Thursday, 3 November 2016

എന്റെ വിവേകം

എന്റെ വിവേകം ചിന്തകളിൽ മാത്രം... പക്ഷേ എന്റെ വാസനകൾ എന്നെ കൊണ്ടുപോകുമ്പോൾ എന്റെ വിവേകം അവിടെ തോൽക്കുന്നു.

എല്ലായ്പ്പോഴും എന്റെ വാസനകൾ ജയിക്കുന്നു.. ചില സമയം എന്റെ വിവേകം ജയിക്കുന്നു... എന്റെ വാസനകളിൽ നിന്ന് പിൻ വാങ്ങി അതിനെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ എന്താണു ഇതിലെ സുഖം എന്നു നോക്കിയാൽ ഒന്നും കാണില്ല...

കാരണം ഇപ്പോൾ വാസന ആയാലും വിവേകം ആയാലും അത് എന്റെത് എന്ന സങ്കൽപത്തിൽ നിലനിൽക്കുന്നു. ആ സങ്കൽപത്തിന്റെ ഉറവിടം അറിയാത്തിടത്തോളം തിരമാലകൾ വന്നു പോയി തന്നെ നിൽക്കും..

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment