Wednesday, 2 November 2016

ആത്മീയതയിലേയ്ക്ക്

ആത്മീയതയിലേയ്ക്ക് കടന്നു വരാൻ അൽഭുതങ്ങൾക്ക് വലിയ പങ്കുണ്ട്. ആത്മീയതയിൽ വന്നാൽ സിദ്ധികൾ കിട്ടും എന്നും. ആ സിദ്ധികൾ കാണിച്ച് മറ്റുള്ളവരുടെ മുന്നിൽ ആളു ചമയാം എന്നോക്കേ.

അതു മനസ്സിൽ ലക്ഷ്യം വച്ച് സാധന തുടങ്ങി, ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഗതി നിസാരമല്ല എന്നറിഞ്ഞു സിദ്ധികൾ ഒന്നും വേണ്ട മനസ്സ് അടങ്ങിയാൽ മതി എന്നായി.

കാലങ്ങൾ എടുത്തു മനസ്സ് ശാന്തമായി തുടങ്ങുവാൻ അപ്പോൾ അനുഭവിച്ച സുഖം ഒന്നു വേറെ തന്നെ. പെട്ടെന്ന് സിദ്ധികളെക്കുറിച്ചോർത്തു. ഈശ്വരാ ശാന്തമായിരിക്കുന്ന മനസ്സിനെ ഇളക്കണമോ? ഇതിൽപരം മണ്ടത്തരം ജീവിതത്തിൽ ആരങ്കിലും കാണിക്കുമോ?

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment