മനസ് എന്നത് സങ്കല്പ വികല്പാധിഷ്ഠിതമായ ചിന്താസംഘാതമാണ്. അതിനാൽ തന്നെ ചിന്തിക്കുക എന്നത് മനസിന്റെ സഹജഭാവമായി തുടരുന്നു.എന്നാൽ ഇത്തരം മനോ തലസ്പന്ദനങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെയും നിരീക്ഷണത്തിന്റെയും അഭാവം ഒരുവന്റെ ചിന്താ തരംഗങ്ങളെ ഉയർത്തുകയും അവനെ സാംസാരികബന്ധനത്തിലാക്കുകയും ചെയ്യുന്നു.ഇതിനെ അഥവാ ഈ അവസ്ഥക്കുള്ള മൂലകാരണത്തെയാണ് 'അവിദ്യാ മായ ' എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്.
പ്രകാശ പ്രഭാവം എപ്രകാരം തമസിനെ ധ്വംസിച്ച് ഇല്ലാതാക്കുന്നുവോ അപ്രകാരം അവിദ്യ എന്ന ഈ തമസിനെ ഇല്ലാതാക്കാൻ 'വിദ്യാ മായ ' എന്ന പ്രകാശ രേണുക്കൾക്കേ കഴിയുകയുള്ളൂ. സംസാരികജീവിയായ ഒരുവന് തന്റെ അവസ്ഥയെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകുന്നതുവരെയും വിദ്യാ മായ എന്നത് അപ്രാപ്യവും അവിശ്വസീനിയവുമായി നിലകൊള്ളുന്നു. എന്നാൽ 'കൃപ' അഥവാ അനുഗ്രഹം ഒരുവനെ വിദ്യമായയെ പ്രാപ്തമാക്കാൻ സജ്ജമാക്കുന്നു.
Guru kripa
No comments:
Post a Comment