Thursday, 10 November 2016

ചുറ്റുപാടുമൊന്ന് നോക്കുക.

ചുറ്റുപാടുമൊന്ന് നോക്കുക. എല്ലാം മാറിക്കൊണ്ടാണിരിക്കുന്നത്. അവിരാമമായി ഒഴുകുന്ന ഒരുനദി പോലെയാണത്. നിങ്ങളാകട്ടെ അതിനെ പിടിച്ചു വക്കാൻ നോക്കുന്നു. അതിനെ പിടിച്ചു വക്കാൻ ശ്രമിച്ചാൽ കൈവിട്ടു പോകും. അതു കൊണ്ട് പിടിച്ചു വക്കാൻ നോക്കരുത്. തികഞ്ഞ ആഹ്ളാദത്തോടെ മൗനത്തോടെ നിരീക്ഷിക്കുക മാത്രം ചെയ്യുക.ഈ കളിക്ക് സാക്ഷ്യം നിൽക്കുക. സ്വപ്നം ഒരു കളിയാണ്. അതിന് സാക്ഷ്യം നിൽക്കുക മാത്രം ചെയ്യുക. അപ്പോൾ നിങ്ങൾ ദു:ഖങ്ങൾക്ക് അതീതനാകും. ദു:ഖങ്ങളുടെ മറുകര കാണും എന്നല്ല, ദു:ഖങ്ങൾക്ക് അതീതനാകും എന്നാണ് പറയുന്നത്.

ഓഷോ.....

No comments:

Post a Comment