Tuesday, 1 November 2016

ധ്യാനം

*ധ്യാന കഥകൾ*
**********************

ഒരു ദിവസം ഒരു ധ്യാന സാധകൻ ധ്യാനഗുരു നെ കാണുവാനായി ചെന്നു. ധ്യാനത്തിനെക്കുറിച്ചുളള സംഭാഷണത്തിനിടയിൽ സാധകൻ പറഞ്ഞുഃ

" മനസ്സിൽ നിന്നും ചീത്ത ചിന്തകൾ പോകുന്നില്ല. എന്തു ചെയ്യും ഗുരുജി ? "

ഗുരുജി ഒന്നും മിണ്ടിയില്ല. അവനു കുടിക്കുവാനായി ഒരു കപ്പ്‌ ചായ കൊടുത്തു. അതിനുശേഷം പറഞ്ഞുഃ

" ചായ പൂർണ്ണമായും കുടിച്ച ശേഷം വീണ്ടും കുടിക്കുക "

സാധകൻ അതനുസരിച്ചു, പക്ഷേ ചായ കുടിച്ചതിനുശേഷം വീണ്ടും എങ്ങനെ കുടിക്കും?

ധ്യാന സാധകൻ തിരിച്ചു വന്നു പറഞ്ഞുഃ

" ഇപ്പോൾ മനസ്സിലായി. "

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment