ഏറേ കാര്യങ്ങൾ ഞാൻ അറിയുന്നുണ്ട്. അതിനർത്ഥം അത്രയ്ക്കും ഞാൻ അജ്ഞതയിലായിരുന്നു എന്നല്ലേ? എന്നാൽ ഇപ്പോൾ അജ്ഞാനം മാറിയോ?
അജ്ഞാനം മാറി എന്നോ അജ്ഞാനം മാറിയില്ല എന്ന് എങ്ങനെ ഞാൻ തീരുമാനിച്ചു. തീരുമാനിക്കുന്ന ഞാൻ എന്തിനെ നോക്കിയാണ് വിലയിരുത്തിയത്? വിലയിരുത്തുന്ന സമയം ആ വിലയിരുത്തിയത് ആരാണ്?
വിലയിരുത്തിയവനും വിലയിരുത്താൻ എന്നിൽ കണ്ട ബോധതലവും ആ സമയം രണ്ടായി മാറിയിരുന്നോ? അങ്ങനെ രണ്ടായി മാറിയിരുന്നു എങ്കിൽ എന്തുകൊണ്ട് അതു തുടർന്നു നീണ്ടു നിന്നില്ല.?
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment