അമാനുഷികതയിലേയ്ക്ക് മനുഷ്യൻറെ പ്രയാണം...
മനുഷ്യൻറെ ഇതുവരെ നേടിയിട്ടുള്ള എല്ലാ ഭൌതികനേട്ടങ്ങളും അവൻ ഇതഃപര്യന്തം നേടിയിട്ടുള്ള എല്ലാ ശാസ്ത്രനേട്ടങ്ങളുടെ ആകെത്തുകയാണ്.നമ്മൾ കൂലങ്കഷമായി ചിന്തിച്ചാൽ ഒരു കാര്യം മനസ്സിലാകും...മനുഷ്യൻ അവൻറെ ശാരീരികവും ബൌദ്ധികവുമായ കുറവിൻറെ പരിഹരണത്തിനായി കണ്ടുപിടിച്ച ഉപകരണങ്ങളാണ്...ഗാജെറ്റു(Gadget) കളാണവയെല്ലാം എന്ന്. ഓരോന്നും നമ്മൾ വിലയിരുത്തുക...കൈകളുടെ എക്സ്ടെൻഷൻആണ് ഫോഴ്സെപ്സ്,സ്ക്രൂ ഡ്രൈവർ, ക്രെയിൽ,തൂമ്പ കൂന്താലി ഇത്യാദികൾ ,കാലിൻറെ കാർ ,ട്രയിൻ,പ്ലയിൻ ഇത്യാദികൾ..എല്ലാം തന്നെ....
അറിവ് ,ജ്ഞാനം ,ബോധം എന്നിവയാണ് അവനെ ബൌദ്ധികമായും വൈജ്ഞാനികമായും മറ്റു ജീവികളിൽനിന്നും ഭിന്നനാക്കുന്നത്..എന്നാൽ കരചരണാദികളുടെ കാര്യം പോലെ നേത്രശ്രോത്രാദികളായ പഞ്ചേന്ദ്രിയങ്ങളാൽ ദത്തമായ അറിവകളല്ലേ നമ്മുടെ മൂലധനം. ആ പഞ്ചേന്ദ്രിയങ്ങൾ വഴി ആർജ്ജിക്കുന്ന വിവരങ്ങൾ മാത്രമാണല്ലോ നമ്മുടെ അറിവുകൾ...ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെക്കുറിച്ചുള്ള അറിവുകൾ തലച്ചോറിലേക്ക് എത്തിക്കുകയാണ് അവ... കണ്ണ്, ചെവി, ത്വക്ക്, നാവ്, മൂക്ക് ...ഇവയുടെ കാര്യശേഷി കൂട്ടുന്നതാണ് മനുഷ്യ കണ്ടുപിടിച്ചിട്ടുള്ള മിക്ക ഉപകരണങ്ങളും. പഞ്ചന്ദ്രിയങ്ങളുടെ എക്സ്റ്റെൻഷൻസാണ് അവയെല്ലാം എന്നു പറയാം...കണ്ണിൻറെ എക്സ്റ്റെൻഷൻ മൈക്രോസ്കോപ്പ്, ടെലസ്കോപ്പ്, ടെലിവിഷൻ. എക്സ്റെ..കാതിൻറെ ടെലിഫോൺ റേഡിയോ വയർലെസ്സ്....ഇതുപോലെ ഓരോ ഇന്ദിയങ്ങൾക്കും, കരചരണാദികളായ കർമ്മേന്ദ്രിയങ്ങളുൾപ്പടെയുള്ള ഇന്ദ്രിയങ്ങളുടെ എക്സ്ടെൻഷൻസാണ് റൊബോട്ടുകളും മെഷീനറികളും വണ്ടിയും കാറുംവിമാനവും എല്ലാം ..മനുഷ്യൻറെ എല്ലാ കണ്ടുപിടുത്തങ്ങളും...മനുഷ്യകുലം സഹസ്രാബ്ദങ്ങളായി നേടിയ നേട്ടത്തിൻറെ,വിശിഷ്യാ ശാസ്ത്രത്തിൻറ നേട്ടങ്ങളെല്ലാം ഒരുവിധത്തില്ലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഈ പഞ്ചേന്ദ്രിയങ്ങളുടെ വികസനത്തിൻറെ ഫലമാണ്.
