മനസ്സിന്റെ മൂന്ന് അവസ്ഥ
ആണ് ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്ന് പറയാനാകുമോ? സുഷുപ്തി മനസ്സിന്റെ ഉള്ളിലാണോ അതോ പുറത്തോ? ഉള്ളിൽ ആണ് എങ്കിൽ മനസ്സ് എന്തുമാത്രം നിഗൂഢതയാണ്. ഇനി മനസ്സിന് പുറത്താണ് സുഷുപ്തി എങ്കിൽ നാം എന്തുമാത്രം ജാഗത്താ വേണ്ടി വരും.
സുഷുപ്തിയിൽ മനസ്സ് നിശ്ചലമാക്കുന്നു എന്നാൽ വീണ്ടും സുഷുപ്തി നിന്നു ഉണർന്ന് ജാഗ്രത്തിലത്തുമ്പോൾ ഞാൻ സുഷുപ്ത്തിലായിരുന്നു എന്ന് എന്നെ അറിയിച്ചത് ആരായിരിക്കാം. അറിയിക്കാതെ എങ്ങനെ അറിയും?
അങ്ങനെ അറിയിച്ചു എങ്കിൽ അത് ആര്? അപ്പോൾ ഈ മൂന്നിലും സാക്ഷിയായി എന്തോ എന്നിൽ ഇല്ലേ? ജാഗ്രത്ത് മനസ്സിൽ ആ സാക്ഷി ആയിരിക്കില്ലേ അറിയിച്ചത്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment