നിങ്ങൾ ഇപ്പോൾ തന്നെ ആത്മാവാണ്.
നിങ്ങളുടെ ആനന്ദ സ്വരൂപത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാണെന്നു മാത്രമെ യൊള്ളു.
പരിപൂർണ്ണ ആനന്ദത്തിനു മേൽ അജ്ഞാനം ഒരു മറ തീർത്തിരിക്കുകയാണ്.
ഈ അജ്ഞാനം മാറ്റാനാണ് ശ്രമമാവശ്യമായിട്ടുള്ളത്.
അജ്ഞാനമെന്നാൽ ഒരു തെറ്റിദ്ധാരണയാണ്.
എന്താണ് ആ തെറ്റിദ്ധാരണ?
നിങ്ങൾ ശരീരമോ മനസ്സോ ഒക്കെയാണെന്നതാണ് തെറ്റിദ്ധാരണ.
നിങ്ങളെക്കുറിച്ചുള്ള ഈ തെറ്റിദ്ധാരണ നീങ്ങിയാൽ ബാക്കിയുള്ളത് നിങ്ങൾ തന്നെയാണ്.
ആനന്ദസ്വരൂപമായ നിങ്ങൾ!
*ആയിത്തീരൽ*
ധ്യാന വേളയിൽ സാധകന് ലയനാനുഭവം കിട്ടി തുടങ്ങി, ഗുരുവിനോട് അതിനെക്കുറിച്ച് പറഞ്ഞു, ആ അനുഭവം സദാ നിലനിർത്തുവാൻ ഉപദേശവും കിട്ടി.
ധ്യാനസാധകൻ: ഞാൻ ഓരോന്നും ചെയ്യുമ്പോഴും ഞാനതിൽ മുഴുകി പോകുന്നു.
ഗുരു: അതിൽ മുഴുവുക, എന്നാൽ അതായി തീരാതിരിക്കുക...
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment