Wednesday, 30 November 2016

മോചനം

മോചനം

കൃപകടാക്ഷത്താൽ സാധ്യമാകുന്ന അവിദ്യാബന്ധന ദർശനo; സംസാരജീവനെ മോചന ഉപായത്തിലേക്കും തത്വഞ്ജാനത്തിലേക്കും നയിക്കുന്നു. സത്യദർശികളുടെ വചനങ്ങളും വേദശാസ്ത്രോക്ത തത്വചിന്തകളും ഒരു വനെ അവിദ്യാ മായയിൽ നിന്നും വിദ്യാ മായയിലേക്ക് ആനയിക്കുന്നു. വിദ്യാ മായയുടെ ജ്ഞാനപ്രകാശത്താൽ കർമ്മാർജി തവും ജന്മാർജി തവും ആയ കൂടുതൽ അവിദ്യാബന്ധനങ്ങൾ അവന് മുന്നിൽ പ്രകടമാകുന്നു .
                                     

ശാസ്ത്രാഭ്യാസവും മനനവും അവനെ അവിദ്യയിൽ നിന്നും വിദ്യയിലേക്ക് ആനയിക്കുന്നു. എന്നാൽ പൂർണ്ണമായ മോചനം എന്നത് വിദ്യാ മായക്കും അതീതമാണ്. വിദ്യാ മായയുടെ സഹായത്താലും ഗുരു നിർദേശത്താലുള്ള സാധനയാലും അന്ത: ക്കരണ ശുദ്ധി പ്രാപ്തമാക്കിയ സാധകന് ആത്യന്തികമായ മോചനത്തിന് അനിവാര്യവും ആവശ്യവുമായത്  " കൃപ " അതു മാത്രം.

   **  കടപ്പാട്  ഗുരുപരമ്പരയോട്  **

ചതുർയുഗങ്ങൾ

ചതുർയുഗങ്ങൾ സാധകനിൽ -: 

നിങ്ങളും പ്രാപ്യസ്ഥാനമായ പരമാത്മാവും ഒന്നിക്കുന്നതു വരെയുള്ള കാലമാണ് ചതുർയുഗം. തമോഗുണം മുന്നിട്ട് നിൽക്കുകയും രജോഗുണം കുറഞ്ഞിരിക്കുകയും ചെയ്യുമ്പോൾ നാലുപാടും പകയും വിദ്വേഷവും പരക്കുന്ന കലമാണ് കലിയുഗം. അവിടെ കഴിയുന്നവൻ  കലിയുഗീനൻ , അയാൾ ഭജനം ചെയ്യുകയില്ല.  എന്നാൽ അയാൾ യോഗസാധനകൾ ആരംഭിക്കുന്നതോടെ യുഗപരിവർത്തനമുണ്ടാവുന്നു.   തുടർന്ന് രജോഗുണം വളരുകയും തമോഗുണം  തളരുകയും ചെയ്യുന്നു.  സത്ത്വഗുണവും ഉള്ളിലേക്ക് കടന്നു വന്നു തുടങ്ങും. ഹർഷവും ഭയവും ആവിർഭവിക്കും .അപ്പോൾ സാധകൻ ദ്വാപുര യുഗത്തിലെത്തുകയായി.  പിന്നിട് സത്ത്വഗുണം കൂടുതലാവുകയും രജോഗുണം കുറയുകയും ചെയ്യും. ഈശ്വരചിന്തനാദി കർമ്മങ്ങളിൽ തൽപര്യം ഉണ്ടാവും. അതാണ് ത്രേതായുഗത്തിന്റെ കാലം. അപ്പോൾ ത്യാഗശീലരായ സാധകർ യജ്ഞകർമ്മങ്ങളിൽ താൽപര്യം കാട്ടും.
"യജ്ഞാനാം ജപയജ്ഞേസ്മി" എന്നല്ലേ ഭഗവാൻ പറഞ്ഞീട്ടുള്ളത്. അതനുസരിച്ച്  പ്രാണായാമത്തോട് ചേർന്ന് ഈശ്വരനാമ ജപത്തിൽ  ആഭിമുഖ്യമുണ്ടാകുന്നു.  സത്ത്വഗുണം മാത്രം ഉള്ളിൽ നിറയുന്നു.  വിഷമങ്ങൾ മാറുന്നു. സമതയിൽ മുഴുകുന്നു. അപ്പോഴത്രേ കൃതയുഗത്തിന്റെ അഥവാ കൃതാർത്ഥയുഗത്തിന്റെ ആവിർഭാവം.  അപ്പോൾ എല്ലയോഗികളും  വിജ്ഞാനികളായി തീരുന്നു.   ധ്യാനത്തിൽ മുഴുകുവാനും പരമപുരുഷനുമായി  ബന്ധം സ്ഥാപിക്കുവാനും കഴിവു നേടുന്നു. 

യുഗധർമ്മങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും മനസ്സിൽ തന്നെയാണെന്ന് വിവേകികൾ അറിയുന്നു..  അവർ മനസ്സിനെ  അധർമ്മത്തിൽ നിന്നും  വിമുക്തമാക്കി നിരോധിച്ച്  ധർമ്മ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തുന്നു. നിരുദ്ധമായ മനസ്സിന്റെ വിലയത്തോടെ യുഗങ്ങളും  ഒടുവിൽ കൽപവും   അവസാനിക്കുന്നു. പ്രകൃതി പുരുഷനിൽ ലയമാകുന്ന അവസ്ഥയാണ് പ്രളയം. അതിനുശേഷം   ഈശ്വരതുല്ല്യമായ മഹാപുരുഷത്വം ലബ്ധ്മാകുന്നു.

**കടപ്പാട്  ഗുരുപരമ്പരയോട്**

സാധകൻ

സാധകൻ സാധനാ ജീവിതം തുടങ്ങുമ്പോൾ മുമ്പ് പല തവണ പലവട്ടം കേട്ട വാക്കുകളുടെ അർത്ഥങ്ങൾ എന്താണ് എന്നു ചിന്തിച്ചു തുടങ്ങും. അതായത് പലതിന്റെയും അർത്ഥങ്ങൾ തേടുന്ന മനസ്സ് അവനിൽ ഉണർന്നുണർന്നു വരുന്നു എന്ന് സാരം.

ഇതിലെ രസകരമായ സത്യം എന്തന്നാൽ പല വാക്കുകൾ നമ്മൾ കേൾക്കുന്നുണ്ടങ്കിലും അതിൽ സംശയം വരാറില്ല. അതിനർത്ഥം നാം അതിനെ മനസ്സിലാക്കിക്കഴിഞ്ഞു എന്ന് മനസ്സ് ചിന്തിക്കുന്നതുകൊണ്ടാണ് എന്നാൽ നാം സാധനയിൽ ആണ്ടു ഇറങ്ങുംതോറും കാര്യം മാറി തുടങ്ങും. പലതും അറിഞ്ഞിരിക്കുന്നത് പൂർണ്ണമായിട്ടല്ല എന്ന സത്യം നാം അനുഭവിച്ചു തുടങ്ങും.

അതിനോരു ഉദാഹരണമാണ് എന്താണ് ജീവഭാവവും അഹംഭാവവും തമ്മിലുള്ള വ്യക്തിയാസം? നാം സാധനയിൽ വിശ്വാസിക്കുന്നിടത്തോളം കാലം അതോരു നൂലിൽ മേൽ നടത്തമാണ്, നൂൽ കെട്ടിയത് ഞാൻ തന്നെ അതിൽ നടക്കുന്നതും ഞാൻ തന്നെ, നൂലിന്റെ അറ്റം പിടിച്ചിരിക്കുന്നതും ഞാൻ തന്നെ.

**കടപ്പാട്  ഗുരുപരമ്പരയോട്**

Tuesday, 29 November 2016

വിശ്വാസി

ഞാൻ ഒരു വിശ്വാസി ആണല്ലോ പിന്നെ എന്തു വേണം കൂടുതലായി എന്ന ചിന്ത എന്നെ സാധനാ ലോകവുമായി ഒരു അകലം സൃഷ്ടിച്ചു. ആത്മീയതയിൽ എന്തു പഠിക്കാനാണു ഉള്ളത് എന്ന തോന്നൽ എന്നിലെ അഹം നിലനിർത്താൻ സഹായിച്ചു. മറ്റുള്ളവർ വിശ്വാസം വളർത്താനാണ് ഇതൊക്കെ പഠിക്കാൻ ശ്രമിക്കുന്നത് എന്ന ന്യായീകരണം എന്നെ കൂടുതൽ അജ്ഞാനിയായി നിലനിർത്തി.

സാധനാ ലോകത്തിലേയ്ക്ക് കടന്നു വന്നപ്പോൾ ഞാൻ ഒരു വിശ്വാസി തന്നെയാണോ എന്ന ചിന്ത മൊത്തത്തിൽ എന്നെ പിടിച്ചു കുലുക്കി. ആത്മീയത ആഴമെറിയതാണ് എന്ന് സാധനയിൽ വന്നപ്പോൾ മനസ്സിലായി. ഞാൻ ഒരു വിശ്വാസി ആയതു കൊണ്ടു ഇതോന്നും വേണ്ട എന്ന് ചിന്തിച്ചിരുന്നത് എന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു.

ശരിക്കും സാധനയിൽ പ്രവേശിച്ചപ്പോൾ ഞാൻ വിശ്വാസി എന്നോ ഭക്തൻ എന്നോ ജ്ഞാനി എന്നോ ആത്മാന്വേഷി എന്നോ പറയാൻ തന്നെ പേടിയായി കാരണം ഈ തലക്കെട്ടുകൾ എല്ലാം ഞാൻ എന്റെ അഹത്തിനു വെച്ചു കൊടുക്കുന്ന കീരീടങ്ങൾ അല്ലേ?

**കടപ്പാട്  ഗുരുപരമ്പരയോട്**

ബന്ധനം

മനസ് എന്നത് സങ്കല്പ വികല്പാധിഷ്ഠിതമായ ചിന്താസംഘാതമാണ്. അതിനാൽ തന്നെ ചിന്തിക്കുക എന്നത് മനസിന്റെ സഹജഭാവമായി തുടരുന്നു.എന്നാൽ ഇത്തരം മനോ തലസ്പന്ദനങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെയും നിരീക്ഷണത്തിന്റെയും അഭാവം ഒരുവന്റെ ചിന്താ തരംഗങ്ങളെ ഉയർത്തുകയും അവനെ സാംസാരികബന്ധനത്തിലാക്കുകയും ചെയ്യുന്നു.ഇതിനെ അഥവാ ഈ അവസ്ഥക്കുള്ള മൂലകാരണത്തെയാണ്  'അവിദ്യാ മായ ' എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്.

                                              പ്രകാശ പ്രഭാവം എപ്രകാരം തമസിനെ ധ്വംസിച്ച് ഇല്ലാതാക്കുന്നുവോ അപ്രകാരം അവിദ്യ എന്ന ഈ തമസിനെ ഇല്ലാതാക്കാൻ 'വിദ്യാ മായ ' എന്ന പ്രകാശ രേണുക്കൾക്കേ കഴിയുകയുള്ളൂ. സംസാരികജീവിയായ ഒരുവന് തന്റെ അവസ്ഥയെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകുന്നതുവരെയും വിദ്യാ മായ എന്നത് അപ്രാപ്യവും അവിശ്വസീനിയവുമായി നിലകൊള്ളുന്നു. എന്നാൽ  'കൃപ'  അഥവാ അനുഗ്രഹം ഒരുവനെ വിദ്യമായയെ പ്രാപ്തമാക്കാൻ സജ്ജമാക്കുന്നു.

                                                                       Guru kripa

Sunday, 27 November 2016

വാക്ശുദ്ധി

         ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും.  പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്.  വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ  തർക്കമില്ല

ജ്ഞാന വൈവിധ്യം


  അഖണ്ഡവും അദ്വിതീയവുമായ ഏക വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം അത് പാരമാർത്ഥിക സത്യമാണെന്നിരിക്കിലും ജ്ഞാനാർജനം ത്രിഗുണാത്മികമായ മനോ ദർപ്പണത്തിലൂടെയായാൽ അവിടെ ജ്ഞാന വൈവിധ്യം പ്രകടമാകുന്നു. ആ പ്രതിഫലനം ജ്ഞാതാവിൽ ജ്ഞാനത്തെപ്പോലും ത്രിഗുണാധിഷ്ഠിതമാക്കുന്നു.
     
               എങ്ങനെയെന്നാൽ ദേഹത്തിൽ മാത്രം ചൈതന്യത്തെ പ്രകടമാക്കുന്ന ജ്ഞാനം ജ്ഞാതാവിന് താമസ ഗുണ പ്രധാനമായ ജ്ഞാനം ആകുന്നു. എന്നാൽ ആത്മാവിൽ വൈവിധ്യത്തെ കാട്ടുന്ന ജ്ഞാനം അത് ഞ്ജാതാവിന്റെ സകല പ്രവർത്തികളെയും സ്വാധീനിക്കുകയും അത് രാജസഗുണ പ്രധാനവും ആകുന്നു. എന്നാൽ താൻ കാണുന്ന എല്ലാ വസ്തുക്കളിലും അഖണ്ഡവും അപരി ഛിന്നവുമായ ഒരേ ചൈതന്യമാണ് ഉൾക്കൊള്ളുന്നത് എന്ന ഏകാത്മബോധം അത് സാത്വിക പ്രധാനമാകുന്നു.

                       Guru kripa

Saturday, 26 November 2016

പരമ ശിവൻ

പരമ ശിവൻ എന്നത് നമ്മുടെ ബോധം, അഥവാ ആത്മാവ് ആണ്. ബ്രഹ്മാവ്  മനസ്സും, വിഷ്ണു ബുദ്ധിയും ആണ്. ബുദ്ധിക്കും മനസ്സിനും ആത്മാവിനെ അനുഭവിക്കാൻ കഴിയും, എന്നാൽ അതിന്റെ ആദിയോ അന്തമോ അറിയാൻ ഒരിക്കലും സാധ്യമല്ല പരമശിവ ശരീരത്തിൽ (സങ്കല്പം) നമുക്ക് പഞ്ച ഭൂതങ്ങളെ കാണുവാൻ കഴിയും. ഭസ്മം (ഭൂമി), ഗംഗ (ജലം), മൂന്നാം തൃക്കണ്ണ് (അഗ്നി), കൊമ്പ് കുഴല്, ഡമരു (വായു), ശിരസ്സിലെ ചന്ദ്രൻ (ആകാശം). അതായത് പഞ്ച  ഭൂതങ്ങളിൽ
ശിവനിൽ സ്ഥിതി ചെയ്യുന്നു, പക്ഷെ ശിവൻ അതിൽ  സ്ഥിതി ചെയ്യുന്നില്ല. ഉദാഹരണം നമ്മുടെ ശരീരം. ആത്മാവിനെ ചുറ്റിപ്പറ്റി പഞ്ച ഭൂതങ്ങൾ സ്ഥിതി ചെയ്യുന്നു, പക്ഷെ പഞ്ച ഭൂതാത്മകമായ ശരീരത്തിൽ ആത്മാവ് സ്ഥിതി ചെയ്യുന്നില്ല. (കൈ മുറിഞ്ഞാ ആത്മാവ് മുറിയുന്നില്ല, കാൽ പോയാലും ആത്മാവ് അങ്ങിനെ തന്നെ)

ഹര ഹര മഹാദേവാ.....

സ്വന്തം നാവിനെ

നമ്മുടെ മനസ്സിനെ നിയന്ത്രിക്കേണ്ടതു നമ്മുടെ തന്നെ കടമയാണ്. അതു മറ്റാരുടെയും കടമയല്ല. എന്നാൽ മനസ്സിനെ നിയന്ത്രിക്കുന്നതിന് മുമ്പ് നാം ആദ്യം നിയന്ത്രിക്കേണ്ടത് നമ്മുടെ സ്വന്തം നാവിനെ തന്നെയാണ്. എന്തു ചെയ്യാം നാവ് നമ്മുടെ തന്നെയെങ്കിലും നാവ് നമ്മുടെ വരുതിയിലല്ല.

സ്വന്തം നാവ് നമ്മുടെ വരുതിയില്ലല്ലയെങ്കിൽ അത് നിയന്ത്രിക്കേണ്ടത് ആരുടെ കടമയാണ്? നമ്മുടെ തന്നെ അല്ലേ? നാവിനെ നിയന്ത്രിക്കുക എന്നത് രുചിയിലൂടെയും വാക്കുകളിലൂടെയും തന്നെയാണ്. ഓർക്കുക ആവശ്വത്തിൽ കൂടുതൽ എന്തു ഉപയോഗിച്ചാലും അത് ഹിംസ തന്നെയല്ലേ?

Guru kripa

Friday, 25 November 2016

ആഗ്രങ്ങളുടെ തിരമാല

ആഗ്രങ്ങളുടെ തിരമാല അടങ്ങിയെന്ന് നാം ചിന്താക്കാം. ആഗ്രഹങ്ങൾ അടങ്ങിയോ എന്നറിയാൻ നാം സ്വയം പരീക്ഷിച്ച് അടങ്ങി എന്ന് ചിന്തിച്ചിട്ടുണ്ടാകാം. അതെല്ലാം നമ്മുടെ മനസ്സിന്റെ കൗശലതയാണ്.

നമ്മുടെ ആഗ്രഹങ്ങൾ നമ്മളിൽ നിന്നും അടർന്ന് പോകും വരെ അത് പല പല രീതിയിൽ നമ്മളിൽ നിലനിൽക്കും.പ്രത്യക്ഷത്തിൽ അത് പ്രകടമാകണം എന്നില്ല.എന്നാൽ അത് പലതിനേയും പിൻതാങ്ങി നമ്മളെ പിന്തുടരും.

നമ്മളിൽ നിലനിൽക്കുന്ന ആഗ്രഹങ്ങൾ പല രീതിയിൽ നമ്മളെ പ്രകോപിച്ച് ആഗ്രഹം പൂർത്തീകരിപ്പിക്കും .അതിനെയാണ് നാം മനസ്സിന്റെ അടിമയ്ക്കാവുന്നു എന്ന് പറയുന്നത്. ശരിക്കും മനസ്സിനെ അല്ലേ അടിമയാക്കേണ്ടത്.

**കടപ്പാട്  ഗുരുപരമ്പരയോട്**

ആശ്രമം


ആശ്രമം എന്നത് പൂർണ്ണതയുടെസ്ഥാനമാകുന്നു. ആശ്രമത്തിലൂടെ സമത്വ സുന്ദരമായ ലോകത്തിന്റെ രചനപൂർണ്ണമാകുവാനുള്ള ശാസ്ത്രാനുസൃതമായ ഉപദേശനിർദ്ധേശങ്ങൾ ലഭിക്കുകയും ചെയ്യുന്നു. നമുക്ക് നാലാശ്രമങ്ങളുണ്ട്. നാലാശ്രമങ്ങൾ ബ്രഹ്മചര്യം, ഗാർഹ്യസ്ഥം, വാനപ്രസ്ഥം, സംന്യാസം എന്നിവ യാകുന്നു. നാലാശ്രമങ്ങളും ഒരുപോലെ ശ്രേഷ്ഠമായിത്തീരുവാൻ സ്വധർമ്മം അറിഞ്ഞ് അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്താൽ മതി . ആചാരങ്ങളിൽ അതതുകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യാം. മാറ്റങ്ങൾ ഉണ്ടായാലും അവയുടെ ലക്ഷ്യത്തിന് മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാതിരിക്കാൻ വൈദികധർമ്മം അനുസരിച്ച് ആചാരത്തെ പ്രായോഗികമാക്കുവാൻ സാധിക്കണം. വൈദികധർമ്മത്തിൽ വേദത്തിനു നലു ഭാഗങ്ങൾ ഉണ്ട്. …നലു ഭാഗങ്ങൾ…. സംഹിതാ,ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിവയുമാകുന്നു.ഇവയിൽ സംഹിതയെ ബ്രഹ്മചര്യാശ്രമിയും ബ്രാഹ്മണത്തെ ഗൃഹസ്ഥാശ്രമിയും ആരണ്യകത്തെ വാനപ്രസ്ഥാശ്രമിയും ഉപനിഷത്തിനെ സംന്യാസാശ്രമിയും പ്രത്യേകം മനസ്സിലാക്കുകയും ചെയ്യുന്നു. സംഹിതയിൽ മന്ത്രഭാഗങ്ങളും ബ്രാഹ്മണത്തിൽ കർമ്മഭാഗങ്ങളും ആരണ്യക ത്തിൽ ഉപാസനാഭാഗങ്ങളും ഉപനിഷത്തിൽ പരബ്രഹ്മത്തെകുറിച്ചും പ്രത്യേ കം വ്യക്തമാക്കുന്നു.വ്യക്തമാക്കുന്നതിൽ ബ്രഹ്മചര്യാശ്രമത്തിലുള്ളവർ മന്ത്ര ഭാഗങ്ങളും ഗൃഹസ്ഥാശ്രമത്തിലുള്ളവർ കർമ്മഭാഗങ്ങളും വാനപ്രസ്ഥാശ്രമ ത്തിലുള്ളവർ ഉപാസനാഭാഗങ്ങളും സംന്യാസാശ്രമത്തിലുള്ളവർ പരബ്രഹ്മ ത്തെകുറിച്ചും പ്രത്യേകം പ്രത്യേകം മനസ്സിലാക്കുകയും ചെയ്യുന്നു. മനസ്സി ലാക്കിയത് ദിവസവും സ്വാദ്ധ്യായം ചെയ്യുകയും വേണം. സ്വാദ്ധ്യായത്തിലൂടെ മനസ്സിലാക്കിയ ധർമ്മത്തെ നാലാശ്രമികളും അവരുടെ ജീവിതത്തിൽ പ്രായോഗികം ആക്കുവാൻ പരിശ്രമംചെയ്യുകയും വേണം ആശ്രമ വ്യവസ്ഥകൾ സഹസ്രാബ്ദങ്ങളായി രൂപം കൊണ്ടവയാകുന്നു. സഹസ്രാബ്ദ ങ്ങളായി തുടർന്നു വരുന്ന ആശയസംഹിതകളായതിനാല് ആശയക്കുഴപ്പങ്ങളും ആശയസംഘർഷങ്ങളും വ്യവസ്ഥകളിൽ കടന്നുകൂടുകയും ചെയ്യാം.വ്യവസ്ഥകളിൽ നിന്നും ലോകകല്യാണത്തിനും മാനവപുരോഗതിക്കും ആവശ്യമായത് നമുക്ക് സ്വീകരിക്കാം.സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പോൾ മനുഷ്യജന്മം സഫലമാവുകയും ചെയ്യും. മനുഷ്യജന്മം സൌഭാഗ്യത്തിന്റെ ഫലമാകുന്നു. മനുഷ്യജന്മം അതിന്റെ അർത്ഥതലത്തിൽ പ്രായോഗികം ആക്കുവാൻ കഴിയണം.പ്രായോഗികം ആക്കുമ്പോൾ എല്ലാതിനേയും ഉൾക്കൊള്ളുവാൻ സാധിക്കുകയും ചെയ്യും. എല്ലാത്തിനേയും ഉൾക്കൊണ്ടുകൊണ്ട് പരസ്പരം ഉപകാരംചെയ്തുജീവിക്കുമ്പോൾ ഋഷിയുപദേശിച്ച ധർമ്മം യാഥാർത്ഥ്യമാവു കയും ചെയ്യും. ഋഷിമാർ , ധർമ്മാധർമ്മം, പുണ്യപാപം, സ്വർഗ്ഗനരകം, ശരി തെറ്റ്, നീതിയനീതി, ജ്ഞാനമജ്ഞാനം മുതലായവിഷയങ്ങൾ മനുഷ്യനന്മക്ക് വേണ്ടി പറഞ്ഞിരിക്കുന്നു. അവർ നിഷ്പക്ഷമായിപറഞ്ഞുപോയ ആശയങ്ങളെ പക്ഷഭേമനുസരിച്ച് വളച്ചൊടിക്കുന്നത് അശാസ്ത്രീയമാകുന്നു. ആശ്രമങ്ങൾ വാസ്തവത്തിൽ എന്തിനു വേണ്ടിയാകുന്നു? ആശ്രമങ്ങൾ എല്ലാം ഈശ്വരാനുഭൂതി നേടുവാൻ വേണ്ടിയാകുന്നു. ഈശ്വരൻ എന്നാൽ എന്താകുന്നു? എല്ലാതിനേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നശക്തിയെ ഈശ്വരന് എന്നുപറയുന്നു. ആ ഈശ്വരനെതന്നെ അറിവ്,ബോധം,ആത്മാ,ഞാൻ,നീ എന്നെല്ലാമുള്ള നാമങ്ങളിലും പറഞ്ഞുവരുന്നു. ഈശ്വരനെ സാക്ഷാത്കരിക്കുമ്പോൾ ഈശ്വരാനുഭൂതിയിൽ എത്തുകയും ചെയ്യുന്നു. നിരപേക്ഷമായ അനുഭൂതി ജീവിതത്തിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതരീതിയെ പുന:പരിശോധിച്ചുനോക്കണം. ആശ്രമങ്ങളുടെ വിഭജനം എന്തിനു വേണ്ടിയാകുന്നു? സംസാരത്തിന്റെ സമാധാനത്തോടുകൂടിയ പ്രയാണത്തിനുവേണ്ടി ആശ്രമത്തെ നാലായ് വിഭജിച്ചത്

**കടപ്പാട്  ഗുരുപരമ്പരയോട്**

Thursday, 24 November 2016

എന്തിനും ഒരു നിയന്താവ് ആവിശ്യമാണ്

മരത്തിലെ കിളിക്കൂട്ടിൽ അമ്മക്കിളി  തീറ്റ അന്വേഷിച്ചു പോയതാണ്. മുട്ടവിരിഞ്ഞ് അധികനാളായില്ല. കുഞ്ഞിച്ചിറകു നിവർത്തി അതു പറക്കാൻ  ശ്രമിക്കുകയായിരുന്നു. ഏറെ ശ്രമത്തിനൊടുവിൽ അതു കൂടിനു വെളിയിലെത്തി. എന്നാൽ പറക്കാനാവതെ കുഞ്ഞ് നിലം പതിച്ചു.  പറക്കുക എന്നത് അമ്മ കിളിയിലൂടെ പരിശീലിക്കേണ്ട കാര്യമാണ് .  പറന്നു പഠിക്കും വരെ ഒരു മാർഗ്ഗനിർദ്ദേശി  ഈ കുഞ്ഞിന് ആവിശ്യമായിരുന്നു.  ഏതു കാര്യത്തിലും അപ്രകാരം തന്നെ. ഒരു നിയന്താവു വേണം. അതല്ലെങ്കിൽ  ഇതാവും സ്ഥിതി. എന്തിനും ഒരു നിയന്താവ് ആവിശ്യമാണ്. 

എല്ലാ കാര്യത്തിനുമെന്നതുപോലെ ആത്മന്വേഷണത്തിനും ഒരു നിയന്തവ് ആവിശ്യമാണ് . ആചാരങ്ങളെ സ്വയം അനുഷ്ഠിച്ച്   ശിഷ്യരെ ഗ്രഹിപ്പിക്കുന്നവരത്രേ നിയന്താക്കൾ. ' ആചാരം ഗ്രാഹയന്തി ആചിനോത്യർത്ഥാൻ ഇതി വാ' എന്ന് യാസ്ക്കരൻ  അഭിപ്രായപ്പെടുന്നു. ആചാര്യന്മാരുടെ ഉപദേശങ്ങൾ പലവിധ  ചിന്തകളെ നിഗ്രഹിച്ച് ബ്രഹ്മപദത്തിലെത്താൻ സഹായകമാകുന്നു. ഇവിടെ വിവരിക്കുന്ന നിയന്താവ് എന്ന പദം ആചാര്യൻ എന്ന പദത്തെ സൂചിപ്പിക്കുന്നു.  ഒരു നിയന്താവ് നമുക്കുമുണ്ട് .. അതിന്റെ ശക്തിയെ തിരിച്ചറിയുക.  ആത്മതത്ത്വത്തിൽ  വിലയം പ്രാപിക്കുക. ജനനമരണാദി വികാരങ്ങളില്ലാത്ത ആത്മതത്ത്വമായി സ്വയം ജ്വലിക്കുക.

**കടപ്പാട്  ഗുരുപരമ്പരയോട്**

Tuesday, 22 November 2016

പഠിക്കണം

പഠിക്കണം എന്ന ചിന്ത നല്ലതാ. എന്നാൽ പഠിക്കുന്നത് അഹം ബുദ്ധികൊണ്ട് ആയാൽ അവിടെ ആദ്ധ്യാത്മിക ജ്ഞാനം കിട്ടുകയില്ല. അഹം ബുദ്ധിയെക്കുറിച്ചറിയണം. അപ്പോൾ നാം പഠിക്കുവാൻ തുടങ്ങും.

അഹം ബുദ്ധി നിലനിർത്തി അറിവ് നേടാൻ നോക്കിയാൽ കുടം കമഴ്ത്തി വെള്ളം ഒഴിക്കുന്നതു പോലെ തന്നെയായിരിക്കും. കാരണം അഹം മാറിയാൽ മാത്രം മനസ്സിലാക്കുന്ന അറിവ് അഹം നിലനിർത്തി കൊണ്ട് നേടാൻ ശ്രമിച്ചാൽ എന്താകും ഗതി.

അഹം മാറിയാൽ മാത്രം എന്നു പറഞ്ഞാൽ അതു എങ്ങനെ സാധിക്കും? ആദ്യം ആ അഹത്തിനെക്കുറിച്ചറിയണം, അപ്പോൾ അഹം ചലന രഹിതനാകും. പഠനം ശരിയായ ദിശയിലാണ് പോകുന്നു എങ്കിൽ മാത്രം അഹം ചലന രഹിതനാകൂ, ആ നിശ്ചലതയിൽ പഠിക്കേണ്ടതായുണ്ട് പലതും, ഏകമായ പലതും.

Guru kripa

Sunday, 20 November 2016

എല്ലാവരുടെയും പ്രശ്നം

എല്ലാവരുടെയും പ്രശ്നം വേവലാതിയും വിഷമവും ആണ്, എന്തുകൊണ്ട് അത് സദാ പിന്തുടരുന്നു, എന്തുകൊണ്ട് അതിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല. ശരിക്കും പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഒന്നുമേ ഇല്ല.

എന്നാൽ എന്തുകൊണ്ടാകും സ്വയം പരിഹാരം കണ്ടത്താനാകുന്നില്ല, കാരണം എനിക്ക് പ്രശ്നത്തിനെക്കുറിച്ച് വേവലാതിമാത്രമേ ഉള്ളൂ അതിന്റെ പരിഹാരത്തിനു വേണ്ടി പ്രയത്നിക്കുവാൻ തയാറല്ല എന്നതു തന്നെ കാരണം.

എന്തുകൊണ്ടാണോ ഞാൻ പ്രശ്ന പരിഹാരം വേണം എന്നു ആഗ്രഹിക്കുന്നുവോ ആ പ്രശ്നത്തിന്റെ കാരണത്തെ ഞാനറിയാതെ ഇഷ്ടപെടുകയല്ലേ?

**കടപ്പാട്  ഗുരുപരമ്പരയോട്**

സ്വഭാവികം.

മനസ്സിൽ ചിന്തകൾ കടന്നു വരുന്നത് സ്വഭാവികം. എന്നാൽ വരുന്ന ചിന്തകൾ വ്യാഖ്യാനിച്ചറിയുന്നത് മനസ്സ് ശ്രമിക്കാറില്ല എന്നാലോ  ഓരോ നിഗമനങ്ങളിൽ മനസ്സ് എത്തണം എന്ന് മനസ്സിന് ഒരു വാശിയുണ്ട്. കാരണം മനസ്സിന് എല്ലാം ബോധ്യപ്പെടണം. ബോധ്യപ്പെട്ടാലേ മനസ്സിന് സമാധാനമുണ്ടാകൂ.

മനസ്സിനെ ബോധ്യപ്പെടുത്തി വൃഥാ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചാൽ ജീവിത അവസാനംവരെ അതു തുടരുന്നു എന്നത് അല്ലാതെ അതിന് ഒരു പൂർണ്ണ വിരാമം ഉണ്ടാക്കുന്നില്ല. മനസ്സുള്ളിടത്തോളം കാലം അത് അചഞ്ചലത കാണിച്ചു കൊണ്ടിരിക്കും. മനസ്സുള്ളിടത്തോളം കാലം സുഖദു:ഖ അനുഭവങ്ങളിൽ മുങ്ങി പൊങ്ങി നിലനിൽക്കും..

മനസ്സിനെ നിരീക്ഷിക്കുമ്പോൾ സംഗതി എല്ലാം തകിടം മറിയുന്നു. തന്നെ നിരീക്ഷിക്കുന്നവനെ മനസ്സ് ഭയക്കുന്നു. കാരണം ആ അനുഭവം മനസ്സിന് അജ്ഞാനമാണ്.

**കടപ്പാട്  ഗുരുപരമ്പരയോട്**

Saturday, 19 November 2016

ഭഗവദ്ഗീത (part 09)


അദ്ധ്യായം : 2. സാംഖ്യയോഗം

ശ്ലോകം 51

കര്മജം ബുദ്ധിയുക്താ ഹി
ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിര്മുക്താഃ
പദം ഗച്ഛ്യന്ത്യനാമയം

അര്ത്ഥം:

എന്തുകൊണ്ടെന്നാല് സുഖദുഃഖാദികളില് സമത്വബുദ്ധിയുള്ള മഹാത്മാക്കള് കര്മ്മത്തില്നിന്നുണ്ടാകുന്ന ഫലത്തെ ഉപേക്ഷിച്ചിട്ട്, ജനനമരണാത്മകമായ സംസാരബന്ധത്തില്നിന്നും മോചിച്ചവരായി ദുഃഖസ്പര്ശമില്ലാത്ത സ്ഥാനത്ത് എത്തിച്ചേരുന്നു (മോക്ഷപദവിയെ പ്രാപിക്കുന്നു).

ഭാഷ്യം:

ജ്ഞാനികള് കര്മ്മം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഫലം അവരെ അശേഷം സ്പര്ശിക്കുന്നില്ല. തന്മൂലം പീഡാവഹമായ ജനനമരണങ്ങളില് നിന്നും അവര് രക്ഷപ്പെടുന്നു. സമത്വബുദ്ധികൊണ്ട് പ്രാജ്ഞാന്മാരായ അവര് ശുദ്ധവും നിത്യവുമായ ആത്മാനന്ദം അനുഭവിക്കുന്നു.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 52


യദാ തേ മോഹകലിലം

ബുദ്ധിര്‍വ്യതിതരിഷ്യതി

തദാ ഗന്താസി നിര്‍വ്വേദം

ശ്രോതവ്യസ്യ ശ്രുതസ്യ ച


അര്‍ത്ഥം:


എപ്പോഴാണോ നിന്റെ ബുദ്ധി, ദേഹമാണ് ആത്മാവെന്ന അജ്ഞാനദോഷത്തെ കടക്കുന്നത്‌, അപ്പോള്‍ നീ ഇതുവരെകേട്ട വേദാര്‍ത്ഥത്തിലും ഇനി കേള്‍ക്കേണ്ടാതായിട്ടുള്ളത്തിലും വിരക്തി കൈവന്നവനായിത്തീരും.


ഭാഷ്യം:


നിന്റെ മനസ്സിലുള്ള വിഭ്രാന്തി ഒഴിവാക്കി വൈരാഗ്യത്തിന് സ്ഥാനം നല്‍കുമ്പോള്‍ നീ ഈ അവസ്ഥയില്‍ എത്തിച്ചേരും. അപ്പോള്‍ നിനക്കു നിര്‍മലവും അഗാധവുമായ ആത്മജ്ഞാനം കരഗതമാവുകയും നിന്റെ മനസ്സ് സ്വയമേവ അനാസക്തമാവുകയും ചെയ്യും.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 53


ശ്രുതി വിപ്രതിപന്നാ തേ

യദാ സ്ഥാസ്യതി നിശ്ചലാ

സമാധാവചലാ ബുദ്ധിഃ

തദാ യോഗമവാപ്സ്യസി.

അര്ത്ഥം:


ലൗകികമായും വൈദികമായുമുള്ള അനേകാര്ത്ഥങ്ങള് കേട്ട് ചലിച്ചുകൊണ്ടിരിക്കുന്ന നിന്റെ ബുദ്ധി (അന്തഃകരണം) എപ്പോഴാണോ നിശ്ചലമായി പരമാത്മാവില്, അല്ലെങ്കില് ഇടവിടാത്ത ധ്യാനത്തില്, സ്ഥിരമായി നില്ക്കുന്നത്, അപ്പോള് നീ യോഗത്തെ പ്രാപിക്കുന്നു.

ഭാഷ്യം:


അപ്പോള് വിഷയസുഖങ്ങളുടെ പിന്നാലെ അലഞ്ഞുനടക്കുന്ന നിന്റെ മനസ്സ് ആത്മാവിന്റെ ധ്യാനത്തില് ഉറച്ചുനില്ക്കുന്നു. ധ്യാനാനന്ദത്തില് മനസ്സ് സുസ്ഥിരമാകുമ്പോള് ഈ യോഗത്തെ – വിവേകം കൊണ്ടുണ്ടായ പ്രജ്ഞയാകുന്ന സമാധിയെ – പ്രാപിക്കും.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 54


അര്ജുന ഉവാച:

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ

സമാധിസ്ഥസ്യ കേശവ!

സ്ഥിതധീഃ കിം പ്രഭാഷേത

കിമാസീത വ്രജേത കിം?


അര്ത്ഥം:


അല്ലയോ കേശവാ, സമാധിയിലിരിക്കുന്ന സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന് എങ്ങനെ സംസാരിക്കുന്നു? എങ്ങനെ ഇരിക്കുന്നു? എങ്ങനെ നടക്കുന്നു?


ഭാഷ്യം:


അര്ജ്ജുനന് കൃഷ്ണനോട് ചോദിച്ചു: അല്ലയോ കാരുണ്യമൂര്ത്തേ! ഞാന് ഇതേപ്പറ്റി ചില സംശയങ്ങള് ചോദിക്കുകയാണ്. ദയവായി മറുപടി പറഞ്ഞാലും.

ഇതു കേട്ടപ്പോള് ഭഗവാന് കൃഷ്ണന് അത്യന്തം ആമോദത്തോടെ അരുള് ചെയ്തു: അര്ജ്ജുനാ, നിന്റെ മനസ്സിലുള്ള ഏത് ചോദ്യവും നിര്ബ്ബാധം ചോദിച്ചുകൊള്ളുക.


അര്ജ്ജുനന് ചോദിച്ചു: അല്ലയോ കൃഷ്ണാ, സ്ഥിതപ്രജ്ഞനെന്നു വിളിക്കാവുന്നതാരെയാണ്? എങ്ങനെയാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹത്തിന്റെ ലക്ഷണങ്ങള് എന്തൊക്കെയാണ്? അദ്ദേഹം ആവിര്ഭവിക്കുന്നത് എപ്രകാരമാണ്? അദ്ദേഹത്തെ തിരിച്ചറിയുന്ന അടയാളങ്ങള് എന്തൊക്കെയാണ്? സമാധിസുഖം നിരന്തരമായി അനുഭവിക്കുന്ന ഒരുവന് ഏത് ഭാവത്തിലാണ് ഇരിക്കുന്നത്? അല്ലയോ ശ്രീകാന്തനായ ഭഗവാനേ, ഇതേപ്പറ്റിയെല്ലാം എനിക്ക് പറഞ്ഞുതന്നാലും.


അപ്പോള് പരമമായ പരാശക്തിയുടെ അവതാരവും പതിനാറുലക്ഷണങ്ങളുടെയും ദിവ്യമാഹാത്മ്യംകൊണ്ട് പരിലസിക്കുന്നവനുമായ ഭഗവാന് കൃഷ്ണന് പറഞ്ഞു.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 55


ശ്രീഭഗവാനുവാച:

പ്രജഹാതി യദാ കാമാന്

സര്വാന് പാര്ഥ മനോഗതാന്

ആത്മന്യേവാത്മനാ തുഷ്ടഃ

സ്ഥിതപ്രജ്ഞസ്തദോച്യതേ


അര്ത്ഥം:


അല്ലയോ പാര്ത്ഥാ, മനസ്സിലിരിക്കുന്ന എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചിട്ട്, ആത്മാവ് കൊണ്ടു ആത്മാവില് തന്നെ ആനന്ദം അനുഭവിക്കുന്ന ആളാണ് സ്ഥിതപ്രജ്ഞാന്.


ഭാഷ്യം:


അര്ജ്ജുനാ, കേള്ക്കുക. ആത്മാവിന്റെ ആനന്ദത്തിന് തടസ്സമായി ഭവിക്കുന്നത് മനസ്സിന് വിഷയസുഖങ്ങളിലുണ്ടാകുന്ന ആസക്തിയാണ്. നിത്യതൃപ്തനും ഇച്ഛാപൂര്ത്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടു കൂടിയവനും വിഷയങ്ങളാകുന്ന ചെളിക്കുണ്ടിലേക്ക് തലകുത്തിവീഴാന് ഇടയാകുന്ന ഇന്ദ്രിയസുഖങ്ങളെ നിശ്ശേഷം വെടിഞ്ഞവനും സ്വന്തം ആത്മാവില് ത്തന്നെ മുഴുകി ആനന്ദം കണ്ടെത്തുന്നവനുമായ ഒരുവന് സ്ഥിതപ്രജ്ഞാനാണ്.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 56


ദുഃഖേഷ്വനുദ്വിഗ്ന മനാഃ

സുഖേഷു വിഗതസ്പൃഹഃ

വീതരാഗഭയക്രോധഃ

സ്ഥിതധീര് മുനിരുച്യതേ


അര്ത്ഥം:


ദുഖങ്ങളില് വ്യാകുലനാകാത്തവനും സുഖങ്ങളില് തല്പരനാകാത്തവനും കാമക്രോധഭയങ്ങളില്ലാത്തവുമായ മുനിയാണ് സ്ഥിതപ്രജ്ഞന് – നിശ്ചലജ്ഞാനി.


ഭാഷ്യം:


നാനാപ്രകാരത്തിലുള്ള ദുഖത്തിലും കുണ്ഠിതപ്പെടാത്ത ചിത്തത്തോടുകൂടിയവനും കൂടുതല് സുഖത്തിനായി ആഗ്രഹിച്ചു അതിന്റെ കുരുക്കില് പെടാത്തവനുമായ ഒരുവനില് കാമമോ ക്രോധമോ ഉണ്ടാവുകയില്ല. അവന് ഭയത്തില് നിന്നു മോചിതനായിരിക്കും. അവന് എപ്പോഴും ആത്മസുഖത്തില് മുഴുകിയിരിക്കും. അവന് പരിമിതികള്ക്കും പ്രശസ്തിക്കും അതീതനായിരിക്കും. ഇപ്രകാരമുള്ള അവസ്ഥയില് സദാ സ്ഥിതിചെയ്യുന്ന ഒരു മുനിയെ സ്ഥിതപ്രജ്ഞന് എന്നുപറയുന്നു.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 57


യഃ സര്വത്രാനഭിസ്നേഹഃ

തത്തത് പ്രാപ്യ ശുഭാശുഭം

നാഭിനന്ദതി ന ദ്വേഷ്ടി

തസ്യപ്രജ്ഞാ പ്രതിഷ്ഠിതാ


അര്ത്ഥം:


ദേഹം, ധനം തുടങ്ങിയ യാതൊന്നിലും മമത ഇല്ലാത്തത് ആര്ക്കാണോ, ശുഭകാര്യങ്ങളില് സന്തോഷമോ അശുഭകാര്യങ്ങളില് ദ്വേഷമോ പ്രകടിപ്പിക്കാത്തവന് ആരാണോ, അങ്ങനെയുള്ള ഒരുവന്റെ ജ്ഞാനം സുസ്ഥിരമാകുന്നു.


ഭാഷ്യം:


ഉത്തമാന്മാര്ക്കും അധമാന്മാര്ക്കും നിഷ്പക്ഷമായ രീതിയില് പ്രകാശം നല്കുന്ന പൗര്ണമിചന്ദ്രനെപ്പോലെ അവന് എല്ലാവരോടും ഒരേ വിധത്തില് പെരുമാറുന്നു. ജീവജാലങ്ങലോടുള്ള സമഭാവനയിലും കാരുണ്യത്തിലും അവന്റെ മനസ്സിന് ഒരിക്കലും മാറ്റമുണ്ടാവുകയില്ല. അവന് നല്ലത് വരുമ്പോള് ആഹ്ലാദിക്കുകയോ അല്ലല് വരുമ്പോള് തളരുകയോ ചെയ്യുകയില്ല. ഇപ്രകാരം ഇമ്പത്തില് നിന്നും തുമ്പത്തില് നിന്നും മോചനം നേടി ആത്മാനന്ദത്തില് മുഴുകിയിരിക്കുന്നവന് സ്ഥിതബുദ്ധിയാണ്.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 58


യദാ സംഹരതേ ചായം

കൂര്മോശങ്ഗാനീവ സര്വശഃ

ഇന്ദ്രിയാണിന്ദ്രിയാര്ത്ഥേഭ്യഃ

തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ


അര്ത്ഥം:


ആമ അതിന്റെ അവയവങ്ങളെ എല്ലാ ഭാഗത്തുനിന്നും ഉള്ളിലേക്ക് വലിക്കുന്നതുപോലെ ഈ യോഗി (സ്ഥിതപ്രജ്ഞാന്) എപ്പോഴാണ് സകല വിഷയങ്ങളില് നിന്നും ഇന്ദ്രിയങ്ങളെ പിന്വലിക്കുന്നത്, അപ്പോള് അവന്റെ ജ്ഞാനം സ്ഥിരമായി ഭവിക്കുന്നു.


ഭാഷ്യം:


ഒരു ആമ അതിന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ പുറത്തേക്ക് നീട്ടുകയോ അകത്തേക്ക് വലിക്കുകയോ ചെയ്യുന്നു. അപ്രകാരം ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രണത്തില് വയ്ക്കുകയും സ്വേച്ഛാനുസാരം പ്രവര്ത്തിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവന്റെ ജ്ഞാനം ഉറച്ചതാണെന്ന് അറിഞ്ഞാലും


അദ്ധ്യായം  : 2.

 സാംഖ്യയോഗം


ശ്ലോകം 59


വിഷയാ വിനിവര്ത്തന്തേ

നിരാഹാരസ്യ ദേഹിനഃ

രസവര്ജ്യം രസോശ പ്യസ്യ

പരം ദൃഷ്ട്വാ നിവര്ത്തതേ


അര്ത്ഥം:


വിഷയങ്ങളെ കൈവെടിഞ്ഞു തപസ്സ് അനുഷ്ടിക്കുന്ന ഒരുവനില് നിന്ന് ഇന്ദ്രിയവിഷയങ്ങള് ക്രമേണ അകന്നുപോകുന്നു. പക്ഷേ, അവയിലുള്ള രസം (അഭിലാഷം) അവനില് അവശേഷിക്കുന്നു. എന്നാല് പരമാത്മദര്ശനത്തില് ഈ രസങ്ങളും കൂടി ഒഴിഞ്ഞു പോകുന്നു.


ഭാഷ്യം:


അല്ലയോ അര്ജ്ജുനാ, ശ്രദ്ധാര്ഹമായ ഒരു കാര്യം ഞാന് പറയാം. സംയമനത്തില് കൂടി ഇന്ദ്രിയങ്ങളെ ഉപേക്ഷിച്ചു തപസ്സുചെയ്യുന്ന ഒരുവന് അവന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അവയിലുള്ള രസത്തെ (അഭിലാഷങ്ങളെ) നിയന്ത്രിക്കാന് കഴിയാതെ വിവിധ തരത്തിലുള്ള ഇന്ദ്രിയവിഷയങ്ങളുടെ കുരുക്കില്പ്പെട്ടു വലയുന്നു. ഒരു വൃക്ഷത്തിന്റെ മുകള്ഭാഗത്തെ പടര്പ്പുകള് മുറിച്ചുമാറ്റുകയും അതേസമയം അതിന്റെ ചുവട്ടില് വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്താല് ആ വൃക്ഷത്തെ നശിപ്പിക്കാന് കഴിയുമോ? വേരുകള്ക്ക് വെള്ളം ലഭിക്കുന്ന ആ വൃക്ഷം നാലു ഭാഗങ്ങളിലേയ്ക്കും വളര്ന്നു പന്തലിക്കും. അതുപോലെ, അഭിലാഷങ്ങള് ഇന്ദ്രിയഭോഗങ്ങളെ പരിപോഷിപ്പിക്കും. എന്നാല്, ബ്രഹ്മസാക്ഷാത്കാരത്തില് അവന്റെ രസങ്ങളും അവനെ വിട്ടകലുന്നു. താന് തന്നെയാണ് ബ്രഹ്മമെന്ന ജ്ഞാനം ഉദിക്കുമ്പോള് ദേഹബുദ്ധി അവനെ കൈവെടിയുകയും ഇന്ദ്രിയങ്ങള് വിഷയങ്ങളില് വ്യാപാരികത്താക്കുകയും ചെയുന്നു 

(തുടരും )
കടപ്പാട്  ഗുരുപരമ്പരയോട്