കില്‍ ഒരു നല്ല മനസ്സ് ഉണ്ടാവണം.
O = ഓപ്പണ്‍നസ്സ്,
അടുത്തതായി ഓപ്പണ്‍നസ്സാണ്. എല്ലാം തുറന്നു കൊടുക്കുവാനുള്ള അഥവ തുറന്നു വെക്കുവാനുള്ള ഒരു മനസ്സ് ഉണ്ടാവണം.
V = വാല്യൂസ്
മൂന്നാമതായി വേല്യൂസ് ആണ്. വേല്യൂസ് എന്നാല്‍ മൂല്യങ്ങള്‍ എന്നര്‍ത്ഥം. നമ്മുടെ ഓരോ കര്‍മ്മങ്ങള്‍ക്കും ഓരോ മൂല്യമുണ്ട്. അവ ഏറ്റവും ഉന്നതമായിരിക്കണം.
E = എന്‍കറേജ്‌മെന്റ്
അവസാനമായി എന്‍കറേജ്‌മെന്റ് ആണ്. എന്‍കറേജ്‌മെന്റിന്റെ അര്‍ത്ഥം പ്രചോദനം എന്നാണ്. ഒരോ കര്‍മ്മത്തിനു ശേഷവും നാം അതിനെ വേണ്ടും വിധം പരിപോഷിപ്പിക്കേണ്ടതുണ്ട്. ഒരു നല്ല പ്രവര്‍ത്തി ചെയ്‌തു കഴിഞ്ഞാല്‍ അതിനെ നന്നായി തന്നെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇങ്ങിനെ നാലുവിധം പ്രേമം ലയിച്ചിരിക്കുന്നു.
പ്രേമത്തിന്റെ അളവ് പലരിലും വ്യത്യസ്‌തമായിരിക്കും. ഒരു നായയുടെ സ്‌നേഹ പ്രകടനം ശ്രദ്ധിക്കുക. അത് വാലാട്ടികൊണ്ടും, നക്കികൊണ്ടും ദേഹത്ത് ഉരച്ചു കൊണ്ടും ആ നിമിഷം അതിന്റെ മുഴുവന്‍ സ്‌നേഹവും നമ്മളിലേക്ക് ചൊരിയുന്നു. ഇവിടെ സ്‌നേഹം ഒരു കാപട്യവും കൂടാതെ അനിര്‍ഗ്ഗളാമായി ഒഴുകുകയാണ്. എന്നാല്‍ നമ്മുടേതോ?
ഒരു നാണയത്തിന് ഇരുവശങ്ങള്‍ ഉള്ളതു പോലെ പ്രേമത്തിന്റെ തല തിരിഞ്ഞ ഒരു വശമാണ് വെറുപ്പ്. പ്രപഞ്ചത്തിന്റെ എവിടെ നോക്കിയാലും നമുക്ക് പ്രേമത്തെ ദര്‍ശിക്കാം. ഞാനും നിങ്ങളും പ്രേമത്തിലാണ്. ലയനത്തിലാണ്. നിങ്ങളും ഈ ഗ്രന്ഥവും വായനയും എല്ലാം ലയനത്തിലാണ്. ശുദ്ധമായ പ്രേമത്തിലാണ്. പ്രപഞ്ചത്തിലെ എല്ലാ കണികകളും സ്‌നേഹത്തില്‍ ലയിച്ചരിക്കുകയാണ്. അപ്പോള്‍ സര്‍വ്വേശ്വരന്‍ നിത്യവും അനന്തവുമായ പ്രേമമാണ്.
( കടപ്പാട് ഗുരുകൃപ )
No comments:
Post a Comment