Saturday, 26 November 2016

പരമ ശിവൻ

പരമ ശിവൻ എന്നത് നമ്മുടെ ബോധം, അഥവാ ആത്മാവ് ആണ്. ബ്രഹ്മാവ്  മനസ്സും, വിഷ്ണു ബുദ്ധിയും ആണ്. ബുദ്ധിക്കും മനസ്സിനും ആത്മാവിനെ അനുഭവിക്കാൻ കഴിയും, എന്നാൽ അതിന്റെ ആദിയോ അന്തമോ അറിയാൻ ഒരിക്കലും സാധ്യമല്ല പരമശിവ ശരീരത്തിൽ (സങ്കല്പം) നമുക്ക് പഞ്ച ഭൂതങ്ങളെ കാണുവാൻ കഴിയും. ഭസ്മം (ഭൂമി), ഗംഗ (ജലം), മൂന്നാം തൃക്കണ്ണ് (അഗ്നി), കൊമ്പ് കുഴല്, ഡമരു (വായു), ശിരസ്സിലെ ചന്ദ്രൻ (ആകാശം). അതായത് പഞ്ച  ഭൂതങ്ങളിൽ
ശിവനിൽ സ്ഥിതി ചെയ്യുന്നു, പക്ഷെ ശിവൻ അതിൽ  സ്ഥിതി ചെയ്യുന്നില്ല. ഉദാഹരണം നമ്മുടെ ശരീരം. ആത്മാവിനെ ചുറ്റിപ്പറ്റി പഞ്ച ഭൂതങ്ങൾ സ്ഥിതി ചെയ്യുന്നു, പക്ഷെ പഞ്ച ഭൂതാത്മകമായ ശരീരത്തിൽ ആത്മാവ് സ്ഥിതി ചെയ്യുന്നില്ല. (കൈ മുറിഞ്ഞാ ആത്മാവ് മുറിയുന്നില്ല, കാൽ പോയാലും ആത്മാവ് അങ്ങിനെ തന്നെ)

ഹര ഹര മഹാദേവാ.....

1 comment:

  1. ശരീരം ശിവൻ ആണ്. ബുദ്ധി ബ്രമാവ് ആണ്. ആത്മാവ് വിഷ്ണു ആണ് വിഷ്ണു ശരീരം എടുക്കുബോൾ ശിവനോട് കടപ്പെട്ടിരിക്കുന്നു അതിൽനാൽ പൂജ ചെയ്യുന്നു. അതുപോലെ വിഷ്ണു എല്ലാം ആയി നിൽക്കുന്ന സർവവ്യെപി ആയതിനാൽ പരമാറ്റ്മാവ് ആകുന്നു

    ReplyDelete