Wednesday, 16 November 2016

ആരാണ് യഥാർഥ ബ്രഹ്മചാരി

ഒരിക്കൽ നാരദൻ ഒരു നദിക്കരയിലെത്തി മറുക്കര  കടക്കൻ ഒന്നും കിട്ടിയില്ല.  അപ്പോഴാണ് ആ വഴി ഒരു ഋഷി വന്നത്  ആ ഋഷി പറഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയുടെ പേർ പറഞ്ഞാൽ നദി വഴിമാറും എന്ന്. അപ്പോൾ നാരദൻ ആലോചിച്ചു ഓ അതു ഞാൻ തന്നെ ഇന്നേ വരെ  ഒരു സ്ത്രീയേയും നോക്കിയിട്ടില്ല,  അങ്ങനെ നാരദൻ പറഞ്ഞു നാരദനാണ് ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയെങ്കിൽ  നദീ വഴിമാറൂ.വെന്ന് നദി വഴിമാറിയില്ല.  ആ ഋഷി ചിരിച്ചുകൊണ്ട് പറഞ്ഞു നീ മനസ്സുകൊണ്ട് ബ്രഹ്മചാരിയല്ല. കൃഷ്ണനെ കുറിച്ച് പറഞ്ഞുനോക്കൂ ഒരു പക്ഷേ വഴി മാറിയാലോ .   നാരദൻ പൊട്ടിച്ചിരിച്ചു . ഭാര്യമാരുള്ള കൃഷ്ണനോ ..!! ശരി ഒന്നു പറഞ്ഞു നോക്കൂ ചിലപ്പോൾ വഴി മാറിയാലോ എന്ന് ഋഷി പറഞ്ഞു. അങ്ങനെ നാരദൻ പറഞ്ഞു കൃഷ്ണനാണ് ലോകത്തിലെ  ഏറ്റവും വലിയ ബ്രഹ്മചാരിയെങ്കിൽ നദീ വഴിമാറൂ അത്ഭുതമെന്നു പറയട്ടെ നദി വഴിമാറി.  നാരദൻ അപ്പോഴും ആലോചിക്കുകയായിരുന്നു  കൃഷ്ണൻ വിവാഹങ്ങൾ ചെയ്തീട്ടും  കൃഷ്ണൻ ബ്രഹ്മചാരിയായിരിക്കുന്നു.   അതാണ് കൃഷ്ണനെ കൃഷ്ണനാക്കിയത്. കൃഷ്ണൻ  പറഞ്ഞത് സ്വന്തം ഭാവം എന്താണോ അതായിതീരുക. എന്താണോ നമ്മുടെ സ്വന്തഭാവം ?

നമ്മളിൽ പലരും മറ്റുള്ളവരെ അനുകരിക്കാണ് ശ്രമം. റോസപൂവിന് ഒരിക്കലും തമരയാകാനാവില്ല, താമരക്ക്  റോസപൂവും ആകനാവില്ല . താമര താമരയുടെ സ്ഥാനത്തും റോസപൂ റോസപ്പൂവിന്റെ സ്ഥാനത്തും മഹത്തരം ആണ്.  ഈ ലോകത്തിന്റെ ഏത് പുൽകൊടിക്കും   ഉണ്ട് അതിന്റെതായ സ്ഥാനം. ആ പുൽക്കൊടിയില്ലാതെ ഈ ലോകം അപൂർണ്ണമായിരിക്കും. നാം ഓരോരുത്തരും അങ്ങനെ തന്നെയാണ് നാം ഓരോരുത്തരും  ഈ ലോകത്തിലെ കവിതയുടെ ഭാഗമാണ്.   അഥർവ്വവേദത്തിൽ പറയുന്നു.   "പശ്യദേവസ്യകാവ്യം"  എന്ന്  ദേവന്റെ ഈ മഹത്തായ കാവ്യം കണൂ എന്ന്. ഈ കാവ്യത്തിലെ ഓരോ വാക്കുകളും അക്ഷരങ്ങളുമാണ് നാം  ഓരോരുത്തരും.  അതില്ലാത്തെ ഈ കാവ്യം അപൂർണമായിരിക്കും.  ഈശ്വരൻ തൂണിലും തുരുമ്പിലും  ഈശ്വരനുണ്ടെന്ന് പറയുന്നതും ഇതേ അർത്ഥത്തിലാണ്.   ഇവിടെ സ്വന്തം ഭാവം മനസ്സിലാക്കാതെ  എല്ലാവരും സംന്യസിക്കണമെന്ന് ആവിശ്യപ്പെടുന്നവരുമുണ്ട്. അവരോട് ആവിശ്യപ്പെടുന്നത് ഒട്ടലില്ലാതിരിക്കാനാണ്. നമ്മുടെ കാഴ്ചപ്പാട് അനാസക്തിയുടെതാണ്. ഇത് മനസ്സിലാകത്തത് വേദപഠനം ഇല്ലാത്തതിനാലാണ്.  അനാസക്തി എന്നാൽ ഒട്ടലും ഒട്ടലിലായ്മയും രണ്ടും ത്യജിച്ചവൻ എന്നർത്ഥം. ഇതിനു പകരം ചിലർ സ്ത്രീകളെ നോക്കാതിരിക്കും  അവർ വരുന്ന സ്ഥലത്തെക്ക് വരാതിരിക്കും.  അവരുടെ പടങ്ങൾ നോക്കാതിരിക്കും, അവരുടെ ശബ്ദം കേൾക്കാതിരിക്കും.  ഇതെല്ലാം കണ്ടാൽ തോന്നും അവർ വീതരാഗരാകാത്തതിന് കാരണം സ്ത്രീകളാണെന്ന് .   വാസ്തവത്തിൽ ഇത് അനാസക്തിയാണെന്ന് കരുതാൻ വയ്യ.  ഇതും ഒരു തരത്തിൽ ആസക്തിയാണെന്ന്  , തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാൻ പറ്റാത്തതിലുള്ള വിഷമമാണ് ഈ കാട്ടിക്കൂട്ടൽ. അതുമല്ലെങ്കിൽ സ്ത്രീകളോടുള്ള വിരോധമാണ് എന്ന് ഗണിക്കാം.  ഈ പ്രപഞ്ചത്തെ നിലനിർത്തുന്നത് സ്ത്രീകളും കൂടിച്ചേർന്നാണ്.  ഓരോരുത്തരും ജന്മമെടുക്കുന്നതും ഈ സ്തീകളിൽ  നിന്നുതന്നെയാണ്.

ഇതുപോലെയാണ് ചിലർക്ക് പണത്തിനോടുള്ള സമീപനവും. ചിലർ  സ്വയം പ്രഖ്യാപിക്കും ഞാൻ പണം കൈകൊണ്ട്  തൊടില്ലന്ന്  ഇക്കാലമത്രയും പണം ആരെയും ദ്രോഹിച്ചതായി  അറിവില്ല.   പണത്തിനോടുള്ള വെറുപ്പിനെ അനാസക്തി എന്നു പറയാനാവില്ല. എന്താണ് നമ്മൂടെ ഭാവം?  സ്ത്രീയോടും പണത്തിനോടുമുള്ള നമ്മുടെ  ഭാവമെന്താണ്? വെള്ളം ചൂടുള്ളതാണോ തണുത്തതാണോ ?  എന്താണ് വെള്ളത്തിന്റെ ഭാവം ?. ചൂടാക്കുമ്പോൾ വെള്ളം ചൂടാവുന്നു. തണുക്കുമ്പോൾ വെള്ളം തണുക്കുന്നു.    വെള്ളത്തിന്റെ സ്വന്തം ഭാവം ചൂടുള്ളതുമല്ല തണുത്തതുമല്ല.  നമ്മുടെ സ്വന്തം കണ്ണുകളെ പരിശോധിക്കുക. അതു അടഞ്ഞതാണോ തുറന്നതാണോ ?    കണ്ണുകൾ ഉറങ്ങുമ്പോൾ അടഞ്ഞിരിക്കും, ഉണർന്നിരിക്കുമ്പോൾ  തുറന്നിരിക്കണം .  ഇതേ കണ്ണുകൾ പോലെ , ഇതേ വെള്ളം പോലെ തന്നെയാണ്  നമ്മുടെ ഭാവവും. അതിനോട് എന്ത് ചേർക്കുന്നുവോ അതായി നാം മറും. ശ്രീകൃഷ്ണന് ഇക്കാര്യമറിയാമായിരുന്നു. ചിലർക്ക് സ്ത്രീയില്ലാതെ ഒരു ദിവസം പോലും   കാണാൻ കഴിയില്ല.  ചിലരാകട്ടെ സ്ത്രീകളെ കാണുന്നതു തന്നെ വെറുക്കുന്നു.  ഇവ രണ്ടും ഒട്ടൽ തന്നെ.  ഒന്ന് സ്ത്രീയോടുള്ള ഒട്ടൽ മറ്റെത് സ്ത്രീവിരോധത്തോടുള്ള ഒട്ടൽ.  ആദ്യത്തെ ഒട്ടൽ തിരിച്ചറിയാൻ  കഴിയും.  എന്നാൽ രണ്ടാമത്തെത് ഒരിക്കലും തിരിച്ചറിയാനാകില്ല. ഇത് രണ്ടും കൃഷ്ണൻ  തിരിച്ചറിഞ്ഞിരിക്കുന്നു അതിനാൽ  കൃഷ്ണൻ  ബ്രഹ്മചാരിയായി. 

ശ്രീകൃഷ്ണൻ ഗായകനായിരുന്നു, കവിയായിരുന്നു, ഉജ്ജ്വലപ്രഭാഷകനായിരുന്നു,  രാഷ്ട്രീയ അമരക്കരനായിരുന്നു,  യുദ്ധതന്ത്രജ്ഞനായിരുന്നു, ദൂതനായിരുന്നു. നല്ലൊരു   സാരഥിയായിരുന്നു.  ഇതെല്ലാമായിരിന്നിട്ടും  സ്വന്തം ഭാവം അദ്ദേഹം  മറന്നതേയില്ല.    അദ്ദേഹം ഇവിടെ സാധാരണ മനുഷ്യനായി ജീവിച്ചിരുന്നു.  അദ്ദേഹം  ഉച്ചൈസ്തരം ഉദ്ഘോഷിച്ചു.  എന്റെ ഭക്തൻ  എന്നെപ്പോലെയായി തീരുമെന്ന്.   മാത്രമല്ല  ദുര്യോധനനുമായി സന്ധിസംഭാഷണത്തിന്നു യാത്ര തിരിക്കവെ കൃഷ്ണൻ വഴിയിൽ തേരുനിർത്തി സന്ധ്യാവന്ദനം ചെയ്യുന്നുണ്ട്. കൃഷ്ണൻ സന്ധ്യാവന്ദനം ചെയ്യുവാൻ പറയുകയും സ്വയം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ആചാരം പരമമായ ധർമ്മമാണ് ആ ആചരണത്തിൽ നിന്ന്  വ്യതിചലിക്കരുതെന്ന്   ശ്രീകൃഷ്ണൻ സ്വന്തം ജീവിതദർശനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ധർമ്മത്തെ നാം രക്ഷിക്കുമ്പോൾ ധർമ്മം നമ്മെയും രക്ഷിക്കുന്നു.   "ധർമ്മോരക്ഷതിരക്ഷിത" എന്ന  ഉക്തിയുടെ അർത്ഥം.

Guru kripa

No comments:

Post a Comment