ഈ പഞ്ചന്ദ്രിയ ജന്യമായ അറിവുകളാണ് നമമുടെ ഏക ആശ്രയം എന്നു പറഞ്ഞുവല്ലോ....അതിനുണ്ടാക്കുന്ന തെറ്റുകളോ വൈകല്യങ്ങളോ കുറവുകളോ നമ്മൾക്കുണ്ടാകുന്ന വിവരത്തിനും അറിവിനു മാറ്റമുണ്ടാക്കുമല്ലോ..ഉദാഹരണത്തിനു കളർ ബ്ലൈഡനെസ്സ് എന്ന അസുഖമുള്ളവർക്ക് വാർമഴവില്ലിൻറെ വർണ്ണാഭയോ ചിത്രശലഭത്തിൻറെ ചാരുതയോ അറിയുന്നില്ല.എല്ലാം ചാര നിറം ..ഷോർട്ട് സൈറ്റോ ലോംഗ് സൈറ്റോ ഉള്ളവൻ അടുത്തുള്ളതോ അല്ലെങ്കിൽ ദൂരത്തുള്ളതോ കാണുന്നില്ല..Electro magnetic Waves ..പ്രകാശം... 100 ശതമാനമെങ്കിൽ നമ്മുക്ക് കാണാൻ കഴിയുന്നത് കഷ്ടിച്ച് അതിൽ 8 ശതമാനംമാത്രമാണ് ഇലക്ട്രോ മാഗ്നറ്റിക് വേവ്സ് എന്ന പ്രകാശതരംഗങ്ങളിൽ 380 മുതൽ 700 വരെയുള്ള നാനോമീറ്റർ വരെ , red, orange, yellow, green, blue, indigo, violet മാത്രമേ മനുഷ്യനു കാണാൻ കഴിയുന്നുള്ളൂ.. ഇൻഫ്രാ റെഡിനപ്പുറത്തേക്കും അൾട്രാവയലിറ്റിനു ഇപ്പുറത്തേയ്ക്കും ഉള്ള ഒന്നും അവനു കാണാൻ കഴിയുന്നില്ല....എന്നാൽ അൾട്രാവയലറ്റ് ,ഇൻഫ്രാറെഡ്,കോസ്മിക് റെയ്സ്, എക്സ്റേയ്സ് ,റേഡിയോ വേവ്സ് അത്തരത്തിൽ എത്രയെത്ര വേവുകൾ.. എന്നാൽ തേൻകുടിക്കുന്ന പൂമ്പാറ്റകൾക്കും വണ്ടുകൾക്കും അൾട്രാവയലറ്റു രശ്മികൾ കാണാനാകും... പ്രപഞ്ചം കീഴടക്കിയെന്നു പറയുന്ന മനുഷ്യനു കാണാൻ കഴിയുന്നത് അവയിൽ 8 ശതമാനം മാത്രം...... 100 ശതമാനത്തിൽ 8 മാത്രമേ എനിക്കു കാണാനാകുന്നുള്ളൂവെങ്കിൽ അതിൻറെ അർത്ഥമെന്ത്...സത്യത്തിൻറെ 92 ശതമാനം കാണുന്നില്ല എന്നല്ലേ....
ഇതുപോലെ ശ്രോത്രം ...ചെവി...നമ്മൾ കേൾക്കുന്ന ശബ്ദം അതും തരംഗങ്ങൾ തന്നെ…20 Hz 20 KHzവരെ മാത്രമേ മനുഷ്യനു കേൾക്കാൻ കഴിയുന്നുള്ളൂ .പട്ടിവിസലടിച്ചാൽ പട്ടിക്കു കേൾക്കും മനുഷ്യനു കേൾക്കില്ല , കാരണം മനുഷ്യൻറെ ശ്രവണശേഷിക്കപ്പുറമാണ് പട്ടിവിസിലിൻറെ തരംഗദൈർഘ്യം..അതുപോലെ വവ്വാലിൻറെ ശ്രവണശേഷി അവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങളും പ്രതിഫലനം കണക്കാക്കിയാണ് വസ്തുക്കളെ അവ മനസ്സിലാക്കുന്ന ത്...ഇത്രയും പറഞ്ഞത് മനുഷ്യൻറെ ഗ്രഹണശേഷിയും, ജ്ഞാനവും, വീക്ഷണവും എല്ലാം അവൻറെ അപൂർണ്ണമെന്നോ വികലമെന്നോ പറയാവുന്ന പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്...അത് അപൂർണ്ണ സത്യങ്ങൾ മാത്രം..
പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള,അതിനതീതമായ അറിവില്ലേ....പ്രാണികളുടെ അൾട്രവയലറ്റു രശ്മികൾ പോലെയോ വവ്വാലിൻറെ ശബ്ദജ്ഞാനംപോലെയോ ഉള്ളത്....ഉണ്ടാകാം എന്നതു തന്നെയാണ് ഇത്രയും പറഞ്ഞതു കൊണ്ട് വ്യക്തമാക്കാൻ നോക്കിയത്...ഇതിൻറെ അർത്ഥമെന്ത്..മേൽപ്പറഞ്ഞ അൾട്രാവയലറ്റ് ഇൻഫ്രാറെഡ്,എക്സ്റെ കോസ്മിക്റേയ്സ് റേഡിയോ വേവ്സ്,അൾട്രാ സൌണ്ട്തുടങ്ങിയവയെ മനസ്സിലാക്കാനുള്ള പഞ്ചേന്ദ്രിയങ്ങളുടെ എക്സ്റ്റെൻഷനായ ഗാജറ്റുകൾ കണ്ടുപിടിക്കുന്നിടംവരെ മനുഷ്യനെ സംബന്ധിച്ച് അങ്ങനെഒരു സംഗതി ഇല്ലായിരുന്നു എന്നല്ലേ.മനുഷ്യൻ പുരോഗമിച്ചുകൊണ്ടേ ഇരിക്കുന്നു..ഇത്തരം അജ്ഞതയുടെ അന്ധകാരത്തിൽ അനന്തമായ നൂതനഅറിവുകൾ അനന്തമായ സമുദ്രംപോലെ കിടക്കുന്നുണ്ടാകാം.അതിൻറെ അലയൊലി മാത്രമേ നമ്മൾക്കു കേൾക്കാം.. ...
..
ഭൌതികതയിൽ നിന്നു മനുഷ്യ അതിഭൌതികതയിലേയ്ക്ക് മനുഷ്യൻ വളരും..ശാസ്ത്രാതീതമായ സത്യങ്ങളെ കണ്ടെത്താൻ അവൻ പ്രാപ്തനാകും...അവൻറെ ബുദ്ധിയ്ക്കും മനസ്സിനും അതീതമായ അറിവിനെ കണ്ടെത്താൻ അവന് കഴിവ് ജന്മസിദ്ധമാണ് എന്ന് ഭാരതീയ ദർശനങ്ങൾ ...ആ അതീതമായ അക്ഷയ ജ്ഞാനത്തിൻറെ കലവറയാണ് യോഗം. ശാസ്ത്രാതീതമായ ,പരീക്ഷണശാലയിൽ ഇന്നു ലഭ്യമായ അറിവിനാൽ തെളിയിക്കപ്പെടാൻ കഴിയാത്ത നേട്ടങ്ങളുടെ രത്നഖനിയാണ് യോഗദത്തമായ ആ അറിവുകൾ..യഥാർത്ഥ അറിവിൻറെ ജാജ്വല്യമായ പ്രകാശമാകട്ടെ നമ്മളെ നയിക്കുന്നത്..
തമസോ മാ ജ്യോത്ർഗ്ഗമയാ.
No comments:
Post a Comment