കുറച്ചു ദിവസം ഞാൻ സാധന ചെയ്തു, അതു കുറെ ദിവസം മുന്നോട്ടു പോയി. പിന്നെ കുറച്ചു ദിവസം നിർത്തി. വീണ്ടും സാധന ചെയ്തു തുടങ്ങി. അതു തുടർന്നു കുറച്ചു ദിവസം പിന്നെയും നിന്നു. തുടരുകയും നിൽക്കുകയും വീണ്ടും തുടരുകയും. എന്താ ഇങ്ങനെ?
മനസ്സിന്റെ തിരമാലകളുടെ സ്വാധീനത്താൽ ഇങ്ങനെ സംഭവിക്കാം, സാധന തുടങ്ങിയപ്പോൾ നാം മനസ്സിന്റെ എതിർപ്പ് ശ്രദ്ധിച്ചില്ല അതിനാൽ സാധന തുടങ്ങി, തുടർന്ന് മനസ്സിനെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അതു എതിർത്തു തുടങ്ങി
എതിർപ്പിനെ വകവെക്കാതെ മുന്നോട്ട് പോകുവാനാകാതെ വന്നപ്പോൾ സാധന മുടങ്ങി. എന്നാൽ എതിർപ്പിനെ വകവെയ്ക്കാതെ മുന്നോട്ടു പോയപ്പോൾ സാധന തുടർന്നു. നാം നമ്മുടെ മനസ്സിൽ ഇരിക്കുന്ന സ്വന്തം ശത്രുനെയും മിത്രത്തിനെയും തിരിച്ചറിഞ്ഞ് കൂട്ടുകൂടുക
Guru kripa
No comments:
Post a Comment