Tuesday, 8 November 2016

മനസ്സിനും മനസ്സിന്റെ

മനസ്സിനും മനസ്സിന്റെ ആഗ്രഹങ്ങൾക്കും മനസ്സിന്റെ സമാധാനത്തിനും പ്രധാന്യം കൊടുത്ത് കൊണ്ടുള്ള ജീവിതത്തിൽ നിന്നും ആത്മീയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ നാം ചില സമവാക്യങ്ങൾ മാറ്റേണ്ടതായുണ്ട് എന്നത് ചിലപ്പോൾ മറന്നു പോകാറുണ്ട്. അങ്ങനെ വരുമ്പോൾ മനസ്സിന്റെ പ്രവർത്തനം പഴയപടി തന്നെ മുന്നോട്ടു പോകുന്നു.

ഇരുമ്പു ചങ്ങല മാറ്റി പൊന്നിന്റെ ചങ്ങല ധരിച്ചതിനു തുല്യം ബന്ധനാനുഭവത്തിനു ഒരു മാറ്റവും വരുന്നില്ല. അതിൽ എന്താ ഗുണം? മനസ്സിലെ ചില സമവാക്യങ്ങൾ മാറ്റുവാൻ തയാറാവണം, അതിനാണ് വൈരാഗ്യബുദ്ധി.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment