'' ഇവിടെ എന്തെങ്കിലും നഷ്ടപ്പെടുമെന്ന പ്രശ്നമേയില്ല. കാരണം ഉള്ളതിനെ ഇല്ലാതാക്കാനും, ഇല്ലാത്തതിനെ ഉണ്ടാക്കാനും കഴിയില്ല. ഒരു വിളക്ക് കത്തിക്കൊണ്ടിരിക്കുന്പോൾ അതിൽ ഊതിയാൽ പ്രകാശം ഇല്ലാതാകും. പ്രകാശം എങ്ങോട്ടാണ് പോകുന്നത്? രൂപത്തിന് മാററം സംഭവിക്കാം, ആ പ്രകാശത്തിന് ഇല്ലാതാകാൻ കഴിയുന്നതല്ല. ഇല്ലാതിരിക്കുന്നതായതു മാത്രമെ ഇല്ലാതാകൂ എന്ന വസ്തുത വളരെ രസകരമായ കാര്യമാണ്. എന്നാൽ ഏതൊരു രൂപത്തിലായാലും, ഏതൊരു ആകാരത്തിലായാലും ഉള്ളത് ഉണ്ടായിരിക്കുകതന്നെ ചെയ്യും. ഉള്ളതിനെ നശിപ്പിക്കാനാവില്ല. നമ്മിൽനിന്ന് ഇല്ലാതാകുന്നത് മറ്റെവിടെയോ കൂടിച്ചേരുന്നു അത്രമാത്രം. അപാരതയിൽനിന്ന് വന്നത് പിന്നെ അപാരതയിലേക്കുതന്നെ പോകുകയും ചെയ്യുന്നു. ഓർക്കുക: ഏത് എവിടെയാണോ ലയിച്ചു ചേരുന്നത് അതുതന്നെയാണ് അതിന്രെ ഉത്ഭവസ്ഥാനവും.'' ഓഷോ
No comments:
Post a Comment