ചിന്തകൾ സ്വയം ഒടുങ്ങുന്നു. നിങ്ങൾ അവക്കു മീതേ ചാടി വീഴേണ്ടതില്ല, നിങ്ങളവയെ നേരെ യാക്കേണ്ടതില്ല. അത് എങ്ങനെയാണെന്നു വച്ചാൽ... ഒരരുവികലങ്ങി മറഞ്ഞിരിക്കുന്നു. നിങ്ങൾ എന്തു ചെയ്യും? നിങ്ങളതിൽ ചാടിയിറങ്ങി അരുവിയെെ തെളിയാൻ സഹായിക്കുമോ? കൂടുതൽ കലങ്ങി മറയുകയേയുള്ളൂ. നിങ്ങൾ വെറുതെ കരയിലിരിക്കും. നിങ്ങൾ കാത്തിരിക്കുന്നു. യാതൊന്നും ചെയ്യേണ്ടതില്ല. എന്തെന്നാൽ നിങ്ങൾ എന്തു ചെയ്താലും അത് അരുവിയെ കൂടുതൽ കലക്കുകയേയുളളു. ആരോ അതിലൂടെ കടന്നു പോയിരിക്കുന്നു. കൊഴിഞ്ഞു വീണിരുന്ന ഇലകൾ അടിത്തട്ടിൽ നിന്നും പൊന്തി വന്നു, മണ്ണും ചെളിയും പൊന്തി വന്ന് വെള്ളത്തിൽ കലർന്നു.... ക്ഷമ മാത്രമേ വേണ്ടൂ. നിങ്ങൾ വെറുതെ തീരത്തിരിക്കുക.ഉപേക്ഷാപൂർവ്വം നിരീക്ഷിക്കുക. അരുവി ഒഴുകിക്കൊണ്ടേയിരിക്കും.അഴുകിയ ഇലകളെല്ലാം ദൂരേക്കൊഴുകിപ്പോകും.മണ്ണും ചെളിയുമെല്ലാം കുറച്ചു നേരത്തേക്കേ ഉണ്ടാകൂ.അത് അടിത്തട്ടിലടിയാൻ തുടങ്ങും. അല്പസമയത്തിനു ശേഷം പെട്ടെന്നു നിങ്ങൾ ബോധവാനായിത്തീരും അരുവി വീണ്ടും കണ്ണുനീരു പോലെ തെളിഞ്ഞിരിക്കുന്നുവെന്ന്........ ഓഷോ
No comments:
Post a Comment