ഒരു സത്യാന്വേഷിയുടെ യാത്ര സ്വാഭാവികമായും ഒഴുക്കിന് എതിരെ ആണ്. സമുഹത്തിലെ പല തരത്തിലും പല മനോതലങ്ങളിലും ഉള്ളവരുമായി ഇടപെഴുകുകയും ചെയ്യേണ്ടതായി വരുന്നു. ഈ അവസരങ്ങളിൽ നമുക്ക് മുന്നേ സഞ്ചരിച്ച സത്യാന്വേഷികളുടെ ജീവിതം നമുക്ക് പാഠം ആക്കാവുന്നതാണ്. അതിന് വായനയും മനനവും നമ്മളെ വളരെയധികം സഹായിക്കും. അതിൽ നിന്നും കിട്ടുന്ന അറിവ് നമ്മൾ നമ്മുടെതായ രീതിയിൽ നമ്മുടെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിച്ചാൽ നമ്മുടെ യാത്ര സുഖകരം ആയിരിക്കും. ഇവിടെ നമ്മൾ വെറും തുടക്കക്കാർ മാത്രമാണ്. അതുകൊണ്ട് ക്ഷമയോടെ മുന്നോട്ടു യാത്ര തുടരുക എന്നത് മാത്രമാണ് നമ്മുക്ക് ചെയ്യാൻ കഴിയുന്നത്. ഇവിടെയാണ് ഗുരുകൃപയുടെ പ്രാധാന്യം. ഗുരുവിനു മുന്നിൽ നമ്മുടെ മനസ്സ് തുറന്നിടുക. എന്നാൽ മുന്നോട്ടുള്ള വഴി താനേ തുറന്നു കിട്ടും
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment