Sunday, 6 November 2016

നമ്മുടെ സ്വന്തം

നമ്മുടെ സ്വന്തം തെറ്റിധാരണകൾക്ക് കാരണക്കാരൻ എന്നിലെ തെറ്റായ ധാരണകൾ തന്നെയാണ്. തെറ്റിധാരണകൾ മാറുന്നവയല്ല. എന്നാൽ മാറ്റേണ്ടവയാണ്. മാറ്റിയാൽ മാറുന്നവയുമാണ്.

എങ്ങനെയാ മാറ്റേണ്ടത്? ശരിയായ ധാരണയെ ഉൾകൊള്ളുക എന്നത് ഒരു വഴിയാണ്. മറ്റോരു വഴി തന്നിലെ തെറ്റിധാരണയെ നിരീക്ഷിച്ച് അതിനെ അലിയിച്ചുകളയുക എന്നത്. ഇതിൽ ഒരു മാർഗ്ഗം കൂടുതൽ ഉയർന്ന ചിന്തകളിലൂടെ സഞ്ചരിച്ച് നിലവിലുള്ള വീക്ഷണങ്ങളെ വിശാലമാക്കുന്നു, രണ്ടാമത്തെത് കൂടുതൽ ഒന്നും അകത്തോട്ട് സ്വീകരിക്കാതെ ഉളളിൽ കിടക്കുന്ന വീക്ഷണങ്ങളെ തളികളയുന്നു.

രണ്ടു വഴിയിലൂടെ ആയാലും തെറ്റിധാരണകൾ സത്യാന്വേഷികൾ മറികടന്ന് സഞ്ചരിക്കേണ്ടതായുണ്ട്.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment