Monday, 14 November 2016

ഭിഷാടനം

   ഭിഷാടനം ഭാരതീയ സനാതന ധർമ്മത്തിൻറെ ഭാഗമാണ്..ഭിഷാനത്തിന് ഒരു സന്യാസിക്ക് മാത്രമേ അവകാശമുളളൂ. അതും ഒരു ദിവസം ഏഴു വീടുകളിൽ മാത്രമാണ് വിധിച്ചിട്ടുളളത്. ശൈവസന്യാസി ഭിഷാംദേഹിയെന്നും വൈഷ്ണവ സന്യാസി ശംഖ് വിളിച്ചോ മണിയടിച്ചോ ഭിഷ യാചിക്കേണ്ടത് ആണ്. .ഏഴു വീട്ടിൽ നിന്നും ഒന്നും കിട്ടിയില്ലെങ്കിൽ എട്ടാമത്തെ ഭവനത്തിൽ പോകാതെ കയറാതെ സന്തോഷവനായി കഴിയണം എന്നും ആദ്യത്തെ വീട്ടിൽ നിന്നും തന്നെ ആവശ്യത്തിനു ഭക്ഷണം കിട്ടിയാൽ അന്നത്തെ ഭിഷാടനം അവിടെ അവസാനിപ്പിക്കണമെന്നുമാണ്. ഭിഷയായി ലഭിക്കുന്ന ഭക്ഷണം അഞ്ചായി പകുത്ത് ജലം, ഭൂമി,  പക്ഷി, എറുമ്പ് എന്നിവയ്ക്ക് നല്കിയ ശേഷം ഒരു ഭാഗം മാത്രമാണ് കഴിക്കാൻ വിധിച്ചിട്ടുളളത്..

    ഗൃഹസ്ഥാശ്രമി ഭിഷ യാചിക്കുന്നത് ഹൈന്ദവ ധർമ്മശാസ്ത്രങ്ങൾക്ക് എതിരാണ്.വാനപ്രസ്ഥിക്കും ഭിഷാടനം വിധിച്ചിട്ടില്ല.അയാൾ കാട്ടിലെ കായ്കനികൾ ഭക്ഷിക്കണമെന്നാണ്. എന്നാൽ ബ്രഹ്മചാരിക്ക് ഭിഷാടനം ആകാമെന്ന് ശാസ്ത്രം പറയുന്നു. ഭിഷാടനത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഭിക്ഷ യാചന. ഭിഷ യാചന ചെയ്യുന്നവർ അത് ഭക്ഷണത്തിന് മാത്രമല്ല ധനസമ്പാതനത്തിന് കൂടെയാണ്.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment