Saturday, 12 November 2016

നമ്മുടെ സാധനാ

നമ്മുടെ സാധനാ ജീവിതത്തിൽ മുന്നോട്ടു പോകുവാൻ ആത്മീയ പക്വതയ്‌ക്ക്‌ വളരെ വലിയ പങ്കുണ്ട്. ആത്മീയ പക്വത എന്താണ്? കാര്യങ്ങളെ ഭയമില്ലാതെ കാണുന്ന അവസ്ഥ, തന്നിലുള്ള വാസനകളെ വൈകാരികമായി കാണാതെയിരിക്കൽ. വാസനകള തിരിച്ചറിഞ്ഞാൽ അതിനെ നാം ആദ്യം അംഗീകരിക്കണം.

നമ്മളിൽ ഇപ്പോൾ നിലനിൽക്കുന്നതിനെ എങ്ങനെ തള്ളി കളയാനാക്കും? അംഗീകരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വാസനാ ക്ഷയത്തിനായുള്ള സാധനകൾ, സാധനയിലൂടെ വാസനകൾ ക്ഷയിക്കുമ്പോൾ എന്റെ പ്രയത്നം കൊണ്ടോ കഴിവു കൊണ്ടോ വാസന മാറി എന്ന ചിന്ത വരാതിരക്കുന്നത് തന്നെ ആത്മീയ പക്വത.

കൃപയിലൂടെ മാത്രമേ മാറ്റങ്ങൾ സംഭവിക്കുന്നുള്ളൂ. അഹമുള്ളയിടത് കൃപയെവിടെ? ആ കൃപയില്ലാതെ എന്ത് വിജയം ആണ് എന്റെ ജീവിത പാതയിൽ സംഭവിക്കുന്നത്.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment