Friday, 30 September 2016

സർവ്വം തത് സത്യം സ ആത്മാ തത്ത്വമസി

"സർവ്വം തത് സത്യം സ ആത്മാ തത്ത്വമസി"

എല്ലാത്തിനും ആധാരമായ ആ പരബ്രഹ്മരൂപം തന്നെയാണ് നമ്മിൽ  ജീവചൈതന്യമായിരിക്കുന്നത്. എങ്കിൽ  എന്തുകൊണ്ട് നമുക്ക് ആ തിരിച്ചറിവ് അഥവാ താദാത്മ്യം സദ്ധ്യമാകുന്നില്ല...?

ജീവാത്മാസ്വരൂപം ആകുന്ന ആ പരംപൊരുളിന്റെ പതിനെട്ട് തട്ടുകൾ ആണ്ണ് 'ഞാൻ' എന്ന അഹങ്കാരത്തിലേക്കുള്ള ദൂരം. ഈ തലങ്ങൾ ജ്ഞാനം, അജ്ഞാനം,  ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം, അഷ്ടരാഗങ്ങളായ കാമം,ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം, പഞ്ചേന്ദ്രിയങ്ങളായ ത്വക്ക്, നാക്ക്, മൂക്ക്, കാത്, കണ്ണ് എന്നിവയാണ്. പഞ്ചേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും  പോഷിപ്പിച്ചു സ്ഥൂലപ്രപഞ്ച ലൗകീക വാസനകളിൽ  മുഴുകി കാലക്ഷോപം ചെയ്യുന്ന നമുക്ക് സ്വഭാവികമായും അതിലും ഉയർന്ന തലത്തിലുള്ള  പത്തൊൻപതാമത്തെ  ഉണ്മയായ  ആ പരംപൊരുളിനെ സാക്ഷാത്കരിക്കുവാൻ സാധിക്കുന്നില്ല.. എന്നാൽ ആ ചൈതന്യത്താൽ ആണ് ഈ തത്ത്വങ്ങളെല്ലാം പ്രകാശിക്കുന്നതും പ്രവർത്തിക്കുന്നതും. ആ ചൈതന്യത്തിന്റെ അഭാവത്തിൽ പഞ്ചേന്ദ്രിയങ്ങൾക്കോ, അഷ്ടരാഗങ്ങൾക്കോ,  ത്രിഗുണങ്ങൾക്കോ,  അജ്ഞാനത്തിനോ, ജ്ഞാനത്തിനോ  നിലനിൽപ്പില്ല. ആ ജീവാത്മസ്വരൂപം ഈ പതിനെട്ട് തത്ത്വങ്ങളുടെ പിന്നിലെ  ചാലകശക്തിയായിരിക്കുമ്പോൾ തന്നെ ഇവയുടെ സ്വരൂപത്തിൽ  നിന്നും ഗുണങ്ങളിൽ നിന്നും സ്വതന്ത്രമാണ് . അതുകൊണ്ടു തന്നെ ആ ശക്തിയാൽ ഈ  തത്ത്വങ്ങളെ പരിപോഷിപ്പിച്ചു ലൗകിക സുഖദുഖഃങ്ങളിൽ മുഴുകുമ്പോഴും ജീവാത്മസ്വരൂപമായ ആ സ്വത്വത്തെ അറിയാൻ നമുക്ക് സാധിക്കുന്നില്ല.

"സർവ്വേന്ദ്രിയ ഗുണാഭാസം                             
സർവ്വേന്ദ്രിയ വിവർജിതം                                
അസക്തം സർവ്വേഭ്യച്ചൈവ                             
നിർഗ്ഗുണം ഗുണഭോക്തൃ  ച" … (ഭഗവത് ഗീത  ..13 - 15)

       അത് (പരബ്രഹ്മം) എല്ലാ ഇന്ദ്രിയങ്ങളുടെയും കഴിവുകളെ പ്രകാശിപ്പിക്കുന്നതും  എന്നാൽ സ്വയമേവ ഇന്ദ്രിയങ്ങൾ ഒന്നും  ഇല്ലാത്തതും ആണ്. ഒന്നിനോടും  താദാത്മ്യപ്പെടാതെ എല്ലാറ്റിനും ആധാരമായി വിരാജിക്കുന്നു. ഗുണങ്ങൾ ഒന്നും ഇല്ലാത്തതെങ്കിലും അത് ഈ ഗുണങ്ങളെ അനുഭവിക്കുന്നു.  ( അനുഭവത്തിൽ ആധാരമായും നിലകൊള്ളുന്നു )

    പരബ്രഹ്മമായ ജീവാത്മ സ്വരൂപത്തിനു സ്വയമേവ ഈ തത്ത്വങ്ങളോടും അവയുടെ ഗുണങ്ങളോടും  സംഗം ഇല്ലത്തതുകൊണ്ട് ആ ശക്തി ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുമ്പോഴും   അതിൽ നിന്നും അനുഭവങ്ങൾ ഉണ്ടാവുമ്പോഴും ആ സത്യസ്വരൂപത്തെ നമുക്ക് നിത്യജീവിതത്തിൽ അറിയുവാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ലൗകികജീവിതാനുഭവരൂപത്തിൽ തോന്നുന്ന സുഖവും ദുഃഖവും ബാധിക്കുന്ന ശരീരം  ആണ് ഞാൻ എന്ന് വ്യമോഹിച്ച് നമ്മൾ വലയുന്നു.

(( ഗുരു പാരമ്പരയോട്  കടപ്പാട് ))

1 comment:

  1. അവധൂത ഗീതാ ॥

    അഥ പ്രഥമോഽധ്യായഃ ॥

    ഈശ്വരാനുഗ്രഹാദേവ പുംസാമദ്വൈതവാസനാ ।
    മഹദ്ഭയപരിത്രാണാദ്വിപ്രാണാമുപജായതേ ॥ 1॥

    യേനേദം പൂരിതം സര്‍വമാത്മനൈവാത്മനാത്മനി ।
    നിരാകാരം കഥം വന്ദേ ഹ്യഭിന്നം ശിവമവ്യയം ॥ 2॥

    പഞ്ചഭൂതാത്മകം വിശ്വം മരീചിജലസന്നിഭം ।
    കസ്യാപ്യഹോ നമസ്കുര്യാമഹമേകോ നിരഞ്ജനഃ ॥ 3॥

    ആത്മൈവ കേവലം സര്‍വം ഭേദാഭേദോ ന വിദ്യതേ ।
    അസ്തി നാസ്തി കഥം ബ്രൂയാം വിസ്മയഃ പ്രതിഭാതി മേ ॥ 4॥

    വേദാന്തസാരസര്‍വസ്വം ജ്ഞാനം വിജ്ഞാനമേവ ച ।
    അഹമാത്മാ നിരാകാരഃ സര്‍വവ്യാപീ സ്വഭാവതഃ ॥ 5॥

    യോ വൈ സര്‍വാത്മകോ ദേവോ നിഷ്കലോ ഗഗനോപമഃ ।
    സ്വഭാവനിര്‍മലഃ ശുദ്ധഃ സ ഏവായം ന സംശയഃ ॥ 6॥

    അഹമേവാവ്യയോഽനന്തഃ ശുദ്ധവിജ്ഞാനവിഗ്രഹഃ ।
    സുഖം ദുഃഖം ന ജാനാമി കഥം കസ്യാപി വര്‍തതേ ॥ 7॥

    ന മാനസം കര്‍മ ശുഭാശുഭം മേ
    ന കായികം കര്‍മ ശുഭാശുഭം മേ ।
    ന വാചികം കര്‍മ ശുഭാശുഭം മേ
    ജ്ഞാനാമൃതം ശുദ്ധമതീന്ദ്രിയോഽഹം ॥ 8॥

    മനോ വൈ ഗഗനാകാരം മനോ വൈ സര്‍വതോമുഖം ।
    മനോഽതീതം മനഃ സര്‍വം ന മനഃ പരമാര്‍ഥതഃ ॥ 9॥

    അഹമേകമിദം സര്‍വം വ്യോമാതീതം നിരന്തരം ।
    പശ്യാമി കഥമാത്മാനം പ്രത്യക്ഷം വാ തിരോഹിതം ॥ 10॥

    ത്വമേവമേകം ഹി കഥം ന ബുധ്യസേ
    സമം ഹി സര്‍വേഷു വിമൃഷ്ടമവ്യയം ।
    സദോദിതോഽസി ത്വമഖണ്ഡിതഃ പ്രഭോ
    ദിവാ ച നക്തം ച കഥം ഹി മന്യസേ ॥ 11॥

    ആത്മാനം സതതം വിദ്ധി സര്‍വത്രൈകം നിരന്തരം ।
    അഹം ധ്യാതാ പരം ധ്യേയമഖണ്ഡം ഖണ്ഡ്യതേ കഥം ॥ 12॥

    ന ജാതോ ന മൃതോഽസി ത്വം ന തേ ദേഹഃ കദാചന ।
    സര്‍വം ബ്രഹ്മേതി വിഖ്യാതം ബ്രവീതി ബഹുധാ ശ്രുതിഃ ॥ 13॥

    സ ബാഹ്യാഭ്യന്തരോഽസി ത്വം ശിവഃ സര്‍വത്ര സര്‍വദാ ।
    ഇതസ്തതഃ കഥം ഭ്രാന്തഃ പ്രധാവസി പിശാചവത് ॥ 14॥

    സംയോഗശ്ച വിയോഗശ്ച വര്‍തതേ ന ച തേ ന മേ ।
    ന ത്വം നാഹം ജഗന്നേദം സര്‍വമാത്മൈവ കേവലം ॥ 15॥

    ശബ്ദാദിപഞ്ചകസ്യാസ്യ നൈവാസി ത്വം ന തേ പുനഃ ।
    ത്വമേവ പരമം തത്ത്വമതഃ കിം പരിതപ്യസേ ॥ 16॥

    ജന്‍മ മൃത്യുര്‍ന തേ ചിത്തം ബന്ധമോക്ഷൌ ശുഭാശുഭൌ ।
    കഥം രോദിഷി രേ വത്സ നാമരൂപം ന തേ ന മേ ॥ 17॥

    അഹോ ചിത്ത കഥം ഭ്രാന്തഃ പ്രധാവസി പിശാചവത് ।
    അഭിന്നം പശ്യ ചാത്മാനം രാഗത്യാഗാത്സുഖീ ഭവ ॥ 18॥

    ReplyDelete