Sunday, 13 November 2016

മുഖമൂടിയാണ്

ഞാൻ ഇപ്പോൾ ഇട്ടിരിക്കുന്നത് ഒരു മുഖമൂടിയാണ്. മുഖമൂടിയോ എനിക്കോ എന്ന ചിന്തക്ക് എനിക്ക് സ്ഥാനമില്ല കാരണം സാധന അനുഷ്ഠിക്കുന്ന ഞാൻ തന്നെ അല്ലേ അതിന്റെ തെളിവ്.

സാധനയിൽ മുന്നേറും തോറും എന്നിൽ മാറ്റം വരുന്നു എങ്കിൽ എന്നിലെ മാനസ്സിക മാറ്റം എന്നിലെ സ്വഭാവ പരിണാമത്തിന്നും കാരണമാകുന്നില്ലേ. പുതിയ പുതിയ മുഖങ്ങൾ എനിക്ക് കിട്ടി കൊണ്ടിരിക്കുന്നു. ഓരോ മുഖങ്ങൾ മാറുന്നത് കാഴ്ചപ്പാടുകൾ മാറുന്നതിന്റെ തെളിവുകളല്ലേ?

ഇനിയും ഇനിയും മുഖമൂടികൾ കൊഴിയണം. എന്റെ പ്രയാണം എന്റെ യഥാർത്ഥ മുഖം കണ്ടത്തുക എന്നത് തന്നെയല്ലേ?

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment